Jump to content

താൾ:CiXIV133.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FRI 203 FRO

ങ്ങാതി; മിത്രം, ചുറ്റക്കാരൻ, കൂറ്റൻ.

Friendless, a. സ്നേഹിതന്മാരില്ലാത്ത, സ
ഹായമില്ലാത്ത, ആശ്രയമില്ലാത്ത, ബ
ഹീനമായുള്ള, നിരാശ്രയമുള്ള, കൂ
റ്റാനില്ലാത്ത.

Friendliness, s. അനുകൂലശീലം; പക്ഷം,
സ്നിഗ്ദ്ധത; മരുങ്ങ, കൂറ്റായ്മ.

Friendly, a. സ്നേഹമുള്ള, ദയയുള്ള,; അ
നുകൂലമായുള്ള; പക്ഷമുള്ള, പ്രീതിയുള്ള;
മരുത്തുള്ള; സുഖമുള്ള.

Friendship, s. സ്നേഹം, തൊഴ: സ്നിഗ്ദ്ധ
ത; മിത്രത്വം, സഖിത്വം; പ്രണയം; അ
നുകൂലത; കൂറ്റായ്മ, ചങ്ങാത്തം; ചുറ്റം;
സഹായത്വം, സുസ്നെഹം.

Frieze, s. കട്ടിയുള്ള ചകലാസ.

Frigate, s. വെഗം ഒടുന്ന ചെറുതരം പട
കപ്പൽ.

Frigefaction, s. കുളിൎപ്പിക്കുക, ശീതളമാ
ക്കുക, തണുപ്പിക്കുക.

To Fright, v. a. പേടിപ്പിക്കുന്നു, വിരട്ട
ന്നു, ഭയപ്പെടുത്തുന്നു.

Fright, s. വിരൾച, വിരട്ടൽ, ഭീതി, ഭീ
ഷണി, ഭയം.

To Frighten, v. a. ഭയപ്പെടുത്തുന്നു, പെ
ടിപ്പിക്കുന്നു, വിരട്ടുന്നു.

Frightful, , ഭയങ്കരമായുള്ള, വിരട്ടാകു
ന്ന, ഭീഷണമായുള്ള, ഭീമമായുള്ള, ഘോ
രമായുള്ള.

Frightfully, ad. ഭയങ്കരമായി, ഘോര
മായി.

Frightfulness, s. ഭയങ്കരഭാവം, ഘോര
ഭാവം.

Frigid, a. കുളിരുള്ള, തണുപ്പുള്ള, ചൂടില്ലാ
ത്ത; മന്ദതയുള്ള, ഉണൎച്ചയില്ലാത്ത.

Frigility, s. തണുപ്പ, കുളിൎമ, ഉഷ്ണമി
ല്ലായ്മ; മന്ദത, ജഡത; ഉണൎച്ചയില്ലായ്മ.

Frigidlly, ad. തണുപ്പായി, കുളിൎമയൊ
ടെ; മന്ദതയായി.

Frigidness, s. തണുപ്പ, കുളിൎമ; ജഡത,
മന്ദത, ചുണകെട.

Frigorific, a. കുളിരാക്കുന്ന, തണുപ്പിക്കു
ന്ന, ശീതമാക്കുന്ന.

Fringe, s. തൊങ്ങൽ, അലങ്കാരത്തിനാ
യിട്ട വക്കത്തെവെച്ച കുത്തിയത, അലുക്ക.

To Fringe, v. a. തൊങ്ങലിടുന്നു, അലങ്കാ
രമായി അലുക്കുവെച്ചകുത്തുന്നു.

Fripperry, s. പഴയവസ്ത്രങ്ങളെ വില്ക്കുന്ന
സ്ഥലം; പഴയവസ്ത്രങ്ങൾ; പഴയകീറൽ
തുണികൾ; കീറ്റുശീല.

To Frisk, v. a. തുള്ളിക്കളിക്കുന്നു, കുതി
ക്കുന്നു; കൂത്താടുന്നു; ഉല്ലാസത്തോടെ വി
ളയാടുന്നു, തത്തുന്നു.

Frisk, s. തുള്ളിക്കളി, ഉല്ലാസക്കളി; തത്തൽ.

Frisker, s. ഉല്ലാസകാരൻ, തുള്ളിക്കളിക്കു
ന്നവൻ.

Friskiness, s. തുള്ളിക്കളി, കൂത്താട്ടം, കു
തിപ്പ; ഉല്ലാസക്കളി, ഉന്മെഷം.

Frisky, v. തുള്ളിക്കളിക്കുന്ന, കുതിക്കുന്ന,
ഉല്ലാസമുള്ള, ഉന്മേഷമുള്ള.

Frith, s. അഴിമുഖം; ഒരു വക വല.

Fritter, s. നുറുക്ക, കഷണം; ഉണ്ണിയപ്പം.

To Fritter, v. n. അരിയുന്നു, തുണ്ടുകളാ
യിട്ട കണ്ടിക്കുന്നു; കഷണങ്ങളായി ഉടെ
ക്കുന്നു, നുറുക്കുന്നു.

Frivolity, s. നിസ്സാരത, അല്പവൃത്തി, വീ
ൺകാൎയ്യം, ലഘുത്വം.

Frivolous, a. നിസ്സാരമായുള്ള, അല്പവൃ
ത്തിയായുള്ള; ലഘു, വീൺ.

Frivolousness, s. നിസ്സാരത, അല്പവൃത്തി,
ലഘുത്വം,

Frivolously, ad. നിസ്സാരമായി, ലഘുവാ
യി.

To Frizzle, v. a. ചുഴിക്കുന്നു, ചെറുചുരു
ളുകളായിട്ടാക്കുന്നു.

Frizzler, s. ചെറിയ ചുഴികളുണ്ടാക്കുന്ന
വൻ.

Fro adv. പുറകൊട്ട, പിന്നൊട്ട.

To and fro, ഇങ്ങാട്ടും അങ്ങോട്ടും.

Frock, s. ഒരു വിധം ഉടുപ്പ, പൈതങ്ങ
ളുടെ പുറം കുപ്പായം.

Frog, s. തവള, മാക്രി; മണ്ഡൂകം, ഭെകം;
കുതിരയുടെ കുളമ്പിനകത്തെ കുഴി.

Frolic, s, തുള്ളിക്കളി; ഉല്ലാസം, ഭോഷത്ത
രമുള്ള സന്തോഷം.

To Frolic, v. n. ഭൊഷത്തരമായി സ
ന്തൊഷപ്പെടുന്നു; തുള്ളിക്കളിക്കുന്നു; കൂ
ത്താടുന്നു, കുതിക്കുന്നു.

Frolicsome, a. തുള്ളിക്കളിക്കുന്ന, ഉല്ലാസ
മുള്ള, ഉന്മെഷമുള്ള, കൂത്താട്ടമുള്ള.

Frolicsomeness, s, തുള്ളൽ, തുള്ളിക്കളി;
ഭൊഷത്തരമുള്ള സന്തോഷം; കൂത്താട്ടം.

From, prep, നിന്ന, മുതൽ, മുതൽകൊണ്ട,
തുടങ്ങി, ആൽ.

Front, s. മുഖം; അഭിമുഖം; എതിര; മുൻ
പട, മുന്നണി; മുഖപ്പ, മുമ്പുറം, മുൻഭാ
ഗം; നാണക്കെട, വില.

To Front, v. a. & n. എതിരിടുന്നു, അഭി
മുഖീകരിക്കുന്നു; മുഖാമുഖമായി എതിർക്കു
ന്നു; എതിരെ നില്ക്കുന്നു, മുമ്പിൽ നില്ക്കു
ന്നു, നെരിടുന്നു.

Fronted, a. മുഖപ്പൊടതീൎന്ന.

Frontier, s. ഒരു ദേശത്തിന്റെ അതിര,
അറുതി, അതൃത്തി.

Frontier, a, അതിരിലിരിക്കുന്ന, അതൃത്തി
യുള്ള.

Frontispiece, s. പുസ്തകത്തിൽ ആദ്യകട


D d 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/215&oldid=178068" എന്ന താളിൽനിന്ന് ശേഖരിച്ചത്