താൾ:CiXIV133.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EXP 170 EXP

To Exonerate, v. a. ഭാരം തീൎക്കുന്നു, ഭാ
രമില്ലാതാക്കുന്നു; ചുമതലയില്ലാതാക്കുന്നു;
ഭാരം ഒഴിപ്പിക്കുന്നു.

Exoneration, s. ഭാരം തീൎക്കുക, ചുമതല
യില്ലായ്മ; ഒഴിവ.

Exorable, a, മനസ്സലിവുള്ള, ആൎദ്രതയുള്ള,
അപെക്ഷകൾക്കുന്ന.

Exorbitance, s. കടപ്പ; അമിതം; അ
Exorbitancy, s. തിക്രമം; അന്യായം;
അധികത്വം, അന്യായവില; മഹാപാ
തകം.

Exorbitant, a. കടന്ന, മട്ടവിട്ട, അധിക
മായുള്ള, അന്യായമുള്ള, അമിതമായുള്ള,
അതിമൎയ്യാദയുള്ള.

To Exorcise, v. a. പിശാചിനെ ഒഴിക്കു
ന്നു, ആട്ടിക്കളയുന്നു; ബാധയൊഴിക്കുന്നു;
ആണയിടുന്നു, സത്യംചെയ്യുന്നു.

Exorcism, s. പിശാചിനെ ഒഴിക്കുക, മ
ന്ത്രവാദപ്രയോഗം.

Exorcist, s. പിശാചിനെ ഒഴിക്കുന്നവൻ,
മന്ത്രവാദി.

Exordium, s. മുൻവാചകം, അവതാരി
ക, ഉപന്യാസം, വാങ്മുഖം; ആരംഭം;
തൊടയം.

Exornation, s. ശൃംഗാരം, അലങ്കാരം, ഭൂ
ഷണം.

Exotic, a. മറുദേശത്തുള്ള, സ്വദേശത്തു
ണ്ടാകാത്ത.

To Expand, v. a. വിരിക്കുന്നു, വിടൎക്കു
ന്നു; പരത്തുന്നു; വിസ്തരിക്കുന്നു.

To Expand, v. n. വിരിയുന്നു, വിടരു
ന്നു, പരക്കുന്നു; വിസ്തീൎണ്ണമാകുന്നു.

Expanse, s. വിരിവ, പരപ്പ, വിസ്തീൎണ്ണ
ത; ആകാശവിസ്തീൎണ്ണത.

Expansibility, s. വിരിക്കാകുന്നത, പര
ക്കാകുന്നത, പരത്തൽ.

Expansible, a. വിരിക്കതക്ക, വിടൎത്തത
ക്ക.

Expansion, s. വിരിവ, വിരിപ്പ, പരപ്പ,
വിടപം, പടൎപ്പ; വിസ്താരം, വിസ്താരണം.

Expansive, a. വിരിയുന്ന, പരക്കുന്ന, വി
സ്തീൎണ്ണമായുള്ള, വലുതാകുന്ന.

To Expatiate, v. n. വിസ്താരമായി പറ
യുന്നു, വൎണ്ണിച്ചു പറയുന്നു.

Expatiating, s. വൎണ്ണനം.

To Expect, v. a. കാത്തിരിക്കുന്നു, കാത്തു
കൊണ്ടിരിക്കുന്നു; നൊക്കിപ്പാൎക്കുന്നു; ഇ
ഛിക്കുന്നു,ആശപ്പെടുന്നു; വിചാരിക്കുന്നു.

Expectance, s. കാത്തുകൊണ്ടിരിക്കുക,
Expectancy, s. കാത്തിരിപ്പ, ആശാ
ബന്ധം.

Expectant, a. കാത്തുകൊണ്ടിരിക്കുന്ന,
ആശയുള്ള, കാത്ത നില്ക്കുന്ന.

Expectant, s, കാത്തിരിക്കുന്നവൻ, ആ
ശപ്പെടുന്നവൻ.

Expectation, s, കാത്തിരിപ്പ, നൊക്കിപ്പാ
ൎപ്പ; ഇഛ, ആശാബന്ധം, ആശാപാശം;
ആശപ്പെടുന്ന കാലം.

Expecter, s. കാത്തിരിക്കുന്നവൻ, ഇഛി
ച്ചിരിക്കുന്നവൻ.

To Expectorate, v. a. കാൎകരിച്ചുതുപ്പു
ന്നു, കഫംകളയുന്നു.

Expectoration, s. കാൎക്കരിച്ചുതുപ്പൽ, ക
ഫംകളയുക, കഫം,

Expectorative, a. കഫം കളയതക്ക.

Expedience, s. ചെൎച്ച., യൊഗ്യത, യു
Expediency, ക്തി; ഉപയുക്തി, ഉപ
യൊഗം, ശരി; വെഗത; ബദ്ധപ്പാട, തി
ടുക്കം.

Expedient, a. ചെൎച്ചയുള്ള, യുക്തിയുള്ള,
കൊള്ളാകുന്ന, യൊഗ്യമായുള്ള, ഉപയൊ
ഗമുള്ള; വെഗമായുള്ള , ബദ്ധപ്പാടുള്ള
ആവശ്യമുള്ള

Expedient, s, ഉപയുക്തി, ഉപയോഗം;
ഉപായം, നീക്കുപോക്ക; നിൎവാഹം, വ
ഴി; ഒഴികഴിവ, നിസ്തരണം.

Expediently, ad, ചെൎച്ചയായി, ഉപയൊ
ഗമായി; ശീഘ്രമായി, വെഗം.

To Expedite, v. a. എളുപ്പമാക്കുന്നു, തട
വില്ലാതാക്കുന്നു; ബദ്ധപ്പെടുത്തുന്നു, ദൃത
പ്പെടുത്തുന്നു, വെഗപ്പെടുത്തുന്നു, തീവ്ര
പ്പെടുത്തുന്നു, അടിയന്തരമായി അയക്കു
ന്നു.

Expedite, a. തീവ്രമായുള്ള, വെഗമായു
ള്ള; എളുപ്പമുള്ള, പ്രയാസമില്ലാത്ത, തട
വൊഴിഞ്ഞ, ചുറുക്കുള്ള, ദൃതിയുള്ള; ചൊടി
പ്പുള്ള.

Expeditely, ad. തീവ്രമായി, ചുറുക്കായി,
വെഗത്തിൽ, ഉഴറ്റൊടെ.

Expedition, s. വെഗത, ചുറുക്ക, തീവ്രം,
ചൊടിപ്പ; ഉത്സാഹം, ബദ്ധപ്പാട, അവ
സരം; യാത്ര; സമരയത്നം; അതിസന്ധാ
നം, സെനപുറപ്പാട.

Expeditious, a. വെഗമായുള്ള, ചുറുക്കുള്ള,
തീവ്രമായുള്ള, സത്വരമായുള്ള, ഉച്ചണ്ഡ
മായുള്ള.

Expeditiously, ad. വെഗമായി, മുറുക്കൊ
ടെ, തിവ്രമായി, സത്വരമായി.

To Expel, v. a. ആട്ടിക്കളയുന്നു, പുറത്താ
ക്കുന്നു; ഒഴിച്ചുകളയുന്നു; തള്ളിക്കളയുന്നു,
ധിക്കരിക്കുന്നു; ത്യജിക്കുന്നു, നിരസ്തനാക്കു
ന്നു.

To Expend, v. a. ചിലവഴിക്കുന്നു, ചില
വിടുന്നു, വ്യയം ചെയ്യുന്നു.

Expense, s. ചിലവ, ചിലവറുപ്പ, വ്യയം,
ചെല്ലും ചിലവ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/182&oldid=178035" എന്ന താളിൽനിന്ന് ശേഖരിച്ചത്