താൾ:CiXIV133.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FAL 177 FAL

Fairing, s. സമ്മാനം കൊടുക്കെണ്ടുന്നതി
ന ചന്തയിൽ മെടിച്ച സാധനം.

Fairly, ad. ചന്തമായി, ഭംഗിയായി; ചെ
ലായി, നല്ലതായി; നെരായി, ന്യായമാ
യി; നിദാനമായി; പരമാൎത്ഥമായി;
കപടം കൂടാതെ; സ്വഛമായി, മുഷിയാ
തെ, കറക്രടാതെ; തീരെ, അശെഷം.

Fairness, s. സൌന്ദൎയ്യം, അഴക, ചന്തം:
ഭംഗി; വെണ്മ; തെളിവ, പ്രസന്നത;
നെര, ന്യായം; നിൎവ്യാജം, പരമാൎത്ഥം,
കപടമില്ലായ്മ, നിൎമ്മലത.

Fairspoken, a. നല്ലവാക്കപ്പറയുന്ന, നെ
രുപറയുന്ന.

Fairy, s. ഒരു വക കൂളി; ആഭിചാരക്കാരി.

Faith, s. വിശ്വാസം, ഭക്തി, ശ്രദ്ധ; വി
ശ്വാസക്തി; ഭക്തിവിശ്വാസം; ആശ്ര
യം; സത്യം, പരമാൎത്ഥം; വാക്കദത്തം.

Faithbreach, s, വിശ്വാസഭിന്നം, വിശ്വാ
സപാതകം.

Faithful, a. വിശ്വാസമുള്ള, ഭയഭക്തിയു
ള്ള, വിശ്വാസഭക്തിയുള്ള; സത്യമുള്ള,
നെരുള്ള, പരമാൎത്ഥമുള്ള, കപടമില്ലാ
ത്ത.

Faithfally, ad. വിശ്വാസമായി, വിശ്വാ
സത്തോടെ, ശ്രദ്ധയൊടെ; ആശ്രയ
ത്താടെ; നെരായി, സത്യമായി; പര
മാൎത്ഥത്തൊടെ; ഉറപ്പോടെ.

Faithfulness, s. വിശ്വാസം, വിശ്വാസ
ത; സത്യം, പരമാൎത്ഥത.

Faithless, v. വിശ്വാസമില്ലാത്ത, അവി
ശ്വാസമുള്ള; വിശ്വാസപാതകമുള്ള, ഭ
ക്തികെടുള്ള.

Faithlessness, s. വിശ്വാസമില്ലായ്മ, അ
വിശ്വാസം; വിശ്വാസപാതകം, വിശ്വാ
സകെട, ദ്രോഹം.

Falcated, a. അരിവാൾപൊലെ വളഞ്ഞു,
വളവുള്ള, വക്രമായുള്ള.

Falcation, s. വളവ, വക്രത, ഗഡുലത.

Falchion, s. വളഞ്ഞവാൾ, വക്രവാൾ,
നിസ്ത്രിംശം.

Falcon, s. പുള്ള, കപോതാരി, രാജാളി.

Falconer, s. പുള്ളിനെ വളൎത്തുന്നവൻ.

Falcony, s. പുള്ളവെട്ട.

To Fall, v. n. വീഴുന്നു, കീഴോട്ടിറങ്ങുന്നു;
വീണുപോകുന്നു; പതിക്കുന്നു, നിപതിക്കു
ന്നു; താഴുന്നു; ഉതിരുന്നു, പൊഴിയുന്നു;
പിൻ വാങ്ങുന്നു; ആറുകൾ കടലിൽ വീഴു
ന്നു; ചരിയുന്നു; യുദ്ധത്തിൽ ചാകുന്നു; സ്ഥാ
നഭ്രഷ്ടാകുന്നു; അവസ്ഥപ്പെടുന്നു; ഹീന
തപ്പെടുന്നു; വിലകുറയുന്നു, നയമാകുന്നു;
സംഭവിക്കുന്നു, ഇടകൂടുന്നു; ആയിതീരു
ന്നു; ക്ഷീണിക്കുന്നു; പിറക്കുന്നു.

To fall away, മെലിഞ്ഞുപോകുന്നു,

ക്ഷയിച്ചുപോകുന്നു; നശിച്ചുപോകു
ന്നു; വാടിപൊകുന്നു; ആലസ്യപ്പെടു
ന്നു.

To fall away, ഒരു പക്ഷംവിട്ട മറുപ
ക്ഷത്തിലെക്ക മാറുന്നു; ദ്രോഹം ചെയ്യു
ന്നു, മത്സരിക്കുന്നു.

To fall away, പിൻ വാങ്ങുന്നു, വിശ്വാ
സത്തെവിട്ടുമാറുന്നു.

To fall back, മാറിപോകുന്നു; പിൻ
വാങ്ങുന്നു, പുറകോട്ട മാറുന്നു, വാക്കു
മാറുന്നു.

To fall down, സാഷ്ടാംഗമായിവീഴുന്നു;
വീണുപോകുന്നു, താണുപോകുന്നു;
കുമ്പിടുന്നു, വന്ദിക്കുന്നു, നമിക്കുന്നു.

To fall from, വിട്ടുമാറുന്നു, വിട്ടകലുന്നു;
പിരിയുന്നു.

To fall in, യോജിക്കുന്നു, തമ്മിൽ ചെ
രുന്നു; സമ്മതപ്പെടുന്നു, ഇണങ്ങുന്നു.

To fall off, പിരിഞ്ഞുപോകുന്നു; വിട്ടു
മാറുന്നു, പിൻവാങ്ങുന്നു; മരിച്ചുപൊ
കുന്നു, ക്ഷയിക്കുന്നു.

To fall on, വല്ലതുംചെയ്വാൻ താത്പൎയ്യ
മായിതുടങ്ങുന്നു; കയ്യെറ്റം ചെയ്യുന്നു,
അതിക്രമിക്കുന്നു.

To fall over, മറിഞ്ഞുവീഴുന്നു; ഒരു പ
ക്ഷംവിട്ട മറുപക്ഷത്തിലേക്ക മറിയു
ന്നു.

To fall out, ശണ്ഠകൂടുന്നു, തമ്മിൽ പി
ണങ്ങുന്നു; സംഭവിക്കുന്നു, ഇടകൂടുന്നു.

To fall to, ഭക്ഷിപ്പാൻ തുടങ്ങുന്നു; ശ്ര
മിക്കുന്നു, അദ്ധ്യയനം ചെയ്യുന്നു.

To fall under, അനുസരിച്ചനടക്കുന്നു;
നിരന്നിരിക്കുന്നു, കൂടെ ചെരുന്നു.

To fall upon, അതിക്രമിക്കുന്നു; ശ്രമി
ക്കുന്നു; പാഞ്ഞ ചെന്ന മുട്ടുന്നു; മീതെ
വീഴുന്നു.

To Fall, v. a. വീഴ്ത്തുന്നു; താഴെയിടുന്നു;
താഴ്ത്തുന്നു; വിലകുറയുമാറാക്കുന്നു, കുറെ
ക്കുന്നു; വെട്ടിക്കളയുന്നു; പെറുന്നു.

Fall, s. വീഴ്ച, കിഴോട്ടുള്ള ഗതി; പതനം,
താഴ്ച; ഉതിൎച്ച; മരണം; നാശം; സ്ഥാ
നഭ്രഷ്ട; കുറവ; മാനക്കെട; വിലകുറ
ച്ചിൽ ; ശബ്ദപതനം; മലചരിവ; വെള്ള
ച്ചാട്ടം, നീൎവിഴ്ച, ഒഴുക്കു പാച്ചിൽ; ശര
ല്ക്കാലം, പൊഴിച്ചിൽ: വൃക്ഷങ്ങൾ വെട്ടി
ക്കളയുക.

Fallacious, a. തെറ്റിക്കുന്ന, വ്യാപ്തിയു
ള, കപടമുള്ള, തട്ടിപ്പ; വഞ്ചനയുള്ള
കളളമായുള്ള: മൊശത്തിന ഹേതുവുള്ള.

Fallaciously, ad. വ്യാപ്തിയായി, തട്ടിപ്പാ
യി, വഞ്ചനയൊടെ, തിരിപ്പടിയായി.

Fallaciousness, s. വ്യാപ്തി, കപടം, ത
ട്ടിപ്പു, തറുതല, വഞ്ചനഭാവം; തിരിച്ചടി.


A a

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/189&oldid=178042" എന്ന താളിൽനിന്ന് ശേഖരിച്ചത്