Jump to content

താൾ:CiXIV133.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EVA 165 EVE

Esurient, a. വിശപ്പുള്ള, ബുഭുക്ഷയുള്ള.

Etc. or Etcetera, &c. ഇത്യാദി, ആദി.

Eternal, a. ആദ്യാവസാനമില്ലാത്ത, ആ
ദ്യന്തമില്ലാത്ത, നിത്യമായുള്ള, ശാശ്വതമാ
യുള്ള, എന്നേക്കുമുള്ള.

Eternally, ad. ആദ്യന്തമില്ലാതെ, ശാശ്വ
തമായി, നിത്യമായി, എന്നേക്കും.

Eternity, s. ആദ്യന്തമില്ലായ്മ, നിത്യത്വം,
ശാശ്വതം.

Ether, s. ആകാശം ; വായുവാസ്പദം; ഒരു
ഒൗഷധത്തിന്റെ പെർ.

Ethereal, a. ആകാശ സംബന്ധമുള്ള.

Ethic, a. നീതിസാരമുള്ള, നീതിമാൎഗ്ഗമു
ള്ള.

Ethics, a. നീതിശാസ്ത്രം, നീതിസാരം, സ
ന്മാൎഗ്ഗൊപദേശം.

Etiquette, s. ആചാരമുറ, ഉപചാരമുറ.

Etymology, s. ശബ്ദശാസ്ത്രം, ശബ്ദലക്ഷ
ണം.

To Evacuate, v. a. ഒഴിച്ചുകളയുന്നു, പു
റത്തുകളയുന്നു.

To Evacuate, v. a. വെറുമയാക്കുന്നു, ഒ
ഴിക്കുന്നു, ഒഴിപ്പിക്കുന്നു; വയറിളക്കുന്നു.

Evacuant, s. ഒഴിക്കുന്ന മരുന്ന, ശോധ
നെക്കുള്ള ഔഷധം.

Evacuation, s. ഒഴിവാക്കുക, വെറുമയാ
ക്കുക; ഒഴിച്ചിൽ, ഒഴിവ; വയറിളക്കുക;
മലശോധന.

To Evade, v. a. അകറ്റുന്നു, നീക്കുന്നു,
ഒഴിക്കുന്നു; ഉപായെന തപ്പിപ്പൊകുന്നു.

To Evade, v. n. തപ്പിപൊകുന്നു, മാറി
പ്പൊകുന്നു; ഒഴിഞ്ഞുപോകുന്നു; തറുതല
പറയുന്നു, തട്ടാമുട്ടി പറയുന്നു.

Evanescent, a. മറയുന്ന, കാണാതാകു
ന്ന, അപ്രത്യക്ഷമായുള്ള, മാഞ്ഞുപോകു
ന്ന.

Evangelical, a. എവൻഗെലിയൊനൊട
ചെൎന്ന, സുവിശേഷപ്രകാരമുള്ള

Evangelism, s. സുവിശേഷം പ്രസിദ്ധ
മാക്കുക.

Evangelist, s. എവൻഗെലിസ്ഥൻ, സു
വിശേഷകൻ.

To Evangelize, v. a. സുവിശേഷത്തെ
പ്രസംഗം ചെയ്യുന്നു, സുവിശേഷം അറി
യിക്കുന്നു.

To Evaporate, v. n. ആവി കിളമ്പിപൊ
യ്പൊകുന്നു, പുകഞ്ഞുപോകുന്നു, ആവി
പുറപ്പെടുന്നു.

To Evaporate, v. a. ആവി കിളമ്പിക്കു
ന്നു; വറ്റിക്കുന്നു, ആവിപുറപ്പെടുവിക്കു
ന്നു.

Evaportation, s. ആവി കിളമ്പിപൊയ്പൊ
കുക; പുകഞ്ഞുപോകുക; വാറൽ; ആവി.

Evasion, s. നീക്കുപോക്ക, ഒഴികഴിവ; തി
രിപ്പടി; തറുതല; തന്ത്രം.

Evasive, . തിരിച്ചടിയുള്ള, തറുതലയുള്ള,
നീക്കുപോക്കുള്ള, തന്ത്രമുള്ള.

Eucharist, s. കൎത്താവിന്റെ രാത്രിഭക്ഷ
ണം, നിശിഭൊജനം.

Eucharistical, a. കൎത്താവിന്റെ രാത്രി ഭ
ക്ഷണത്താട ചെൎന്ന.

Eve, s. വൈകുന്നെരം, സായങ്കാലം;
Even, s. ഒരു ശുഭദിനത്തിന്റെ തല
നാൾ വൈകുന്നേരം.

Even, a. നിരപ്പുള്ള, ഒപ്പമുള്ള, ഒപ്പുനിര
പ്പുള്ള, ചൊവ്വ; സമമായുള്ള; ശരിയാ
യുള്ള; ഒരുപോലെയുള്ള; കടമില്ലാത്ത;
ശാന്തമായുള്ള, ഒപ്പൊപ്പമായുള്ള.

To Even, v. a. സമമാക്കുന്നു, ഒപ്പമാക്കു
ന്നു, ഒരുപോലെയാക്കുന്നു; കടമില്ലാതാ
ക്കുന്നു; നിരപ്പാക്കുന്നു, ഒപ്പുനിരപ്പാക്കുന്നു,
നിരത്തുന്നു.

Even, ad. തന്നെ, തന്നെയും; പൊലെ,
പൊലും; അങ്ങിനെയായാലും.

Evenhanded, a. പക്ഷഭേദമില്ലാത്ത, പ
ക്ഷമില്ലാത്ത, നീതിയുള്ള,

Evening, s. സന്ധ്യ, വൈകുന്നെരം, സാ
യങ്കാലം, അന്തി, ദിനാന്തം.

Evenly, ad, സമമായി, നിരപ്പായി; ഒപ്പ
മായി; ശരിയായി; പക്ഷഭേദം കൂടാതെ,
പക്ഷപ്രതിപക്ഷം കൂടാതെ.

Evenness, s, സമത്വം, നിരപ്പ, ഒപ്പനി
ര; ചൊവ്വ; ശാന്തത.

Eventide, s. സന്ധ്യാനേരം, സായങ്കാലം..

Event, s. ഉണ്ടാകുംകാൎയ്യം, നടക്കുംകാൎയ്യം,
സംഭവം, സംഗതി; സാദ്ധ്യം, പ്രസക്തി..

Eventful, a. പലവിധ സംഗതികൾക്ക
ഹെതുവുള്ള.

Eventual, a. വന്ന സംഭവിക്കുന്ന, പ്രയു
ക്തമായുള്ള; സിദ്ധിയുള്ള; ആയിതീരുന്ന.

Eventually, ad. ഒടുക്കത്ത, തീൎച്ചക്ക.

Ever, ad. എപ്പോഴെങ്കിലും; എപ്പൊഴും,
എല്ലായ്പൊഴും; എന്നും, എന്നെക്കും.

For ever, എന്നേക്കും.

For ever and ever, എന്നെന്നേക്കും.

Everbubbling, a. എല്ലായ്പൊഴും തിളെ
ക്കുന്ന.

Everburning, a. എല്ലായ്പൊഴും കത്തുന്ന,
കെടാത്ത.

Everduring, a, എന്നും നില്ക്കുന്ന, നിത്യ
മായുളള, അവസാനം കൂടാതിരിക്കുന്ന.

Evergreen, a. എപ്പൊഴും പച്ചയുള്ള.

Everhonoured, a. എപ്പൊഴും ബഹുമാ
നിക്കപ്പെട്ട.

Everlasting, . എന്നുമിരിക്കുന്ന, എന്നെ
ക്കുമുള്ള, നിത്യായുള്ള; നാശമില്ലാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/177&oldid=178030" എന്ന താളിൽനിന്ന് ശേഖരിച്ചത്