താൾ:CiXIV133.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EDI 152 EFF

Ecclesiastic, a. ക്രിസ്തുസഭയൊട സം
Ecclesiastical, ബന്ധിച്ച, ക്രിസ്തുവി
ന്റെ പള്ളിക്കടുത്ത.

Echo, s. മാറ്റൊലി, പ്രതിധ്വനി, അനു
നാദം.

To Echo, v. n. മാറ്റൊലി കൊള്ളുന്നു,
പ്രതിധ്വനിക്കുന്നു.

Eclat, s. പ്രകാശം, കൊലാഹലം, പ്രസ
ന്നത.

Eclectic, a. തെരിഞ്ഞെടുക്കുന്ന.

Eclipse, s. ഗ്രഹണം, ഉപരാഗം; രാഹു
ഗ്രാഹം; അന്ധകാരം

A central Eclipse, കങ്കണഗ്രഹണം.

Eclipse, v. n. ഗ്രഹണം പിടിച്ച മ
റെക്കുന്നു; കെടുത്തിക്കളയുന്നു; മറെക്കുന്നു;
മാനക്കെടവരുത്തുന്നു.

Ecliptic, s. ഭൂഗോളത്തിന്റെ വലിയ ചു
റ്റളവ.

Economy, s, കുഡുംബനിരാഹം, തുരി
ശം, കാൎയ്യം നടത്തൽ; ചട്ടം; ക്രമം.

Economical, a. കുഡുംബനിൎവാഹസം
ബന്ധമുള്ള; തുരിശമായുള്ള.

Ecstacy, s. വിവശത, ആനന്ദവിവശത,
മഹാ ആശ്ചൎയ്യം, അത്യാമാദം, അതി
സന്തോഷം.

Ecstatic, a. അത്യാനന്ദമായുള്ള, ആനന്ദ
വിവശതയുള്ള; അതിസന്തോഷമുള്ള.

Edacious, a. ഭൊജനപ്രിയമുള്ള.

Edacity, s, ഭൊജനപ്രിയം.

Eddy, s. നിൎച്ചുഴി, ചുഴി.

Edge, s, മൂച്ചയുള്ള ഭാഗം, വായ്ത്തല; വക്ക;
ഒരം, ഇറമ്പ, വിളിമ്പ; മൂൎച്ച.

To Edge, v. a. മൂൎച്ചകൂട്ടുന്നു, വായ്ത്തല ഉ
ണ്ടാക്കുന്നു; വിളിമ്പ വെക്കുന്നു; വക്കകൂട്ടി
തൈക്കുന്നു; കൊപിപ്പിക്കുന്നു.

To edge in, ഉൾപ്പെടുത്തുന്നു.

Elged, part. a. മൂൎച്ചയുള്ള.

Edgeless, a. മൂൎച്ചയില്ലാത്ത.

Edging, s. വിളിമ്പത്ത തൈക്കുന്ന നാടാ
മുതലായത.

Edgetool, s. മൂൎച്ചകൂട്ടിയ ആയുധം.

Edgewise, ad. വിളിമ്പ കുത്തിവെക്കുന്ന
വിധത്തിൽ.

Edible, a. ഭക്ഷിക്കാകുന്ന, ഭക്ഷിക്കതക്ക

Edict, s. രാജകല്പന, കല്പന; സാമാന്യ
ശാസനം, പരസ്യം.

Edification, s. സ്ഥിരീകരണം, സ്ഥിരത,
സത്യവിശ്വാസത്തിൽ ഉറപ്പിക്കുക; ഉപ
ദേശം, അഭിവൃദ്ധി, സംസ്ഥാപനം.

Edifice, s. മാളിക, ഭവനം.

Edifier, s. ഉറപ്പിക്കുന്നവൻ, ബുദ്ധി ഉപ
ദേശിക്കുന്നവൻ.

To Edify, v. a. കെട്ടിപ്പിക്കുന്നു സ്ഥി

രീകരിക്കുന്നു, ഉറപ്പി ക്കുന്നു; ബുദ്ധിഉപ
ദേശിക്കുന്നു; പഠിപ്പിക്കുന്നു, ബോധംവ
രുത്തുന്നു.

Edition, s. ഒരു പുസ്തകത്തിന്റെ അച്ചടി
പ്പ.

Editor, s. പുസ്തകങ്ങളെ അച്ചടിപ്പിക്കുന്ന
വൻ.

To Educate, v. a. പഠിപ്പിക്കുന്നു, ഉപ
ദേശിക്കുന്നു, അഭ്യസിപ്പിക്കുന്നു; ശീലി
പ്പിക്കുന്നു; വളൎത്തുന്നു.

Education, s. പഠിത്വം, ഉപദേശം, വി
ദ്യാഭ്യാസം.

To Educe, v. a. മറവായതിനെ വെളി
പ്പെടുത്തുന്നു, ഒന്നിൽ നിന്ന എടുക്കുന്നു,
കാണിക്കുന്നു.

Eel, s. ആരൊൻ.

Effable, a. ഉച്ചരിക്കതക്ക, വിവരമായി പ
റയതക്ക.

To Efface, v. a. മായ്ക്കുന്നു, മാച്ചുകളയു
ന്നു; കിറുക്കുന്നു; കുത്തിക്കളയുന്നു; തെമാ
നം വരുത്തുന്നു.

Effect, s, സാഖ്യം, ഫലം, അവഛിനം,
കാൎയ്യം, സംസിദ്ധി, സിദ്ധി.

To Effect v. a. സഫലമാക്കുന്നു, സാധി
ക്കുന്നു, സിദ്ധിക്കുന്നു, സാധിപ്പിക്കുന്നു; കാ
ൎയ്യമാക്കുന്നു, കാൎയ്യസാദ്ധ്യംവരുത്തുന്നു; ഇ
ടവരുത്തുന്നു.

Effectible, ca. സാധിക്കാകുന്ന, സാദ്ധ്യമു
ള്ള, ചെയ്യാകുന്ന.

Effective, a. സാദ്ധ്യംവരുത്തതക്ക, കാൎയ്യ
സാദ്ധ്യമുള്ള, സഫലമാക്കതക്ക; സത്വമു
ള്ള, ശക്തിയുള്ള, ബലമുള്ള, പ്രയൊജന
മുള്ള.

Effectively, ad. സിദ്ധിയായി, സംസി
ദ്ധിയായി, ശക്തിയായി, കാൎയ്യമായി.

Effectless, a. ഫലമില്ലാത, സാദ്ധ്യമില്ലാത.

Effector, s. സാദ്ധ്യംവരുത്തുന്നവൻ.

Effects, s, pl. ഇളകുന്ന മുതൽകാൎയ്യങ്ങൾ.

Effectual, a. സാധിപ്പിക്കുന്ന, അനുകൂല
മായുള്ള, പ്രയൊജനമുള്ള, ശക്തിയുള്ള,
തക്കബലമുള്ള.

Effectually, ad. സിദ്ധിയായി, സഫലമാ
യി; ശക്തിയായി, തീൎച്ചയായി.

To Effectuate, v. a. നിവൃത്തിവരുത്തു
ന്നു, സാദ്ധ്യംവരുത്തുന്നു.

Effeminacy, s. സ്ത്രീസ്വഭാവം, സ്ത്രീത്വം,
സ്ത്രീവെഷം; സ്ത്രീബുദ്ധി; കാമവികാരം.

Effeminate, a. സ്ത്രീസ്വഭാവമുള്ള, സ്ത്രീബു
ദ്ധിയുള്ള, സ്ത്രീവെഷമുള്ള; കാമമുള്ള.

To Effeminate, v. a. സ്ത്രീസ്വഭാവംധരി
പ്പിക്കുന്നു, സ്ത്രീവെഷംധരിപ്പിക്കുന്നു.

To Effeminate, v. n. സ്ത്രീബുദ്ധിധരിക്കു
ന്നു, മാൎദ്ദവബുദ്ധിയുണ്ടാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/164&oldid=178017" എന്ന താളിൽനിന്ന് ശേഖരിച്ചത്