Jump to content

താൾ:CiXIV133.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FAL 178 FAN

Fallacy, s . തന്ത്രം, ഉപായം, തറുതല;
തിരിപ്പടി, ദുസ്തൎക്കം.

Fallibility, s. വഞ്ചനഹേതു; തെറ്റുന്ന
ശീലം, അസ്ഥിരത

Fallible, a. തെറ്റുന്ന ശീലമുള്ള, അബ
ദ്ധമായുള്ള, പിഴക്കാകുന്ന, അസ്ഥിരതയു
ള്ള.

Falling, s. വീഴ്ച, പതനം, പാതം.

Fallingsiclkness, s. പ്രലാപസന്നി, അ
പസ്മാരം, സന്നിപാതഭേദം.

Fallow, a. ചുവപ്പുള്ള; വിതെക്കാത്ത, പഴ
നിലമായ, ഉഴുതാത്ത; കൃഷിചെയ്യാത്ത;
തരിശായുള്ള; തലച്ചാലുഴുത.

Fallow, s. പഴനിലം; തരിശനിലം, ത
ലച്ചാലുഴുത നിലം.

To Fallow, v. n. തലച്ചാലുഴുന്നു.

Fallowness, s. തരിശായികിടപ്പ; പഴ
നിലകിടപ്പ; കൃഷിചെയ്യാതെ കിടക്കുക.

False, a. കള്ളമുള, അബദ്ധമായുള്ള, അ
സത്യമായുള്ള, മിഥ്യമായുള്ള, കപടമുള്ള;
ന്യായമല്ലാത്ത; ദ്രോഹമുള്ള, ചതിവുള്ള,
വ്യാജമുള്ള; കൂടമുള്ള, മായമുള്ള.

Falsehearted, a. വഞ്ചനമനസ്സുള്ള, ദ്രൊ
ഹമുള്ള, വഞ്ചനയുള്ള.

Falsehood, s, അസത്യം, നെരുകെട; ക
ള്ളവാക്ക, അബദ്ധം, ഭൊഷ്ക, അനൃതവ
ചനം; വ്യാജം, കുരള, കപടം, കളവ;
വിശ്വാസപാതകം, ദ്രോഹം.

Falsely, ad. അസത്യമായി, വ്യാജമായി,
അബദ്ധമായി, അവിശ്വാസമായി.

Falseness, s, കാപട്യം, അബദ്ധം, കപ
ടത്വം; കള്ളന്ത്രാണം; ദ്രോഹം; വാക്കുമാ
റ്റം; ചതി.

Falsifiable, a, കള്ളമായിട്ടുണ്ടാക്കതക്ക.

Falsification, s, കള്ളമായിട്ടുണ്ടാക്കുക, ക
ള്ളന്ത്രാണം.

Falsifier, s. കള്ളമായിട്ടുണ്ടാക്കുന്നവൻ,
കള്ളന്ത്രാണി, കള്ളൻ, വ്യാപ്തിക്കാരൻ;
കുരളക്കാരൻ, നുണയൻ.

To Falsify, v. a, വ്യാജമായുണ്ടാക്കുന്നു,
കള്ളന്ത്രാണംകാട്ടുന്നു ; വ്യാപ്തികാട്ടുന്നു;
മറുത്തുകളയുന്നു, വ്യാജമെന്ന തെളിയി
ക്കുന്നു; ദ്രോഹംകാട്ടുന്നു.

To Falsify, v. n. കള്ളവാക്കപറയുന്നു,
വ്യാജം പറയുന്നു, നുണക്കുന്നു.

Falsity, s. അസത്യം, കള്ളം; അബദ്ധം;
തെറ്റ; ഭൊഷ്ക.

To Falter, v. n. ഇടറിഇടറിപറയുന്നു,
തെറ്റിതെറ്റിപറയുന്നു; പരുങ്ങിപറ
യുന്നു; വിക്കിപ്പറയുന്നു; ആലസ്യപ്പെടു
ന്നു, തളരുന്നു.

Falteringly, ad. ഇടയായി, പ്രയാസ
ത്തോടെ, പരുങ്ങലോടെ; തളൎച്ചയായി.

Fame, s. ശ്രുതി, കീൎത്തി; യശസ്സ; പ്രാബ
ല്യം; ഖ്യാതി, പ്രസിദ്ധി, പുകഴ്ച.

Famed, a, കിൎത്തിപ്പെട്ട, കീൎത്തിയുള്ള, ശ്രു
തിയുള്ള, വിശ്രുതം ; പ്രസിദ്ധിയുള്ള.

Fameless, a. ശ്രുതിയില്ലാത്ത, കീൎത്തിഹീ
നം.

Familiar, . വീട്ടിൽപഴക്കമുള്ള, കുഡും
ബസംബന്ധമുള്ള; സുശീലമുള്ള; മരിക്ക
മുള്ള, പഴക്കമുള്ള; നന്നായി അറിഞ്ഞ,
അറിമുഖമുള്ള; ഉറ്റ; പരിചയമുള്ള; ശീ
ലമുള്ള; വശമുള്ള, പതിവുള്ള, നിദാനമു
ള്ള; സാധാരണമുള്ള.

Familiar, s. തൊഴൻ, പരിചയക്കാരൻ,
ഉറ്റവൻ, ചങ്ങാതി; സെവാമൂൎത്തി.

Familiarity, s, പഴക്കം, ഇടപൊക്ക, പ
രിചയം, അറിമുഖം, വ്യാമുഖം; സംസ
ൎഗ്ഗം, സഹവാസം; സ്നേഹം, ഉറ്റബ
ന്ധുത്വം, ചങ്ങാതിത്വം.

To Familiarize, v. a. പഴക്കുന്നു, പരി
ചയം വരുത്തുന്നു; ശീലം വരുത്തുന്നു.

Familiarly, ad, ഉറ്റതായി, സുസ്നേഹമാ
യി, പഴക്കമായി, പതിവായി.

Family, s, കുഡുംബം, കുലം; വംശം,
സന്തതി; സംസാരം; ഗോത്രം; തറവാ
s; തരം, ജാതി, കൂട്ടം.

Famine, s. പഞ്ഞം, ക്ഷാമം, ദുൎഭിക്ഷം,
വറവ.

To Famisl, v. a. പട്ടിണിയിടുന്നു, പട്ടി
യിട്ടുകൊല്ലുന്നു.

To Famish, v. n. പട്ടിണി കിടക്കുന്നു,
പട്ടിണി കിടന്ന ചാകുന്നു.

Famishment, s. പട്ടിണി, ഭക്ഷണമില്ലാ
യ്മ, അനാശനം.

Famous, a. ശ്രുതിയുള്ള, കീൎത്തിപ്പെട്ടു, പ്ര
ബലതയുള്ള, പ്രഖ്യാതമായുള്ള; കേൾവി
യുള്ള, ചൊല്ലാൎന്ന.

Famously, ad. ശ്രുതിയൊടെ, കീൎത്തി
യൊടെ, പ്രാബല്യമായി, അത്ഭുതമായി,
നല്ലവണ്ണം.

Fan, s. വിശറി, താലവൃന്തം, മുറം.

To Fan, v. a. വിശറികൊണ്ട വീശുന്നു,
പെറ്റുന്നു, കൊഴിക്കുന്നു.

Fanatic, a. വൈരാഗ്യമുള്ള; അതിസക്തി
യുള്ള, ജ്ഞാനഭ്രാന്തുള്ള; കലിബാധിച്ച,
ദെവതബാധിച്ച.

Fanatic, s. വൈരാഗ്യക്കാരൻ; അതിസ
ക്തിക്കാരൻ, ആവെശക്കാരൻ; ജ്ഞാനഭ്രാ
തൻ; കലിയുള്ളവൻ.

Fanaticism, s. വൈരാഗ്യം; അതി സ
ക്തി, ആവെശം; ജ്ഞാനഭ്രാന്ത, ദേവതാ
ഭക്തി.

Fanciful, a. മനോരാജ്യമുള്ള, തൊന്നു
ന്ന, ഭാവമുള്ള; വൃഥാനിനവുള്ള, മനൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/190&oldid=178043" എന്ന താളിൽനിന്ന് ശേഖരിച്ചത്