Jump to content

താൾ:CiXIV133.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FEL 183 FER

Felicity, s. ഭാഗ്യം, ജൊഷം, ആനന്ദി;
വാഴ്ച.

Feline, a. പൂച്ചപൊലെയുള്ള, പൂച്ചസം
ബന്ധമുള്ള.

Fell, a. ക്രൂരതയുള്ള, കഠൊരമായുള്ള, ര
ക്തപ്രിയമുള്ള, ദുഷ്ട, നിൎദ്ദയം.

Fell, s. തൊൽ, ചൎമ്മം.

To Fell, v. a. അടിച്ച വീഴ്ത്തുന്നു; വെട്ടി
യിടുന്നു, വെട്ടികളയുന്നു.

Fell, preterit of To Fall, വീണു.

Feller, s. വെട്ടിയിടുന്നവൻ, വെട്ടുകാ
രൻ.

Fellness, s. ക്രൂരത, ഘൊരത; ദുഷ്ടത.

Felloe, s. ചക്രത്തിന്റെ ചുറ്റുവട്ടം.

Fellow, s, കൂട്ടാളി, തൊഴൻ, ചങ്ങാതി;
സമൻ; ഇണ, ജൊടിൽ ഒന്ന; നല്ലയ
ൎത്ഥത്തിലും ദുരൎത്ഥത്തിലും പറയുന്ന ഒരു
വാക്ക; ശാസ്ത്രപാഠശാലയിലെ വാദ്യാന്മാ
രിൽ ഒരുത്തൻ.

To Fellow, v. a. ചങ്ങാതിത്വം കൂട്ടുന്നു, ഇ
ണയാക്കുന്നു, ജൊടാക്കുന്നു, ഇണെക്കുന്നു.

Fellow—creature, s. സമസൃഷ്ടി.

Fellow—feeling, s. പരതാപം, ആൎദ്രത;
ഇണച്ചുകെട്ട, ഐകമത്യം.

Fellow—heir, s. കൂട്ടവകാശി, സമാംശി.

Fellow—helper, s. സഹായി, കൂട്ടുസഹാ
യക്കാരൻ.

Fellow—labourer, s. കൂട്ടപ്രവൃത്തിക്കാരൻ.

Fellow—servant, s. കൂട്ടവെലക്കാരൻ, കൂ
ട്ടുഭൃത്യൻ, സഹഭൃത്യൻ, അനുശുശ്രൂഷക്കാ
രൻ.

Fellow—soldier, s. കൂട്ടുഭടൻ, സഹഭടൻ.

Fellow—student, s. ഒന്നിച്ച പഠിക്കുന്ന
വൻ, സബ്രഹ്മചാരി.

Fellow—sufferer, s. ഒന്നിച്ചു കഷ്ടമനുഭ
വിക്കുന്നവൻ, കൂടെപരിതപിക്കുന്നവൻ,
കൂടെ പാടുപെടുന്നവൻ.

Fellowship, s. സഖിത്വം, തൊഴ്മ; സ്നെ
ഹം, സഹചൎയ്യ, ചങ്ങാതിത്വം; സമത്വം;
കൂട്ടായ്മ, കൂട്ട; സഹായത്വം; സംസൎഗ്ഗം,
സഹവാസം; ശാസ്ത്രപാഠശാലയിൽ ഒര
അവകാശസ്ഥാനം.

Felo—de—se, s. വ്യവഹാരത്തിൽ ആത്മ
ഘാതകൻ, തന്നെത്താൻ കൊല്ലുന്നവൻ.

Felon, s. മഹാ പാതകൻ; കുലക്കുറ്റക്കാ
രൻ; ആതതായി, കള്ളൻ; കുഴിനഖം.

Felon, a. ക്രൂരതയുള്ള, പാതകമുള, ദ്രൊ
ഹമുള്ള; നിൎദ്ദയം.

Felonious, a. മഹാപാതകമുള്ള, ദുഷ്ടത
യുള്ള, ദ്രൊഹമുള്ള.

Felony, s. മഹാപാതകം; കുലക്കുറ്റം.

Felt, preterit of To Feel, തൊട്ടുനൊ
ക്കി, തൊന്നി.

Felt, s. നെയ്യാതെ ഒട്ടിച്ചുണ്ടാക്കിയ ശീല;
തൊപ്പിയുണ്ടാക്കുന്ന വസ്തു; തൊൽ, ച
ൎമ്മം.

Female, s. പെൺ, സ്ത്രീ, പിട.

Female, a. സ്ത്രീ, പെൺ, സ്ത്രീജാതിയൊ
ടുചെൎന്ന.

Female sex, സ്ത്രീജാതി, സ്ത്രീജനം, പെ
ൺജാതി.

Feminality, s. സ്ത്രീത്വം, ശ്രീബുദ്ധി; സ്ത്രീ
സ്വഭാവം.

Feminine, a. സ്ത്രീ, പെൺ, ശ്രീബുദ്ധി
യുള്ള.

Feminine Gender, സ്ത്രീലിംഗം.

Femoral, a. തുടയൊട ചെൎന്ന.

Fen, s. ൟറൻനിലം, ചതപ്പുനിലം.

Fence, s. വെലി, മതിൽ, കയ്യാല, വാട;
കാവൽ, സംരക്ഷണം, ഗഡം, പ്രാകാ
രം, വാരണം; ആയുധവിദ്യ, തട, പയ
റ്റുവിദ്യ.

To Fence, v. a. വെലികെട്ടുന്നു, മതിൽ
കെട്ടുന്നു, വാടയുണ്ടാക്കുന്നു: കാക്കുന്നു, ഉ
റപ്പിക്കുന്നു; തടുക്കുന്നു.

To Fence. v. n. ദണ്ഡിക്കുന്നു, ആയുധ
വിദ്യപഠിക്കുന്നു, ആയുധാഭ്യാസം ചെയ്യു
ന്നു, പയറ്റുന്നു, തടുക്കുന്നു.

Fenceless, a. വെലിയില്ലാത്ത.

Fencer, s. ആയുധാഭ്യാസി, ദണ്ഡിപ്പുകാ
രൻ.

Fencible, a. തടുക്കാകുന്ന.

Fencing, s. ആയുധാഭ്യാസം, കലാവിദ്യ,
ദണ്ഡിപ്പ, പയറ്റ, കളരിവിദ്യ.

Fencing—master, s. കളിരിക്കാരൻ, കള
രി ആചാൻ, ആയുധാഭ്യാസം പഠിപ്പി
ക്കുന്നവൻ, കലാവിദ്യക്കാരൻ.

Fencing—school, s. കളരി, ആയുധാഭ്യാ
സ ശാല.

To Fend, v. a. തടുക്കുന്നു, വിലക്കുന്നു.

To Fend, v. n. തൎക്കിക്കുന്നു, തട്ടാമുട്ടി പറ
യുന്നു.

Fender, s. തീത്താങ്ങി.

Feneration, s. പലിശ, പലിശലാഭം.

Fennel, s. ശതകുപ്പ.

Fenny, a. ൟറമുള്ള, ചതപ്പുള്ള.

To Feoff, v. a. അനുഭൊഗം കൊടുക്കുന്നു,
അവകാശപ്പെടുത്തുന്നു.

Feoffee, s. അനുഭൊഗം ലഭിച്ചവൻ.

Feoffer, s. അനുഭൊഗം കൊടുക്കുന്നവൻ.

Feoffment, s. അനുഭൊഗം കൊടുക്കുക.

Feracity, s. സുഭിക്ഷം, സഫലത, ഫല
വൃദ്ധി.

Ferine, a. ക്രൂരതയുള്ള, കന്നത്വമുള്ള.

Ferineness, s. ക്രൂരത, കന്നത്വം.
Ferity, s. ക്രൂരത, കന്നത്വം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/195&oldid=178048" എന്ന താളിൽനിന്ന് ശേഖരിച്ചത്