Jump to content

താൾ:CiXIV133.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ENC 157 ENC

തൃപ്തിയാകാത്ത; ശൂന്യബുദ്ധിയുള്ള.

Empty, s. a. ഒഴിക്കുന്നു, വെറുതെ
ആക്കുന്നു; വ്യൎത്ഥമാക്കുന്നു, ശൂന്യമാക്കു
ന്നു.

Empyreal, a. പരമണ്ഡലത്തൊട ചെൎന്ന.

To Emulate, v. a. സ്പൎദ്ധയുണ്ടാക്കുന്നു, മ
ത്സരിക്കുന്നു, പിണക്കുന്നു.

Emulation, s. സ്പൎദ്ധ, മത്സരം, പിണക്കം.

Emulative, a. സ്പൎദ്ധയുള്ള, മത്സരമുള്ള,
പിണക്കമുള്ള.

Emulator, s. സ്പൎദ്ധക്കാരൻ, മത്സരക്കാരൻ.

Emulous, a. സ്പൎദ്ധയുള്ള, മത്സരമുള്ള.

Emulsion, s. കുഴമ്പ.

To Enable, v. a. പ്രാപ്തിവരുത്തുന്നു, അ
ധികാരം കൊടുക്കുന്നു.

To Enact, v. a. നടത്തുന്നു, നടപ്പാക്കു
ന്നു; കല്പിക്കുന്നു, സ്ഥാപിക്കുന്നു; ചട്ടം
കെട്ടുന്നു; ഉണ്ടാക്കുന്നു; നടനം ചെയ്യുന്നു.

Enactment, s. നടത്തൽ; കല്പന, ചട്ടം;
സാമാന്യശാസനം.

Enactor, s. നടത്തുന്നവൻ, നിശ്ചയിക്കു
ന്നവൻ; ചെയ്യുന്നവൻ.

To Enamel, v. a. അഴുത്തിപതിക്കുന്നു;
വിചിത്രമായുണ്ടാക്കുന്നു.

Enamel, s. അഴുത്തിപതിച്ചിൽ, വിചിത്ര
പ്പണി, മിനുസം; അഴുത്തിപതിച്ച സാ
ധനം.

Enameller, s. വിചിത്രപ്പണിക്കാരൻ.

To Enamour, v. a. കാമിപ്പിക്കുന്നു; ലാ
ളിപ്പിക്കുന്നു; മൊഹിപ്പിക്കുന്നു.

Enarration, s. വിവരണം, വ്യാഖ്യാനം.

To Eacage, v, a. കൂട്ടിലാക്കുന്നു.

To Encamp, v. a. & n. കൂടാരം അടിച്ച
പാൎക്കുന്നു; പാളയം ഇറങ്ങുന്നു, പാളയം
ഇടുന്നു.

Encampment, s. പാളയമിറങ്ങുക; പാ
ളയം, കൂടാരവരികൾ.

To Enchafe, v. a. കൊപിപ്പിക്കുന്നു, ക്രൊ
ധിപ്പിക്കുന്നു.

To Enchain, v. a. ചങ്ങലയിടുന്നു; ബ
ന്ധിക്കുന്നു.

To Enchant, v. n. സ്തംഭനത്താൽ മയക്കു
ന്നു; മൊഹിപ്പിക്കുന്നു, ആഭിചാരം ചെ
യ്യുന്നു, കൂടപത്രം ചെയ്യുന്നു; വശീകരിക്കു
ന്നു.

Enchanter, s. സ്തംഭനവിദ്യക്കാരൻ, ആ
ഭിചാരക്കാരൻ; വശീകരക്കാരൻ, മായാ
വി.

Enchantment, s, സ്തംഭനം, ആഭിചാരം;
പശ്യപ്രയൊഗം, മൊഹനം, വശീകരം;
മൊടിവിദ്യ, കൂടപത്രം; കൊണ്ടി.

Enchantress, s, ആഭിചാരക്കാരി, ഇന്ദ്ര
ജാലിക.

To Enchase, v. a. പൊന്നിലും മറ്റും പ
തിക്കുന്നു; ശൃംഗാരിക്കുന്നു.

To Encircle, v. a. വളയുന്നു, വളഞ്ഞു
കൊള്ളുന്നു, ചൂഴുന്നു, ചുറ്റുന്നു; വട്ടത്തിൽ
വളയുന്നു.

Encirclet, s, വളയം, മോതിരം, വട്ടം.

To Enclose, v. a. വെലി വളച്ചുകെട്ടു
ന്നു; വട്ടത്തിൽ വളരുന്നു; ആവെഷ്ടനം
ചെയുന്നു; പൊതിയുന്നു.

Enclosure, s, വെലികെട്ട, വെലി, പ്രാ
കാരം, പ്രാവൃതി; വാട; വെലിയിൽ ഉൾ
പെട്ടസ്ഥലം; ഉൾപ്പെട്ട സാധനം.

Encomiast, s. മംഗലപാഠകൻ, സ്തുതിപ്പ
വൻ.

Encomium, s. മംഗലവാക്ക, സ്തുതി, പ്ര
ശംസ; പുകഴ്ച.

To Encompass, v. a. ആവെഷ്ടിക്കുന്നു,
വളഞ്ഞുകൊള്ളുന്നു; ചുറ്റും നടക്കുന്നു, പ്ര
ദക്ഷിണം ചെയ്യുന്നു.

Encore, ad. പിന്നെയും, വീണ്ടും, ഇനി
ഒരിക്കൽ.

Encounter, s. യുദ്ധത്തിൽ എതിരിടൽ,
ശണ്ഠ, പൊർ; എതിരെല്പ: സംഘട്ടനം;
നെരിടൽ.

Encounter, v. a. & n. യുദ്ധത്തിൽ എതി
രിടുന്നു, ശണ്ഠയിടുന്നു, എതിരിടുന്നു; നെ
രിടുന്നു; എതിൎക്കുക്കുന്നു; മുഖാമുഖമായി
എതിൎക്കുന്നു, സന്ധിക്കുന്നു, സംഘടിക്കുന്നു.

Encounterer, s. എതിരാളി, പ്രതിയൊ
ഗി, ശത്രു

Encountering, s. സമ്മുഖം, സംഘട്ടനം

To Encourage, v. a. ധൈൎയ്യപ്പെടുത്തുന്നു, ഉ
ത്സാഹിപ്പിക്കുന്നു, ഉറപ്പിക്കുന്നു; താങ്ങു
ന്നു, ആദരിക്കുന്നു.

Encouragement, s. ധൈൎയ്യപ്പെടുത്തുക,
മനോധൈൎയ്യം, ഉറപ്പ; താങ്ങൽ, ആദ
രം; സഹായം.

Encourager, s. ധൈൎയ്യപ്പെടുത്തുന്നവൻ,
ആദരിക്കുന്നവൻ, സഹായി.

To Encroach, v. a. ആക്രമിക്കുന്നു, അ
പഹരിക്കുന്നു, കള്ളന്ത്രാണമായി കടന്ന
എടുക്കുന്നു; കൈക്കലാക്കുന്നു.

Encroacher, s. ആക്രമിക്കുന്നവൻ, ആക്ര
മി.

Encroachment, s. ആക്രമം, കള്ളന്ത്രാ
ണമായി കടന്നെടുക്കുക, കൈക്കലാക്കുക,
അപഹാരം.

To Encumber, v, a. ഭാരം ചുമത്തുന്നു;
വിഘ്നംവരുത്തുന്നു, തടുക്കുന്നു, തടയിടു
ന്നു; മിനക്കെടുത്തുന്നു; കടംചുമത്തുന്നു.

Encumbrance, s. ഭാരം, വിഘ്നം, തട
ങ്ങൽ, പലജൊലി; വലച്ചിൽ; അവകാ
ശത്തിന്മൽ കൊണ്ട കടം, മിനക്കെട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/169&oldid=178022" എന്ന താളിൽനിന്ന് ശേഖരിച്ചത്