താൾ:CiXIV133.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EXP 172 EXS

Explosion, s. വെടിപൊട്ടൽ, ഇടിവെ
ട്ട, വെടിതില്ല; ഉച്ചത്തിലുള്ള പൊട്ടൽ.

Explosive, a. വെടിപൊട്ടിക്കുന്ന.

To Export, v. a. നാട്ടിൽ നിന്ന് ചരക്കു
കൾ എtiകൊടുത്തയക്കുന്നു, ചരക്ക കൊ
ടുത്തയക്കുന്നു.

Export, s. എtiയയച്ച ചരക്ക.

Exportation, s. ചരക്ക കയറ്റിയയക്കുക.

To Expose, v. a. തുറന്നവെക്കുന്നു, വി
രിച്ചുകാണിക്കുന്നു; പ്രസിദ്ധമാക്കുന്നു; ന
ഗ്നമാക്കുന്നു; വെളിപ്പെടുത്തുന്നു; ആക്ഷെ
പത്തിന ഹേതുവുണ്ടാക്കുന്നു; അപകട
ത്തിലാക്കുന്നു; വെയിൽ കൊള്ളിക്കുന്നു; ഇ
ടകൊടുക്കുന്നു; അപകീൎത്തിപ്പെടുത്തുന്നു;
അയച്ചുകളയുന്നു.

Exposition, s. തുറന്ന വെക്കുക; വെ
യിൽ കൊൾ; വിവരണം, വ്യാഖ്യാനം,
വിവരം പറയുക.

Expositor, s. തെളിയിച്ച പറയുന്നവൻ,
വ്യാഖ്യാനക്കാരൻ, വിസ്തരിച്ച പറയുന്ന
വൻ.

To Expostulate, v. a. വ്യവഹാരം പ
റയുന്നു, തൎക്കിച്ചു പറയുന്നു; അനുശാസിക്കു
ന്നു, സ്നേഹത്തോടെ ആക്ഷേപിക്കുന്നു.

Expostulation, s. വ്യവഹാരം, തൎക്കം;
അനുശാസന, സ്നേഹമുള്ള ആക്ഷേപം.

Expostulator, v. വ്യവഹരിക്കുന്നവൻ,
അനുശാസിക്കുന്നവൻ.

Expostulatory, a. വ്യവഹാരമുള്ള, വാദ
മുള്ള, അനുശാസനയുള്ള, ചുമത്തലുള്ള.

Exposure, s. തുറന്നുവെക്കുക; പ്രസിദ്ധാ
വസ്ഥ; നഗ്നത; അപകടാവസ്ഥ; വെ
യിൽകൊൾ, വെയിൽ തട്ടൽ.

To Expound, v. a. വിസ്തരിച്ചു പറയുന്നു,
തെളിയിച്ച പറയുന്നു; അൎത്ഥം തിരിക്കു
ന്നു, വ്യാഖ്യാനിക്കുന്നു; പ്രകാശിപ്പിക്കുന്നു;
ശൊധനചെയ്യുന്നു.

Expounder, s. വിസ്തരിച്ച പറയുന്നവൻ,
അൎത്ഥം തിരിക്കുന്നവൻ, വ്യാഖ്യാനക്കാ
രൻ.

To Express, v, a. അനുകരിക്കുന്നു, വിവ
രം പറയുന്നു, വൎണ്ണിക്കുന്നു; വാക്കുകൊണ്ട
കാണിക്കുന്നു; ഉച്ചരിക്കുന്നു, ചൊല്ലുന്നു,
അറിയിക്കുന്നു; സ്മരിക്കുന്നു; കശക്കുന്നു,
പിഴിഞ്ഞെടുക്കുന്നു.

Express, a. സമഛായയുള്ള, പ്രതിമയു
ള്ള; സാക്ഷാലുള്ള; വിവരമുള്ള, തെളി
വുള്ള, തെളിവവാക്കുള്ള; തീൎച്ചയുള്ള; പ്ര
ത്യെകസംഗതിക്കുള്ള.

Express, s. ദൂതാൾ ; അടിയന്തരമായിട്ട
ആളയക്കുക: അടിയന്തരം; ദൂത.

Expressible, a. ഉച്ചരിക്കാകുന്ന, ചൊല്ലാ
കുന്ന; വാച്യം; പിഴിഞ്ഞെടുക്കാകുന്ന.

Expression, s. വിവരണം, വൎണ്ണനം;
വാചകം, ചൊല്ല; ഉച്ചാരം; വാചകരീ
തി, ഭാഷ; പിഴിഞ്ഞെടുക്കുക.

Expressive, a. വിവരിക്കുന്ന, വൎണ്ണിക്കു
ന്ന; ചൊല്ലുന്ന; തെളിവുള്ള, തീൎച്ചയുള്ള.

Expressively, ad. തെളിവായി, വൎണ്ണി
ക്കുന്ന വിധത്തിൽ.

Expressiveness, s. തെളിവ, തീൎച്ച; സ്പ
ഷ്ടത.

Expressly, ad. തെളിവായി, സ്പഷ്ടമായി,
നിശ്ചയമായി, തീൎച്ചയായി, തീരെ.

Expressure, s. വിവരിക്കുന്നവാക്ക, ചൊ
ല്ല, വാചകം; ഭാഷ, ഛായ; പതിച്ചിൽ.

To Expropriate, v. a. സ്വന്ത അവകാ
ശം വിട്ടൊഴിയുന്നു.

To Expugn, v. a. പിടിച്ചടക്കുന്നു, പാ
ഞ്ഞപ്പിടിക്കുന്നു; ആക്രമിക്കുന്നു, ജയിക്കു
ന്നു.

Expugnation, s. ജയം; പിടിച്ച അടക്കു
ക, ആക്രമിക്കുക.

To Expulse, v. a. ആട്ടിക്കളയുന്നു, പുറ
ത്തതള്ളിക്കളയുന്നു, പുറത്താക്കുന്നു.

Expulsion, s. ആട്ടിക്കളയുക, പുറത്ത ത
ള്ളിക്കളയുക, പുറത്താക്കുക; നിരസ്തത;
ഭ്രഷ്ട, ബഹിഷ്കരണം.

Expulsive, a. ആട്ടിക്കളയുന്ന, പുറത്താ
ക്കുന്ന.

To Expunge, v. a. മാച്ചുകളയുന്നു, കിറു
ക്കിക്കളയുന്നു, കുത്തിക്കളയുന്നു; തുടച്ചുകള
യുന്നു; നീക്കിക്കളയുന്നു; ഇല്ലായ്മചെയ്യുന്നു.

Expurgation, s. ശുദ്ധീകരണം, പരിസ്താ
രം, പാവനം.

Expurgatory, u. ശുദ്ധീകരിക്കുന്ന, ശുചി
കരിക്കുന്ന, പാവനമായുള്ള.

Exquisite, a, വിശേഷമായുള്ള, പൂൎത്തി
യുള്ള, മഹാ യുക്തിയുള്ള, മഹാ ഭംഗിയു
ള്ള; മഹാ വഷളായുള്ള.

Exquisitely, ad. വിശെഷമായി, പൂൎത്തി
യായി, മഹാ ഭംഗിയായി, അശേഷം.

Exquisiteness, s, വിശേഷത, പൂൎത്തി,
മഹാ ഭംഗി.

To Exsiccate, v. a. ഉണക്കുന്നു, വരട്ടുന്നു.

Exsiccation, s. ഉണക്കൽ, വരട്ടൽ.

Exsiccative, a. ഉണക്കുന്ന, വരട്ടുന്നത.

Exsuction, s. വലിച്ചുകളയുക, കുടിച്ചുക
ളയുക.

Exsudation, s. വിയൎപ്പ, സ്വെദം; ദ്രവം,
ഊറൽ.

To Exsuflolate, v. a. കാതിൽ അഭിമ
ന്ത്രിക്കുന്നു; ചെവികടിക്കുന്നു, ചെവിയിൽ
പറയുന്നു.

To Exsuscitate, v. a. ഉദ്യോഗിപ്പിക്കുന്നു;
ഉത്സാഹിപ്പിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/184&oldid=178037" എന്ന താളിൽനിന്ന് ശേഖരിച്ചത്