Jump to content

താൾ:CiXIV133.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EXC 168 EXE

Exchanges', s. ചരക്കിന ചരക്ക മാറ്റുന്ന
വൻ, മാറുന്നവൻ.

Exchequer, s. രാജഭണ്ഡാര സ്ഥലം, ഭ
ണ്ഡാരഗൃഹം.

Excise, s. ഇറവരി, ചരക്കുവരി.

To Excise, v. a ഇറവരി പതിക്കുന്നു.

Exciseable, a. ഇറവരി പതിക്കാകുന്ന.

Exciseman, a. ഇറവരി പതിക്കുന്നവൻ.

Excision, s. വിനാശം, നിൎമ്മൂലം.

Excitation, s. ഇളക്കി തീൎക്കുക, അനക്കം,
ഇളക്കം.

To Excite, v. a. അനക്കുന്നു, ഇളക്കുന്നു,
ഉദ്യോഗിപ്പിക്കുന്നു, ഉത്സാഹിപ്പിക്കുന്നു;
നീട്ടികൊടുക്കുന്നു.

Excitement, s. അനക്കം, ഇളക്കം; ഉദ്യൊ
ഗിപ്പിക്കുക, ഉത്സാഹിപ്പിക്കുക, ചഞ്ചല
ത.

Exciter, s. ഇളക്കുന്നവൻ, ഉദ്യോഗിപ്പി
ക്കുന്നവൻ.

To Exclaim, v. a. ഉറക്കെ വിളിക്കുന്നു, കൂ
കുന്നു, നിലവിളിക്കുന്നു, മുറവിളിക്കുന്നു;
അട്ടഹാസിക്കുന്നു.

Exclaimer, s. നിലവിളിക്കുന്നവൻ.

Exclimation, s. ഉറക്കെ വിളിക്കുക, കൂ
കൽ; നിലവിളി, മുറവിളി; അട്ടഹാസം.

To Exclude, v. a. പുറത്താക്കുന്നു, കൂട്ടാ
തിരിക്കുന്നു; തള്ളിക്കളയുന്നു; ഒഴിക്കുന്നു;
നീക്കി കളയുന്നു; വിരോധിക്കുന്നു.

Exclusion, s. പുറത്താകൽ, തള്ളികളയു
ക, വിരോധം; നീക്കം.

Exclusive, a, പുറത്താക്കുന്ന, നിക്കീട്ടുള്ള,
ഒഴികെയുള്ള, കൂട്ടാതെയുള്ള

Exclusively, ad. മറ്റൊന്നും കൂടാതെ,
ഒഴിച്ച; ഇത ഒഴികെ.

To Excogitate, v. a. വിചാരിച്ചുണ്ടാക്കു
ന്നു; യന്ത്രിക്കുന്നു.

To Excommunicate, v. a. സഭക്ക പു
റത്താക്കുന്നു, ഭ്രഷ്ടാക്കുന്നു, പുറത്ത നീക്കു
ന്നു; നിരസ്തനാക്കുന്നു, മുടക്കുന്നു.

Excommunication, s. സഭെക്ക പുറത്താ
ക്കുക, ഭ്രഷ്ടാക്കുക, യൊഗഭൂഷ്ട, നിരസ്തത,
മുടക്ക.

To Excoriate, v. a. തോലുരിക്കുന്നും

Excoriation, s. തൊലുരിച്ചിൽ, തോലുര
വ, തൊൽ പൊക്ക.

Excrement, s, മലം, പീ, കാഷ്ടം.

Excremental, a. അമെദ്ധ്യമായുള്ള.

Excrescence, a. മുഴ.

Excrescent, a. മുഴയുള്ള.

Excretion, s. ശരീരത്തിലുള്ള കഫം മുത
ലായവയുടെ പുറപ്പാട, ശ്ലെഷ്മം.

Excretive, a. കഫം മുതലായവയെ കള
യതക്ക.

Excruciable, c. വെദനപ്പെടുത്തതക്ക.

To Excruciate, v. a. അതിവെദനപ്പെ
ടുത്തുന്നു, വ്യസനപ്പെടുത്തുന്നു, ബാധി
ക്കുന്നു, ദണ്ഡിപ്പിക്കുന്നു.

To Exculpate, v. a. കുmtaമില്ലെന്ന തെ
ളിയിക്കുന്നു, നിൎദ്ദോഷമാക്കുന്നു, നിരപ
രാധമാക്കുന്നു.

Excursion, s. സഞ്ചാരം, മറുദിക്കിലെക്കു
ള്ള ഗമനം, വലഞ്ഞുനടക്കുക; സംഗതി
വിട്ടുമാറുക.

Excursive, a. സഞ്ചരിക്കുന്ന, വലഞ്ഞന
ടക്കുന്ന.

Excusable, a. പരിഹരിക്കതക്ക , ക്ഷമിക്ക
തക്ക, ക്ഷാമ്യം.

Excusableness, s. പരിഹാരയൊഗ്യത,
ക്ഷാമ്യത.

Excusation, s. പരിഹാരം, അവിധ, ഒ
ഴികഴിവ.

Excusatomy, a, അവിധ പറയുന്ന, പരി
ഹരിക്കുന്ന.

To Excuse, v. a. പരിഹരിക്കുന്നു, ഒഴി
കഴിവ പറയുന്നു, ഒഴിച്ചിൽ പറയുന്നു,
പോംവഴിപറയുന്നു, അനുപപത്തിചെ
യ്യുന്നു.

Excuse, s. പരിഹാരം, ഉപശാന്തിവാക്ക,
ഒഴികഴിവ, അവിധ, പോംവഴി, നി
ൎവാഹം, അനുപപത്തി, പൊത്തുരുത്ത.

Excuseless, a. അവിധപറയാത്ത, ഒഴി
കഴിവില്ലാത്ത.

Excuser, s. അവിധപറയുന്നവൻ; ക്ഷ
മിക്കുന്നവൻ.

Execrable, a. വെറുക്കതക്ക, ശപിക്കതക്ക,
നിന്ദ്യമായുള്ള.

To Execrate, v. a. ശപിക്കുന്നു, ശപന
മിടുന്നു, പ്രാകുന്നു, വെറുക്കുന്നു.

Execration, s. ശാപം, ശപനം, ഗാലി,
പ്രാക്ക.

To Execute, v. a. ചെയ്യുന്നു, നടത്തുന്നു,
അനുഷ്ഠിക്കുന്നു; നിവൃത്തിക്കുന്നു; ആചരി
ക്കുന്നു; (കുറ്റക്കാരനെ) കൊല്ലുന്നു, തൂക്കു
ന്നു, വധിക്കുന്നു; ശിക്ഷിച്ചുകളയുന്നു.

Execution, s. നടത്തൽ, നിവൃത്തി, അ
നുഷ്ഠാനം, ആചരണം; കണ്ടുകെട്ടു; കു
ലശ്ശിക്ഷ, തൂക്കം; കുല; നാശം.

Executioner, s. കുലചെയ്യുന്നവൻ, കൊ
ലക്കാരൻ, ശിക്ഷകഴിക്കുന്നവൻ, തുക്കുന്ന
വൻ, ആയുധം.

Executive, a. ചെയ്യതക്ക, ന്യായം നടത്ത
ക്ക, നടത്തുവാൻ അധികാരമുള്ള.

Executor, s. മരണപത്രികയെ നടത്തു
ന്നവൻ, കാൎയ്യസ്ഥൻ.

Executorship, s. മരണപത്രികയെ ന
ടത്തുന്ന സ്ഥാനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/180&oldid=178033" എന്ന താളിൽനിന്ന് ശേഖരിച്ചത്