Jump to content

താൾ:CiXIV133.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FOR 198 FOR

To Forfend, v. a. വിലക്കുന്നു, വിരൊ
ധിക്കുന്നു.

Forge, s. ഉലസ്ഥലം, ഇരിമ്പപണി സ്ഥ
ലം, ആല; ലൊഹാദികൊണ്ടുള്ള പണി.

To Forge, v. a. ഇരിമ്പും മറ്റും അടിച്ച
ഭാഷവരുത്തുന്നു, അടിച്ചനീട്ടുന്നു; കള്ള
ക്കയൊപ്പ ഇടുന്ന: കള്ളമായിട്ടുണ്ടാക്കുന്നു.

Forger, s. ഇരിമ്പ അടിച്ച ഭാഷവരുത്തു
ന്നവൻ; കള്ളമായിട്ടുണ്ടാക്കുന്നവൻ, ക
ള്ളംകാട്ടുന്നവൻ.

Forgery, s. കള്ളക്കയ്യാപ്പ, കള്ളകയ്യെഴു
ത്ത; ഇരിമ്പുപണി.

To Forget, v. a. മറക്കുന്നു, മറന്നുപൊ
കുന്നു; മറന്നുകളയുന്നു, അന്ധാളിക്കുന്നു;
ഉപെക്ഷ വിചാരിക്കുന്നു; വിട്ടുപോകു
ന്നു, അയക്കുന്നു.

Forgetful, a. മറവിയുള്ള, വിസ്മൃതിയുള്ള,
ഉപെക്ഷയുള്ള.

Forgetfulness, s, മറവി, വിസ്മൃതി; അ
യൎപ്പ; അജാഗ്രത, അന്ധാളിത്വം.

Forgetter, s. മറവിയുള്ളവൻ,വിസ്മൃതിക്കാ
രൻ, അന്ധാളിത്വമുള്ളവൻ.

To Forgive, v. a, വിമൊചിക്കുന്നു, ഇളെ
ക്കുന്നു, ക്ഷമിക്കുന്നു, പരിഹരിക്കുന്നു, മാ
പ്പ ചെയ്യുന്നു.

Forgiveness, s, മൊചനം, വിമോചനം,
ഇളവ, ക്ഷമ, മാപ്പ, പരിഹാരം.

Forgiver, s, മൊചിക്കുന്നവൻ, ക്ഷമിക്കു
ന്നവൻ.

Forgiving, a. ക്ഷമയുള്ള.

Forgot, s. മറന്ന, മറന്നു part. pass.
Forgotten, part. pass. പൊയ, വി
സ്മൃതം.

Fork, s. ഇറച്ചി കുത്തിയെടുക്കുന്ന മുള്ള,
മുപ്പല്ലി; മുള്ള, മുന, കൂര, കവ, കവരം;
ചിനെപ്പ.

To Fork, v. n. ചിനെപ്പുണ്ടാകുന്നു, ചി
നെക്കുന്നു.

Forked, a. ചിനെപ്പുള്ള, കവരമുള്ള.

Forkedness, s. ചിനെപ്പ, കവരം, കവ.

Forky, a. കവരമുള്ള.

Forlorn, a. കൈവിടപ്പെട്ട, ഉപെക്ഷി
ക്കപ്പെട്ട; സഹായമില്ലാത്ത, നിരാശ്രയ
മുള്ള, നിരാധാരമുള്ള; രണ്ടും കല്പിച്ചിറ
ങ്ങിയ.

Forlornness, s. അരിഷ്ടത, സഹായമി
ല്ലായ്മ, നിരാശ്രയം; നിരാധാരം.

Form, s. ഉരു, രൂപം, ഭാഷ, ആകൃതി; കരു;
സുന്ദരരൂപം, രീതി, വിധം, മാതിരി; വി
ധാനം; ചട്ടം; ക്രമം; വിധി, കൎമ്മങ്ങൾ,
മൎയ്യാദ, മുറ; വങ്ക, ഇരിപ്പിടം; ശിഷ്യന്മാ
രുടെ കൂട്ടം; മുയലിന്റെ ഇരിപ്പിടം.

To Form, v. a. ഉരുവാക്കുന്നു, ഉരുത്തിരി

ക്കുന്നു, രൂപമാക്കുന്നു, നിൎമ്മിക്കുന്നു, ഭാഷ
യാക്കുന്നു, ആകൃതിപ്പെടുത്തുന്നു; യന്ത്രിച്ചു
ണ്ടാക്കുന്നു; ക്രമപ്പെടുത്തുന്നു; ചട്ടമാകു
ന്നു; ചെൎക്കുന്നു.

Formal, a രീതിയുള്ള, കൎമ്മസംബന്ധമുള്ള;
ക്രമമുള്ള, ആചാരമുറയുള്ള; പുറത്ത ഭാവ
മുള്ള, മൎയ്യാദതിട്ടമായുള്ള.

Formalist, s. കൎമ്മങ്ങളെ പ്രമാണിക്കുന്ന
വൻ, ആചാരമുറക്കാരൻ, കൎമ്മശ്രദ്ധയുള്ള
വൻ.

Formality, s. കൎമ്മം, കൎമ്മവശം, കൎമ്മശ്ര
ദ്ധ; ആചാരമുറകളുടെ തിട്ടം, ആചാര
ശീലം; മൎയ്യാദക്രമം.

To Formalize, v. a. ഭാഷയാക്കുന്നു, മാ
തിരിയാക്കുന്നു, ആചാരമുറപ്രകാരം നട
ത്തുന്നു.

Formally, ad. ആചാരമുറപ്രകാരം, നട
പ്പരീതിപ്രകാരം; ക്രമമായി; വെഷമാ
യി, തിട്ടമായി.

Formation, s. ഉരുവാക്കൽ, ഭാഷയാക്കു
ക; കരുപിടിക്കുക; ഉണ്ടാകുക.

Formative, a. ഭാഷയാക്കതക്ക.

Former, s. ഉരുവാക്കുന്നവൻ, ഉണ്ടാക്കുന്ന
വൻ, യന്ത്രി.

Former, a. മുമ്പിലത്തെ, മുമ്പുള്ള, പൂൎവമാ
യുള്ള, പണ്ടെയുള്ള; മുമ്പെപറഞ്ഞ; കഴി
ഞ്ഞ, മുന്നാളിലെ.

Formerly, ad. മുമ്പെ, മുമ്പിൽ, പണ്ട, പ
ണ്ടെ; നടനടെ, മുമ്പിനാൽ, മുന്നാളിൽ;
പൂൎവം; മുന്നം, മുന്നിൽ.

Formidable, a. ഭയങ്കരമായുള്ള, ഘോര
മായുള്ള, ഭീഷണമായുള്ള, ഭൈരവമായു
ള്ള, ഭീമമായുള്ള.

Formidableness, s. ഭയങ്കരത, ഭീഷണം,
ഘൊരത.

Forrmidably, ad. ഭയങ്കരമായി, ഘോര
മായി, ഭീഷണമായി.

Formless, a. രൂപമില്ലാത്ത, നിരാകൃതിയാ
യുള്ള, ഭാഷയില്ലാത്ത; രീതിയില്ലാത്ത;
ക്രമമില്ലാത്ത.

Formula, s, രീതി, മാതിരി.

Formulary, s, രീതി, മാതിരി, കൎമ്മക്രമ
ങ്ങളുള്ള പുസ്തകം.

To Fornicate, v. a. വെശ്യാസംഗം ചെ
യ്യുന്നു, അപരാധിക്കുന്നു, പുലയാടുന്നു.

Fornication, s. വെശ്യാസംഗം, വെശ്യാ
ദൊഷം, പരസ്ത്രീസംഗം, കാമുകത്വം,
പുലയാട്ട.

Fornicator, s. വെശ്യാസംഗക്കാരൻ, വെ
ശ്യാദൊഷക്കാരൻ, പരസ്ത്രീസംഗക്കാരൻ;
കാമുകൻ.

Fornicatress, s. വെശ്ശ്യാസ്ത്രീ, വെശ്യാ
ദൊഷകാരി, പുലയാടി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/210&oldid=178063" എന്ന താളിൽനിന്ന് ശേഖരിച്ചത്