താൾ:CiXIV133.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FAR 179 FAS

വിചാരമുള്ള , മനോഭാവനെയുള്ള, മാ
യാമൊഹമുള്ള.

Fancifully, ad. മനോരാജ്യമായി, വൃഥാ
നിനവൊടെ; മൊടിയായി.

Fancifulness, s. മനോരാജ്യം, വൃഥാനി
നവ; മൊടിഭാവം.

Fancy, s. മനോരാജ്യം, മനോവിചാരം,
ഭാവം, തൊന്നൽ, ഊഹം; ആശ; ഇഛ,
കാംക്ഷ: വ്യാക്കൂൺ; മായാമോഹം, വ്യാ
മൊഹം; അഹമ്മതി, മൊടി.

To Fancy, v. a. & n. നിരൂപിക്കുന്നു,
നിനെക്കുന്നു, മനസ്സിൽ തോന്നുന്നു, വി
ചാരിക്കുന്നു; ഊ
ഹിക്കുന്നു, ഭാവിക്കുന്നു; മ
നസ്സിനപിടിക്കുന്നു; ഇഛിക്കുന്നു, കൊ
തിക്കുന്നു.

Fancysick, , പൈത്യചിന്തയുള്ള, ദുരാശ.

Fane, s. ദൈവാലയം, ആലയം.

Fang, s. തെറ്റപ്പല്ല, തെറ്റ, ദംഷ്ട്രം, പ
ല്ല; നഖം.

Fanged, a. തെറ്റയുള്ള, ദംഷ്ട്രമുള്ള; പ
ല്ലുള്ള.

Fangle, s. അല്പയണം, അല്പശ്രമം.

Fangless, v. തെറ്റയില്ലാത്ത, പല്ലില്ലാ
ത്ത.

Fantasm, s. മനോരാജ്യം, മായാമോഹം,
മായ; വ്യവിചാരം.

Fantastical, a. വ്യാമൊഹമായുള്ള, ദുൎബ്ബു
ദ്ധിയുള്ള, മനസ്സിൽ തോന്നുന്ന, ഊഹമു
ള്ള, മനോരാജ്യമായുള്ള; അഹമ്മതിയു
ള്ള, താന്തോന്നിത്വമുള്ള, സ്ഥിരമില്ലാത്ത.

Fantastically, ad. വ്യാമോഹമായി, താ
ന്തോന്നിത്വമായി, ഒത്തവണ്ണം.

Fantasticalness, v. വ്യാമോഹം, മായാ
മൊഹം, മൊടിഭാവം; ദുരാശ.

Fantasy, s. മായ; മനസ്സിനുള്ള തൊന്നൽ,
ഊഹം, നിരൂപണ, ചിന്ത, മനോഭാവം,
മായാമോഹം; കാംക്ഷ, ഇഛ.

Far, ad. ദൂരവെ, ദൂരെ, ദൂരത്ത, അകലെ.

Far-fetch, s. മഹാ ഉപായം, വളച്ചുകെട്ട.

Far-fetched, u. ബഹുദൂരത്തുനിന്ന കൊ
ണ്ടുവന്ന; ശ്രദ്ധയൊടെ തെടിയ, ബഹു
വളച്ചുകെട്ടുള്ള.

Far-piercing, a. നന്നായി മുറിവേല്പിക്കു
ന്ന, ബഹു കൊളുള്ള.

Far-shooting, a. ബഹുദൂരത്തേക്ക് വെടി
എത്തുന്നത.

Far, a. ദൂരത്തുള്ള, അകലമുള്ള.

To Farce, v. a. പൊറാട്ടുകാട്ടുന്നു.

Farce, s. പൊറാട്ടുകഥ, ഹാസ്യകാൎയ്യം.

Fardel, s. മാറാപ്പ.

To Fare, v. n, പോകുന്നു, പ്രയാണം
ചെയുന്നു; നടക്കുന്നു; ഇരിക്കുന്നു; കഴി
ഞ്ഞ കൂടുന്നു; ഭവിക്കുന്നു; ഭക്ഷിക്കുന്നു.

Fare, s. വാഹനകൂലി, കെവുകൂലി, തര
ണ്യം, ആതരം, കൂലി ; ആഹാരം, കഴി
ച്ചിൽ.

To farewell, സുഖമായിരിക്കുന്നു.

Farewell, ad. യാത്രയയക്കുന്ന കുശലവാ
ക്ക; നന്നായിരിക്ക എന്നുള്ള കുശലവാക്ക.

Farewell, s. യാത്രപറക.

Farinaceous, a, പൊടിയുള്ള, മാവുപൊ
ലെസ്വാദുള്ള.

Farm, s. പാട്ടനിലം; കുത്തകകൃഷി, കൃഷി;
കുത്തക.

To Farm, v. a. പാട്ടത്തിന എല്പിക്കുന്നു;
കുത്തകയായി എടുക്കുന്നു; കൃഷിചെയ്യുന്നു.

Farmer, s. പാട്ടക്കാരൻ; കുത്തകക്കാരൻ;
കൃഷിക്കാരൻ, വെള്ളായ്പക്കാരൻ.

Famrming, s. കൃഷിനടക്കുക; വെള്ളായ്മ.

Farmost, a. എല്ലാറ്റിലും ദൂരമുള്ള.

Farness, s. ദൂരം, അകലം.

Farrago, v. പല ധാന്യങ്ങൾ കൂടിയ കൂട്ട.

Farrier, s. ലാടം തറെക്കുന്നവൻ; കുതിര
വൈദ്യൻ.

Farrow, s. പന്നിക്കുട്ടി.

To Farrow, v. a. പന്നി പെറുന്നു.

Farther', ad. അതിദൂരവെ, അതിദൂരെ,
അപ്പുറം; ഇനിയും; വിശേഷാൽ.

Farther, a. അതിദൂരമുള്ള, എറ്റം അകല
മായുള്ള.

To Farther, v. a. വൎദ്ധിപ്പിക്കുന്നു, അഭി
വൃത്തിയാക്കുന്നു, അധികപ്പെടുത്തുന്നു.

Fartherance, s. വൎദ്ധനം, അഭിവൃദ്ധി;
തൊൽ.

Farthermore, ad. അതുമല്ലാതെ; പിന്നെ
യും, വിശേഷിച്ചും.

Farthest, a. എല്ലാറ്റിലും ദൂരമുള്ള.

Farthest, ad. ഏറ്റവും ദൂരവെ.

Farthing, s. ഒരു വക ചെമ്പുകാശ.

Farthingsworth, s. ചെമ്പുകാശ വിലപി
ടിപ്പത.

To Fascinate, v. n. വശീകരിക്കുന്നു, വ
ശീകരംചെയ്യുന്നു, മൊഹിപ്പിക്കുന്നു, മൊ
ഹനംവരുത്തുന്നു; സ്തംഭനത്താൽ മയക്കു
ന്നു, ആഭിചാരം ചെയ്യുന്നു.

Fascination, s. വശീകരണം, മൊഹനം;
സ്തംഭനവിദ്യ, സ്തംഭനം; ശൂന്യവില;
മയക്കം, ക്ഷുദ്രപ്രയൊഗം.

Fascine, s. വിറകകെട്ട.

Fascinous, a. ക്ഷുദ്രപ്രയാഗമുള്ള.

Fashion, s. ഭാഷ, ആകൃതി, മാതിരി, വി
ധം, രീതി; ഛായ; ചട്ടം ; മൎയ്യാദ; പ്രകാ
രം, നടപ്പു; അവസ്ഥഭെദം; ശൃംഗാരം,
മൊടി; വെഷം.

To Fashion, v. a. ഭാഷവരുത്തുന്നു, ഭാ
ഷയാക്കുന്നു, ആകൃതിപ്പെടുത്തുന്നു, രീതി


A a 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/191&oldid=178044" എന്ന താളിൽനിന്ന് ശേഖരിച്ചത്