Jump to content

താൾ:CiXIV133.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FEE 182 FEL

Featherbed, s, പൂടകൊണ്ട ഉണ്ടാക്കിയ
മെത്ത.

Feathered, a. പൂടധരിച്ച, ചിറകുള്ള, ഇ
റകുള്ള.

Featheerless, a. പൂടയില്ലാത്ത, ഇറകില്ലാ
ത്ത.

Feathery, a. പൂടയുള്ള, പപ്പുള്ള, ഇറകുള്ള.

Featly, ad. നന്നായി, മിടുക്കൊടെ, ചുറു
ക്കായി.

Featness, s. മൊടി; മിടുക്ക.

Feature, s. മുഖഭാവം, മുഖഛായ, മുഖരൂ
പം; രെഖ, ലക്ഷണം.

To Feaze, v. a. പിരി അഴിക്കുന്നു: അടി
ക്കുന്നു.

Febrifuge, s. ജ്വരത്തിനുതക്ക ഒൗഷധം.

Febrile, a. ജ്വരത്തൊടു ചെൎന്ന, ജ്വരം
കൊണ്ടുണ്ടായ.

February, s. കുംഭമാസം; ഫെബ്രുവരി
മാസം.

Feces, s. മലം, പുരീഷം, കല്ക്കം, കീടൻ,
മട്ട.

Feculence, s. കലങ്ങൽ; കല്ക്കം, മട്ട.

Feculency, s. കിട്ടം, കീടൻ, മലം.

Feculent, a. കല്ക്കമുള്ള, മട്ടുള്ള; കലങ്ങലു
ള്ള, ഊറലുള്ള.

Fecund, a, ഫലവത്തായുള്ള, ഫലമുള്ള, സ
ഫലമായുള്ള, സുഭിക്ഷമായുള്ള, വൎദ്ധന
യുള്ള.

Fecundity, s. സുഭിക്ഷം, സഫലത, ഫ
ലം, വൎദ്ധന; ഫലവൃദ്ധി; സന്തതിവൎദ്ധ
ന; പ്രസവിപ്പാനുള്ള ശക്തി.

Fed, preterit & part. pass. of To Feed,
പൊറ്റി, പൊറ്റിയ, തീറ്റി, തീറ്റിയ,
പൊഷിപ്പിച്ചു, പൊഷിപ്പിച്ച.

Fedary, s. കൂട്ടക്കാരൻ, ചങ്ങാതി, ആ
ശ്രിതൻ.

Federal, a. ഉടമ്പടിയൊടെ ചെൎന്ന; ബ
ന്ധുക്കെട്ട സംബന്ധിച്ച, കൂട്ടുകെട്ടുള്ള.

Federary, s. കൂട്ടുക്കെട്ടുകാരൻ, സഖിത്വം
കൂടിയവൻ, കൂട്ടാളി, പങ്കുകാരൻ, കൂട്ടു
കാരൻ, ചങ്ങാതി.

Federate, a. കൂട്ടക്കെട്ടുള്ള, സഖിത്വം കൂ
ടിയ, ബന്ധുക്കെട്ടുള്ള.

Fee, s. മുതലാളന്റെ വസ്തു; പ്രതിഫലം,
ഫീസ, ദസ്തൂരി; സമ്മാനം.

To Fee, v. a. സമ്മാനിക്കുന്നു, സമ്മാനം
കൊടുക്കുന്നു; കൂലികൊടുക്കുന്നു; കൊഴ
കൊടുക്കുന്നു.

Feeble, a. ക്ഷീണമുള്ള, ബലക്ഷയമുള്ള,
രൊഗമുള്ള; ദുൎബലമായുള്ള, കൃശമായുള്ള.

Feeble—minded, a. മനസ്സുറപ്പില്ലാത്ത, അ
ല്പബുദ്ധിയുള്ള; ബുദ്ധിഭ്രമമുള്ള.

Feebleness, s. ക്ഷീണത, ബലക്ഷയം,

തളൎച്ച, ദുൎബലം, ബലഹീനത.

Feebly, ad. ക്ഷീണതയൊടെ, തളൎച്ചയൊ
ടെ, ബലക്ഷയത്തൊടെ.

To Feed, v. a. ഭക്ഷണം കൊടുക്കുന്നു,
വളൎത്തുന്നു; പൊറ്റുന്നു, തീറ്റുന്നു; മെ
യിക്കുന്നു; പൊഷിപ്പിക്കുന്നു; സൃഷ്ടിപ്പെടു
ത്തുന്നു; തടിപ്പിക്കുന്നു; മൊഹിപ്പിക്കുന്നു;
ഉത്സാഹിപ്പിക്കുന്നു; സൽകരിക്കുന്നു; വി
രുന്നുകൊടുക്കുന്നു.

To Feed, v. n. തിന്നുന്നു, ഭക്ഷിക്കുന്നു, മെ
യുന്നു; തടിക്കുന്നു.

Feed, s, ആഹാരം, തീൻ, മൃഗങ്ങളുടെ
തീൻ; മെച്ചിൽ.

Feeder, s. ഭക്ഷണം കൊടുക്കുന്നവൻ, തീ
റ്റുന്നവൻ; ഉ
ത്സാഹിപ്പിക്കുന്നവൻ; ഭ
ക്ഷിക്കുന്നവൻ, തിന്നുന്നവൻ.

To Feel, v. a. & n. തൊട്ടറിയുന്നു, തൊ
ട്ടനൊക്കുന്നു, സ്പൎശിക്കുന്നു; തലൊടുന്നു; ത
പ്പിനൊക്കുന്നു, തടവുന്നു; ഉണരുന്നു, അ
റിയുന്നു; ബൊധിക്കുന്നു; തൊന്നുന്നു;
കൊള്ളുന്നു; ചൊദിച്ചറിയുന്നു, കിണ്ണാണി
ക്കുന്നു.

Feel, s. സ്പൎശനം, തലൊടൽ, തടവ.

Feeling, a. ഉണൎച്ചയുള്ള, അറിവുള്ള, സ്മ
രണമുള്ള, കരുണയുള്ള.

Feeling, s. സ്പൎശനം, ഉണൎച്ച, തൊന്നൽ,
തലൊടൽ; അറിവ, ബൊധം; സ്മരണം,
പരിതാപം, കരുണ, പ്രജ്ഞ, ആൎദ്രബു
ദ്ധി, സ്നെഹം.

Feelingly, ad. ഉണൎച്ചയൊടെ, കരുണ
യൊടെ, പ്രജ്ഞയൊടെ.

Feet, s. pl. of Foot, പാദങ്ങൾ, കാല
ടികൾ.

Feetless, a. പാദങ്ങളില്ലാത്ത, കാൽപാദ
ങ്ങളില്ലാത്ത.

To Freign, v. a. നടിക്കുന്നു, കൃത്രിമം കാട്ടു
ന്നു, മായം കാട്ടുന്നു, കള്ളംകാട്ടുന്നു, വ്യാ
പ്തികാട്ടുന്നു; മറവി ചെയ്യുന്നു; ഭാവംകാ
ട്ടുന്നു.

Feignedly, ad. മായമായി, കപടമായി,
വ്യാജമായി, വ്യാപ്തിയായി, ഉപായമാ
യി.

Feigner, s. കൃതിക്കാരൻ, മായാവി, കപ
ടക്കാരൻ, വ്യാപ്തിക്കാരൻ.

Feint, s, മായം, മായ, കള്ളവെഷം, വ്യാ
ജവൃത്താന്തം; കപടപ്രയത്നം; കള്ളന്ത്രാ
ണം.

To Felicitate, v. a. ഭാഗ്യം വരുത്തുന്നു,
ഭാഗ്യപ്പെടുത്തുന്നു; മംഗലംകൂറുന്നു, കൊ
ണ്ടാടുന്നു.

Felicitation, s. ഭാഗംവരുത്തുക; മംഗ
ലകൂറ, മംഗലസ്തുതി, കൊണ്ടാട്ടം.

Felicitous, a. ഭാഗ്യമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/194&oldid=178047" എന്ന താളിൽനിന്ന് ശേഖരിച്ചത്