Jump to content

താൾ:CiXIV133.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ENS 160 ENT

To Enlist, v. v. & n. ഭടസെവ എല്ക്കു
ന്നു, പട്ടാളത്തിൽ ചെരുന്നു, ആയുധസെ
വയിലുൾപ്പെടുന്നു.

To Enliven, v. a, ജീവിപ്പിക്കുന്നു, ഉണ
ൎച്ചയുണ്ടാക്കുന്നു ; ഉത്സാഹിപ്പിക്കുന്നു, ദൃഢ
പ്പെടുത്തുന്നു; ഉല്ലാസപ്പെടുത്തുന്നു, മുഖപ്ര
സാദംവരുത്തുന്നു, ചൊടിപ്പിക്കുന്നു.

Enlivener, s. ഉണൎച്ചയുണ്ടാക്കുന്നവൻ, ദൃ
ഢപ്പെടുത്തുന്നത.

Enmity, s. ദ്വെഷം, പക, വൈരം, വി
രൊധം.

To Ennoble, v. a. ശ്ലാഘത്യപ്പെടുത്തുന്നു;
സല്കുലമാക്കുന്നു; പ്രധാനമാക്കുന്നു, ശ്രെ
ഷ്ഠതപ്പെടുത്തുന്നു, സ്ഥാനമാനംകൊടുക്കു
ന്നു; സല്ക്കീൎത്തിപ്പെടുത്തുന്നു.

Ennoblement, s. ശ്ലാഘ്യത, ശ്രെഷ്ഠത.

Enormity, s. അക്രമം, അന്യായം; മഹാ
പാതകം; അതിദുഷ്ടത, അഘോരത.

Enormous, a. അക്രമമുള്ള, അന്യായമുള്ള;
മഹാ പാതകമായുള്ള, അഘോരമായുള്ള,
മഹാ വലിയ.

Enough, a. മതിയായുള്ള, കൃതൃമായുള്ള,
തൃപ്തിയുള്ള, വെണ്ടുന്ന.

Enough, ad. തൃപ്തി, വെണ്ടുന്നത.

Enough, ad. മതി, കൃതം, വെണ്ടുവൊളം,
വെണ്ടുംവണ്ണം.

To Enrage, v, a. കൊപിപ്പിക്കുന്നു, ക്രൊ
ധപ്പെടുത്തുന്നു, രൊഷിപ്പിക്കുന്നു, മദിപ്പി
ക്കുന്നു.

To Enrapture, v. a. പരവശപ്പെടുത്തു
ന്നു, അതിസന്തൊഷം വരുത്തുന്നു, ആന
ന്ദിപ്പിക്കുന്നു.

To Enravish, v. a. പരവശപ്പെടുത്തുന്നു,
അത്യാമൊദംവരുത്തുന്നു.

Envavishment, s. പരവശത, ആനന്ദ
വിവശത, അത്യാമൊദം.

To Enrich, v. a. സമ്പൽകരിക്കുന്നു, സ
മ്പത്തുണ്ടാക്കുന്നു; പുഷ്ടിയാക്കുന്നു; സമൃ
ദ്ധിയാക്കുന്നു; കൂട്ടിവെക്കുന്നു.

Enrichment, s, സമ്പൽ സമൃദ്ധി, ധനവൃ
ദ്ധി, ധനവൎദ്ധന; സമൃദ്ധി.

To Enrole, v. a. ഉടുപ്പിക്കുന്നു, വസ്ത്രം
ധരിപ്പിക്കുന്നു.

To Enrol, v. a. പെർ ചാmr#ത്തുന്നു, പെർ
വഴിപതിക്കുന്നു; പുസ്തകത്തിൽ പതിക്കു
ന്നു; ചുരുട്ടുന്നു.

Enroller, s. പെർ ചാത്തുന്നവൻ.

Enrolment, s. പെർ ചാൎത്ത, പെർവഴി
പതിവ, പതിച്ചിൽ.

To Enroot, v. a. വെരൂന്നിക്കുന്നു, കുഴി
ച്ചുവെക്കുന്നു.

Ensample, s. മാതിരി, ഉദാഹരണം, ദൃ
ഷ്ടാന്തം, നടപ്പുരീതി.

To Ensconce, v. a. കൊട്ടുകൊണ്ട എന്ന
പൊലെ മറെക്കുന്നു; രക്ഷിക്കുന്നു.

To Enseam, v a. കൂട്ടിമടക്കിതെക്കുന്നു.

To Enshield, v. a. പരിചയാൽ മ
റെക്കുന്നു, തടുക്കുന്നു.

To Enshrine, v. n. പെട്ടിയിൽ വെച്ച
സൂക്ഷിക്കുന്നു.

Ensign, s. കൊടി, കൊടിക്കൂറ, വിരുത;
അടയാളം; കൊടിക്കാരൻ.

Ensignbearer, s. കൊടി പിടിപ്പവൻ.

Ensigncy, s. കൊടിക്കാരന്റെ സ്ഥാനം.

To Enslave, v, a, അടിമപ്പെടുത്തുന്നു.

Enslavement, s. അടിമസ്ഥാനം, അടി
മ, അടിമവെല.

Enslaver, s. അടിമപ്പെടുത്തുന്നവൻ.

To Ensnaire, v. a. കുടുക്കുന്നു, കുടുക്കിലാ
ക്കുന്നു, കണിയിൽ അകപ്പെടുത്തുന്നു.

To Ensue, v. a. & n. പിന്തുടരുന്നു, തു
ടരുന്നു, പിൻചെല്ലുന്നു, പിൻവരുന്നു,
മെലാൽ സംഭവിക്കുന്നു.

Ensurance, s. ചെതത്തിനുള്ള ഉത്തരവാ
ദം; രക്ഷാഭൊഗം; ഭദ്രം.

Ensurancer, s, നഷ്ടത്തിന ഉത്തരവാദം,
ചെയ്യുന്നവൻ.

To Ensure, v, a, ഭദ്രപ്പെടുത്തുന്നു, ഉറപ്പി
ക്കുന്നു, തിട്ടംവരുത്തുന്നു; നഷ്ടത്തിന ഉ
ത്തരവാദം ചെയ്യുമെന്ന എല്ക്കുന്നു; രക്ഷാ
ഭോഗം കൊടുക്കുന്നു.

Ensurer, s, നഷ്ടത്തിന ഉത്തരവാദം ചെ
യ്യുമെന്ന ഉടമ്പടി ചെയ്യിക്കുന്നവൻ.

Entail, s, അനന്തരമുറപ്രകാരം സ്ഥിരമാ
ക്കപ്പെട്ട അവകാശം; അവകാശത്തിന
ഇന്നവർ അവകാശികളെന്ന സ്ഥിരമാ
ക്കപ്പെട്ടത.

To Entail, v, a, അവകാശത്തിന ഇന്ന
വർ അവകാശികളെന്ന സ്ഥിരപ്പെടുത്തു
ന്നു; മാറാതാക്കുന്നു.

To Entame, v. a. ഇണക്കംവരുത്തുന്നു,
മരുക്കുന്നു.

To Entangle, v. a. കുടുക്കുന്നു, പിണക്കു
ന്നു, കുഴക്കുന്നു; അകപ്പെടുത്തുന്നു, കവ
ലപ്പെടുത്തുന്നു.

Entanglement, s, കുടുക്ക, പിണക്കം, കു
ഴക്ക, പരുങ്ങൽ, ശമ്മല.

Entangler, s. കുടുക്കുന്നവൻ, കവലപ്പെ
ടുത്തുന്നവൻ.

To Enter, v. a. പ്രവെശിപ്പിക്കുന്നു, ഉൾ
പ്രവേശിപ്പിക്കുന്നു; കൈക്കൊള്ളുന്നു; ഉൾ
പെടുത്തുന്നു; പതിക്കുന്നു.

To Enter v. n ഉൾപ്രശിക്കുന്നു, പൂ
കുന്നു, അകത്തകടക്കുന്നു; പ്രവെശിക്കു
ന്നു; വിവെശിക്കുന്നു; എൎപ്പെടുന്നു; ചെ
രുന്നു; കയ്യിടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/172&oldid=178025" എന്ന താളിൽനിന്ന് ശേഖരിച്ചത്