Jump to content

താൾ:CiXIV133.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FOR 199 FOU

To Forsake, v. a. കൈവിടുന്നു, ഉപെ
ക്ഷിക്കുന്നു, തള്ളിക്കളയുന്നു, വിട്ടൊഴിയു
ന്നു, വിട്ടുകളയുന്നു.

Forsaker, s. കൈവിടുന്നവൻ, ഉപെ
ക്ഷിക്കുന്നവൻ.

To Forswear, v. a. ഇല്ലെന്ന സത്യംചെ
യ്യുന്നു, കള്ളസത്യം ചെയ്യുന്നു.

Fort, s. കൊട്ട, ദുൎഗ്ഗം; ഉറപ്പുള്ള സ്ഥലം.

Fort ditch, കൊട്ടക്കുഴി, വാടക്കുഴി.

Forted, a. കൊട്ടകളിടപ്പെട്ട, കൊട്ടകൊ
ണ്ട കാക്കപ്പെട്ട.

Forth, ad. പുറത്തോട്ട, മുന്നോട്ട; പുറ
ത്ത, വെളിയിൽ.

Forth, prep. ഇൽനിന്ന.

Forthcoming, a. പുറത്തവരുമാറാകുന്ന,
ഉണ്ട, ഇരിക്കുന്ന, മറയാതാകുന്ന.

Forthissuing, a. മറവിട്ടപുറപ്പെടുന്ന.

Forthright, ad. നെരെ, ചൊവ്വ, വള
വുകൂടാതെ.

Forthwith, ad. ഉടനെ, ഉടൻതന്നെ, ഉ
ടനടി, ഇപ്പൊൾ തന്നെ, അപ്പൊൾ ത
ന്നെ.

Fortieth, ad. നാല്പതാം, നാല്പതാമത്തെ.

Fortifiable, a. കൊട്ടയിടപ്പെടതക്ക, ഉറ
പ്പാക്കതക്ക.

Fortification, s. കൊട്ടക്കെട്ട, കൊട്ടസ്ഥ
ലം; ഉറപ്പുള്ള സ്ഥലം, ദുൎഗ്ഗം, കൊത്ത
ളം.

Fortifier, s. ബലമാക്കുന്നവൻ, ഉറപ്പുവ
രുത്തുന്നവൻ; ആദരിക്കുന്നവൻ.

To Fortify, v. a. കൊട്ടകെട്ടുന്നു, ബലമാ
ക്കുന്നു, ഉറപ്പുവരുത്തുന്നു, ഉറപ്പിക്കുന്നു.

Fortitude, s. പരാക്രമം, ധീരത, ധൈൎയ്യം,
തിറം, ധൃതി, തിടം.

Fortnight, s. ഒരു പക്ഷം, പതിനഞ്ച ദി
വസം.

Fortress, s, കൊട്ട, ദുൎഗ്ഗം.

Fortuitous, a. താനെ ഉണ്ടാകുന്ന, അ
സംഗതിയായുള്ള, ആകസ്മികമായുള്ള,
നിനച്ചിരിയാതുള്ള.

Fortuitously, ad. അസംഗതിയായി, അ
ദൃഷ്ടമായി, യദൃച്ഛയായി.

Fortuitousness, s. അസംഗതി, അകാ
രണം, അപ്പം; സംഭവം, സംഗതി.

Fortunate, a. ഭാഗ്യമുള്ള, അദൃഷ്ടമായുള്ള;
സമ്പത്തുള്ള, യാഗമുള്ള, യുക്തിഭാഗ്യമു
ള്ള.

Fortunately, ad. ഭാഗ്യമായി, യൊഗ്യഭാ
ഗ്യമായി.

Fortunateness, s. ഭാഗ്യത, കൈപ്പുണ്യം.

Fourtune, s. ഭാഗ്യം, യുക്തിഭാഗ്യം, യൊ
ഗം; ഭാഗധേയം; ഗതി, ശ്രീ, സമ്പത്ത;
ആസ്തി.

To Fortune, v. n. സംഭവിക്കുന്നു, ഉണ്ടാ
കുന്നു, സംഗതിവരുന്നു.

Fortuned, a, ഭാഗ്യപ്പെട്ട, സമ്പത്തുള്ള.

Fortune—hunter, s. സമ്പത്തുള്ള സ്ത്രീയെ
നൊക്കി നടക്കുന്നവൻ.

Fortuneteller, s. ഗ്രന്ഥികൻ, ഗണിത
ക്കാരൻ, ലക്ഷണം പറയുന്നവൻ; ഭവി
ഷ്യഫലം പറയുന്നവൻ.

Forty, a. നാല്പത, ൪൦.

Forward, ad. മുന്നൊക്കം, മുമ്പോട്ട, മു
ന്നൊട്ട.

Forward, a. ജാഗ്രതയുള്ള, ശാന്തിയു
ള്ള; ഉന്മഷമുള്ള, ധാൎഷ്ട്യമുള്ള; ഭള്ളുള്ള;
മൂക്കാതെപഴുത്ത; മുമ്പുള്ള, പുറകൊട്ടല്ലാ
തുള്ള; ചുറുക്കുള്ള, മിടുക്കുള്ള, തിടുക്കമു
ള്ള.

To Forward, v. a. തിടുക്കപ്പെടുത്തുന്നു,
തുരിശപ്പെടുത്തുന്നു; ഉത്സാഹിപ്പിക്കുന്നു;
അയക്കുന്നു, കൊടുത്തയക്കുന്നു; മുമ്പോട്ട
നടത്തുന്നു; ആദരിക്കുന്നു, സഹായിക്കു
ന്നു, ഒത്താശചെയ്യുന്നു.

Forwarder, s. സഹായിക്കുന്നവൻ, ഒത്താ
ശക്കാരൻ.

Forwardly, ad, ശുഷ്കാന്തിയായി, തിടുക്ക
മായി.

Forwardness, s. ശുഷ്കാന്തി, ജാഗ്രത, ശ്ര
ദ്ധ; ചുറുക്ക; മുമ്പിൽ കൂട്ടിയുള്ള പഴുപ്പ.

Forwards, ad. മുമ്പോട്ട, മുന്നോട്ട, മു
ന്നൊക്കം.

Fosse, s. കിടങ്ങ, കൊട്ടക്കുഴി.

Fossil, s. ധാതു, ഭൂമിയിൽനിന്ന വെട്ടി
യെടുത്തത.

To Foster, v. n. പൊറ്റുന്നു, പൊക്കി
ക്കുന്നു, മുലകൊടുത്ത വളൎത്തുന്നു; ഉത്സാ
ഹിപ്പിക്കുന്നു.

Fosterage, s. പൊറ്റൽ, പോഷണം,
വളൎത്തൽ.

Fosterbrother, s. ഒന്നിച്ചമുലകുടിച്ചവൻ.

Foster child, s. അമ്മയല്ലാത്തവളാലൊ
അപ്പനല്ലാത്തവനാലൊ വളൎത്തപ്പെട്ട
പൈതൽ, എടുത്തവളൎത്തപ്പെതൽ.

Fosterearth, s. തൈക്കചെൎക്കപ്പെട്ട മണ്ണ.

Fostener. s. വളൎക്കുന്നവൻ, പൊഷിക്കു
ന്നവൻ.

Fosterfather, s. വളൎക്കുന്നവൻ, പൊഷി
ക്കുന്നവൻ.

Fostermother, s. വളൎക്കുന്നവൾ, മുലകു
ടിപ്പിക്കുന്നവൾ, ധാത്രി.

Fosterson, s. മകനായിട്ട വളൎത്തപ്പെട്ട
വൻ.

Fought, pret. & part. of To Fight, യു
ദ്ധം ചെയ്തു, യുദ്ധംചെയ്ത.

Foul, a. അഴുക്കു ള്ള, മലിനതയുള്ള, കന്മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/211&oldid=178064" എന്ന താളിൽനിന്ന് ശേഖരിച്ചത്