താൾ:CiXIV133.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EAR 151 ECC

To full, together by the cars, ശണ്ഠ
പിടിക്കുന്നു.

To set by the ears, കലഹിപ്പിക്കുന്നു.

Ear—ache, s. ചെവിക്കുത്ത.

Earless, a. ചെവിയില്ലാത്ത, കതിരില്ലാ
ത്ത.

Ear—pick, s. ചെവിത്തൊണ്ടി.

Ear-ring, s, കാതില, കടുക്കൻ, കുണ്ഡ
ലm, കൎണ്ണഭൂഷണം.

Ear-shot, s. ഒരു ശബ്ദം കേൾക്കുന്ന ദൂരം.

Earwax, s. ചെവിപ്പീ, ശ്രോത്രമലം.

Earwig, s. വെട്ടാളൻ; കുശുകുശ മന്ത്രി
ക്കുന്നവൻ.

Earwitness, s. കെട്ട സാക്ഷി.

To Ear, v. a. ഉഴുന്നു, കൃഷിചെയ്യുന്നു.

To Ear, v. n. കതിരവിടുന്നു, കതിരവരു
ന്നു, കതിരനിരക്കുന്നു.

Eared, a. ചെവിയുള്ള; കതിരവന്ന.

Earliness, s. മുൻകാലം; അതികാലം.

Eartly, a. മുമ്പിലത്തെ, മുൻകാലത്തുള്ള, പൂൎവ
കാലത്തുള്ള.

Early, ad. നെരത്തെ, കാലത്തെ, അതി
കാലത്ത.

Earth, v. n. സമ്പാദിക്കുന്നു, നെടുന്നു,
തെടിക്കൊള്ളുന്നു; ദേഹണ്ഡിച്ചുണ്ടാക്കുന്നു;
കൂലികിട്ടുന്നു.

Earnest, a. ജാഗ്രതയുള്ള, താത്പൎയ്യമുള്ള,
ആസക്തിയുള്ള, തീഷ്ണതയുള്ള, അടിയന്ത്ര
മുള്ള, കാൎയ്യമുള്ള.

Earnest, s. കാൎയ്യം; അച്ചാരം, അച്ചാരം
കൊടുത്തപണം.

Earnestly, ad. ജാഗ്രതയോടെ, താത്പൎയ്യ
മായി, സക്തിയായി, ശുഷ്കാന്തിയോടെ.

Earnestness, s. ജാഗ്രത, താത്പൎയ്യം, ആ
സക്തി, ശുഷ്കാന്തി, തിഷ്ണത, അടിയന്ത്രം.

Earth, s. ഭൂമി, മണ്ണ, നിലം, മഹി; ഭൂമ
ണ്ഡലം, ഭൂലോകം.

To Earth, v. a. ഭൂമിയിൽ മറച്ച വെക്കു
ന്നു, മണ്ണകൊണ്ട മൂടുന്നു.

Earth, v. n. തുരങ്കത്തിലെക്ക മാറുന്നു.

Earthborn, a. ഭൂമിയിൽ ജനിച്ച, ഭൂജാത
മായുള്ള.

Earthen, a. മണ്ണുകൊണ്ട തീൎത്ത, മാഹ
യം, മാൎത്തകം, മണ്ണസംബന്ധമായുള്ള

Earthiness, s, മണ്ണിന്റെ സ്വഭാവം.

Earthling, s. ഭൂമിയിലെ കുടി, മൎത്യൻ,
മാനുഷൻ .

Earthly, a. ഭൂമിസംബന്ധമായുള്ള, ഭൂമി
ക്കടുത്ത, ഭൗമമായുള്ള, പരമമല്ലാത്ത;
ഹീനമായുള്ള.

Earthquake, s. ഭൂകമ്പം, ഭൂമികുലുക്കം.

Earthworm, s, ഭൂനാഗം, ഞാഞ്ഞൂൽ; നീ
ചൻ, ലുബ്ധൻ

Earthy, v. മണ്ണുള്ള, ഭൂമിക്കടുത്ത, ഭൂമിസം
ബന്ധമായുള്ള, ഭൂമിയിൽ വസിക്കുന്നു; അ
ഴുക്കുള്ള.

Ease, s. സുഖം, സൌഖ്യം ; ആശ്വാസം,
വിശ്രമം, ശാന്തത; എളുപ്പം, അവലീലം,
അപ്രയത്നം, അപ്രയാസം, ലഘുത്വം.

To Ease, v. a. ലഘുവാക്കുന്നു, സുഖം വ
രുത്തുന്നു, ആശ്വസിപ്പിക്കുന്നു, ശാന്തമാ
ക്കുന്നു, തെറ്റുന്നു.

Easement, s. സുഖം, ആശ്വാസം, സഹാ
യം; മലശോധന.

Easily, ad, എളുപ്പമായി, പ്രയാസം കൂടാ
ത.

Easiness, s. എളുപ്പം, ലഘുത്വം, പ്ര
യാസം; സുഖം, സൌഖ്യം.

East, s, കിഴക്ക, പ്രാൿ

East, a, കിഴക്കെ, കിഴക്കൻ.

Easter, s. ക്രിസ്തു ഉയിത്തെഴുനീറ്റ പെ
രുനാൾ.

Easterly, a. കിഴക്കെ, കിഴക്കൻ, കിഴ
കൊട്ടുള്ള , കിഴക്കിനി.

Eastern, a, കിഴക്കെ, പൂവദിക്കസംബന്ധ
മായുള്ള, കിഴക്കൊട്ട ദൎശനമുള്ള

Eastward, a. & ad. കിഴക്കൊട്ടുള്ള, കിഴ
കൊട്ട.

Easy, a. എളുപ്പമുള്ള, പ്രയാസം കൂടാത്ത;
സുഖമുള്ള, ലഘുവായുള്ള; ചെലുള്ള; ശാന്ത
തയുള്ള, വെദനകൂടാത്ത; തടവുകൂടാത്ത.

To Eat, v. a. & n. തിന്നുന്നു, ഭക്ഷിക്കുന്നു,
ഉണ്ണന്നു; തിന്നുപോകുന്നു; അരിക്കുന്നു,
കാരം പിടിക്കുന്നു.

Eatable, a. ഭോജ്യം, ഭക്ഷിക്കാകുന്ന.

Eater, s. ഭക്ഷകൻ, കാരം.

Eating—house, s, ഭക്ഷണം ഉണ്ടാക്കി വി
ല്ക്കുന്ന ഭവനം.

Eaves, s. ഇറവാരം, ഇറമ്പ.

To Eavesdrop, v. n. ഇറപാൎക്കുന്നു.

Eavesdroppear s, ഇറപ്പാക്കുന്നവൻ.

Ebb, s. വെലിയിറക്കം; വറ്റൽ; ക്ഷയം.

To Ebb, v. n. വെലിയിറങ്ങുന്നു; വറ്റു
ന്നു; ക്ഷയിക്കുന്നു.

Ebony, s, കരിന്തകാളി; കൊവിദാരം, മ
ന്താരം.

Ebriety, s. ലഹരിപിടിത്തം, മദ്യപാനം.

Ebullition, s, തിളപ്പ, പൊങ്ങൽ, നുര,
തികക്കൽ.

Eccentric, a. നടുമയ്യത്തനിന്ന തെ
Eccentrical, റ്റിയ, ചട്ടത്തിന വി
രൊധമുള്ള ക്രമക്കെടുള്ള, മുറകെടുള്ള.

Eccentricity, s. നടുമയ്യത്തിൽ നിന്നുള്ള
തെറ്റ; ചട്ടത്തിന വിരൊധം, ക്രമക്കെ
ട, മുറകെട.

Ecclesiastic, s, പട്ടക്കാരൻ, ദൈവഭൃത്യൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/163&oldid=178016" എന്ന താളിൽനിന്ന് ശേഖരിച്ചത്