Jump to content

താൾ:CiXIV133.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EMB 155 EMB

ലിയുന്നു; കൃശമാക്കുന്നു, കൃശമാകുന്നു.

Emaciation, s. ശോഷിപ്പു, മെലിച്ചിൽ,
മെലിവ, കൃശത.

Emaculation, s, കറനീക്കുക; കറകളയുക.

Emanant, a. ഒന്നിൽനിന്ന ഉണ്ടാകുന്ന, ഉ
റവയിൽനിന്ന പുറപ്പെടുന്ന, ഒഴുകുന്ന.

To Emanate, v. n. ഒന്നിൽനിന്ന ഉണ്ടാ
കുന്നു, ഒഴുകുന്നു, പുറപ്പെടുന്നു.

Emanation, s. ഒന്നിൽ നിന്നുള്ള പുറപ്പാട.

To Emancipate, v. a. അടിമസ്ഥാനം
വിടുവിക്കുന്നു, അടിമയിൽനിന്ന ഒഴിക്കു
ന്നു, വിമോചിക്കുന്നു.

Emancipated, part, വിമാചിതമായു
ള്ള, അടിമയിൽനിന്ന വിടുവിക്കപ്പെട്ട.

Emancipation, s. അടിമയിൽ നിന്നുള്ള
ഒഴിവ, അടിമവിടുതൽ; വിമോചനം.

To Emasculate, v. a. വൃഷണം ഉടെ
ക്കുന്നു; ബലഹീനതയാക്കുന്നു.

Emasculation, s. വൃഷണം ഉടക്കുക,
ഉട; ബലഹീനതയാക്കുക.

To Embale, v. a. കെട്ടായി കെട്ടുന്നു,
വരിഞ്ഞുകെട്ടുന്നു.

To Embalm, v. a. സുഗന്ധവൎഗ്ഗങ്ങളെ
ഇട്ട (ശവത്തെ) സൂക്ഷിച്ചുവെക്കുന്നു.

To Embar, v. a. അടക്കുന്നു, അടെച്ചു
നിൎത്തുന്നു, തടുത്തുനിൎത്തുന്നു.

Embago, s. ഉരുവിന പായകൊടുത്ത
ഒടുവാനുള്ള തടവ, കച്ചവടത്തിനുള്ള വി
ലക്ക; തടങ്ങൽ.

To Embark, v. a. കപ്പലിൽ കയറ്റുന്നു;
ഉൾപെടുത്തുന്നു, എൎപ്പെടുത്തുന്നു.

To Embark, v. n. കപ്പലിൽ കയറുന്നു;
ഉൾപെടുന്നു, എൎപ്പെടുന്നു.

Embarkation, s, കപ്പലിൽ കയറ്റുക; ക
പ്പലിൽ കരെറുക; എൎപ്പാട.

To Embarrass, v. a. കുഴക്കുന്നു, കുഴപ്പി
ക്കുന്നു, തിടുക്കപ്പെടുത്തുന്നു, പരുങ്ങിക്കു
ന്നു, മടക്കുന്നു, തടന്തല്ലുന്നു, അന്ധാളിപ്പി
ക്കുന്നു, ഭൂമിപ്പിക്കുന്നു, കുഴമറിക്കുന്നു; ബു
ദ്ധിമുട്ടിക്കുന്നു.

Embarassment, s. കുഴപ്പം, തിടുക്കം,
തിടുതിടുക്കം, പരുങ്ങൽ, ശമ്മല, തടന്ത
ല്ല, കുഴമറിച്ചിൽ; ദുഃഖം, ഞെരുക്കം, ബു
ദ്ധിമുട്ട.

Embassador, s. സ്ഥാനാപതി, വക്കീൽ,
ദൂതൻ.

Embassage, s. സ്ഥാനാപത്യം, ദൂത, ദൂ
Embassy, ത്യം, ദൌത്യം.

Embattle, v. a. പടെക്ക അണിനിരത്തു
ന്നു.

To Embay, v. a. കുളിക്കുന്നു, നനെക്കു
ന്നു; കൂടാക്കടലിൽ ആക്കിയിടുന്നു.

To Embellish, v. a. ശൃംഗാരിക്കുന്നു, അ

ലങ്കരിക്കുന്നു, അണിയിക്കുന്നു, ഭംഗിവരു
ത്തുന്നു.

Embellishment, s. ശൃംഗാരം, അലങ്കൃ
തി; പരിഹാരം; സംസ്കാരം; ഭംഗി, മൊ
ടി.

Embers, s. pl. തീകെടാത്ത ചാരം, വെ
ണ്ണീർ.

To Embezzle, v. a. വഞ്ചിച്ചെടുക്കുന്നു,
അപഹരിക്കുന്നു ; കൈക്കലാക്കുന്നു; വി
ശ്വാസപാതകം ചെയ്യുന്നു; സ്വാമിദ്രോ
ഹം ചെയ്യുന്നു; നാനാവിധമാക്കുന്നു.

Embezzlement, s. വഞ്ചിച്ചെടുക്കുക, അ
.പഹരണം വിശ്വാസപാതകം, ദ്രവ്യാ
പഹരണം, പറ്റുപടി, മോഷണം.

Emblazon, v. a. ചിഹ്നങ്ങൾകൊണ്ട
അലങ്കരിക്കുന്നു; മിനുസം വരുത്തുന്നു; ശൃം
ഗാരിക്കുന്നു; വൎണ്ണിക്കുന്നു, വൎണ്ണിച്ചുപറയു
ന്നു.

Emblem, s. അഴുത്തിപതിപ്പ; ഉപമാനം,
സാദൃശ്യം, പ്രതിനിധി; മാതിരി; ചി
ഹ്നം, അടയാളം.

Emblemmatical, a. ഉപമാനമായുള്ള, പ്ര
തിനിധിയായുള്ള.

To Emboss, v. a. ചിത്രമായി മുഴുപ്പി
ച്ചുതിൎക്കുന്നു.

Embossment, s. മുഴുപ്പിച്ചുതീൎത്തചിത്ര
വെല.

Embowel, v. a. കുടലുകളെ പുറത്തെ
kka എടുക്കുന്നു, കുടലില്ലാതാക്കുന്നു.

To Embrace, v. a. തഴുകുന്നു, കെട്ടിപ്പി
ടിക്കുന്നു, ആലിംഗനം ചെയ്യുന്നു, ആശ്ലെ
ഷംചെയ്യുന്നു; അടക്കുന്നു, ഒതുക്കുന്നു, ഉൾ
പെടുത്തുന്നു.

To Embrace, v. n. തഴുകുന്നു, പിടിച്ച
പൂട്ടുന്നു; അടങ്ങുന്നു, അടങ്ങിയിരിക്കുന്നു,
ഒതുങ്ങുന്നു, ഉൾപ്പെടുന്നു; ഞെക്കുന്നു.

Embrace, s. തഴുകൽ , ആലിംഗനം, ആ
ശ്ലെഷം; സംഘട്ടനം; പിടിച്ചുപൂട്ടൽ;
അടക്കം, അടങ്ങൽ.

Embracenment, s. ആലിംഗനം, ഗാഡാ
ശ്ലേഷം; അങ്കപാലിക; അടങ്ങൽ.

Embaasure, s. ചുവരിലുള്ള പഴുത, വെ
ടിപ്പഴുത.

To Embrocate, v. a. തിരുമ്മുന്നു, കിഴി
കുത്തുന്നു, അനുലെപനം ചെയ്യുന്നു.

Embrocation, s, തിരുമ്മൽ, കിഴികുത്തൽ,
അനുലെപനം; ലെപം.

To Embroider, v. a. വിളിമ്പിൽ ചിത്ര
ത്തയ്യൽ ചെയ്യുന്നു, ചിത്രം തൈക്കുന്നു.

Embroider, s, ചിത്രത്തയ്യൽകാരൻ.

Embroidery, s. ചിത്രത്തയ്യൽ.

To Embroil, v. a. താറുമാറാക്കുന്നു, കല
ഹിക്കുന്നു; പരുങ്ങിക്കുന്നു.


X 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/167&oldid=178020" എന്ന താളിൽനിന്ന് ശേഖരിച്ചത്