Jump to content

താൾ:CiXIV133.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DRO 148 DRY

To Drizzle, v. a. & n. ചാറിക്കുന്നു; ചാ
റുന്നു.

Drizzelingrain, ചാറൽമഴ, പൊടിമഴ.

Drizzly, a. ചാറലുള്ള

Droll, s. ഫലിതക്കാരൻ, പൊറാട്ടുകാരൻ,
ഗോഷ്ഠിക്കാരൻ, ഉല്ലാസക്കാരൻ, സര
സൻ.

Droll, a. ഫലിതമുള്ള, പൊറാട്ടുള്ള, ഗോ
ഷ്ഠിയുളള, ഉല്ലാസമുള്ള, സരസമുള്ള.

Drollery, s. ഫലിതം, വിനോദവാക്ക,
പൊറാട്ട, സരസം, ഗോഷ്ഠി.

Dromedairy, s. ഒരു വക ഒട്ടകം.

Drone, s. തെനുണ്ടാക്കാത്ത ൟച്ച; മടി
യൻ, മന്ദൻ.

To Drone, v. n. മടിയായി പാൎക്കുന്നു,
മന്ദിക്കുന്നു, സ്വപ്നം കാണുന്നു; മൂളുന്നു.

Dronish, a. മടിയുള്ള, മന്ദതയുള്ള.

To Droop, v. n. തളരുന്നു; ക്ഷീണിക്കു
ന്നു; തലചായുന്നു.

Drop, s. തുളി, ഇറ്റ, വിന്ദു; ശീകരം:
കാതിൽ ഇടുന്ന രത്നം.

To Drop, v. a. തുളിതുളിയായി വീഴ്ത്തു
ന്നു; തുളിക്കുന്നു; വീഴ്ത്തുന്നു; കൈവിടുന്നു;
യദൃച്ഛയായിപറയുന്നു; ഇടവിടുന്നു, വി
ട്ടുകളയുന്നു; പുളിയിടുന്നു.

To Drop, v. n. തുളിതുളിയായി വീഴുന്നു, ഇ
റ്റുവീഴുന്നു, ചൊട്ടുന്നു; ഉയരത്തിൽനിന്ന
വീഴുന്നു, യദൃചയായിവീഴുന്നു, വീഴുന്നു;
മരണത്തിൽ വീഴുന്നു, പെട്ടന്ന മരിക്കു
ന്നു; ഇല്ലാതാകുന്നു, പൊയ്പൊകുന്നു; ഉ
തിരുന്നു; അറിയാതെവരുന്നു.

Droplet, s. ചെറുതുളി.

Dropping, s. ഇറ്റ, തുളിപ്പ, ഇറ്റുവിഴ്ച.

Dropsical, a. മഹോദരം പിടിച്ച,

Dropsied, a. നീൎവീഴ്ച രോഗമുള്ള.

Dropsy, s. മഹോദരം, നീൎവീഴ്ചരൊഗം.

Dross, s, കിടൻ, കിട്ടം, കല്ക്കം; തുരുമ്പ;
തളളപടി; മലം, കന്മഷം.

Dossy, a. കീടനുള്ള; കന്മഷമുള്ള; വില
യില്ലാത്ത.

Drove, s. കന്നുകാലികൂട്ടം; കൂട്ടം; സഞ്ച
യം.

Drove, pret. of Drive, ആട്ടിക്കളഞ്ഞു, തു
രത്തി.

Dover, s. പ്രാജകൻ, കന്നുകാലികളെ
വളൎത്തി വില്ക്കുന്നതിന അടിച്ചുകൊണ്ടു
പൊകുന്നവൻ.

Drought, s. അനാവൃഷി, മഴയില്ലായ്മ,
അവഗ്രാഹം, കരിവ; ദാഹം.

Doughtly, a. അനാവൃഷ്ടിയായുള്ള; ദാ
ഹമുള്ള.

Drown, v. a. വെള്ളത്തിൽ മുക്കികൊ
ല്ലുന്നു; നിമഗ്നമാക്കുന്നു, മുഴക്കുന്നു; ജല

പ്രളയം കൊണ്ട മൂടുന്നു.

To Drown, v, n. വെള്ളത്തിൽ മുങ്ങി ചാ
കുന്നു, മുങ്ങിപ്പോകുന്നു, നിമഗ്നമാകുന്നു.

Drowning, s. മുങ്ങൽ, നിമഗ്നത.

To Drowse, v. n, ഉറക്കം തൂങ്ങുന്നു; നി
ദ്രാമയക്കമായിരിക്കുന്നു, മയങ്ങുന്നു.

Drowsiness, s. ഉറക്കം തൂങ്ങൽ, നിദ്രാമ
യക്കം; മയക്കം.

Drowsy, a, നിദ്രാമയക്കമുള്ള, ഉറക്കമുള്ള

To Drub, v. a. അടിക്കുന്നു, തല്ലുന്നു, ഇ
ടിക്കുന്നു.

Drub, s. അടി, തല്ല, ഇടി.

To Drudge, v. n. നീചവെല ചെയ്യുന്നു,
കീഴ്പണി ചെയ്യുന്നു, ദാസ്യവേല ചെയ്യു
ന്നു, പാടപ്പെടുന്നു.

Drudge, . നീചവെല ചെയ്യുന്നവൻ, ദാ
സവെല ചെയ്യുന്നവൻ, പാടപ്പെടുന്ന
വൻ; മടിയൻ.

Drudgery, s. പാട, ദാസ്യവൃത്തി, നീച
വെല.

Drug, s, ഔഷധം, മരുന്നവക; സാരമി
ല്ലാത്ത വസ്തു; കിടചരക്ക .

To Drug, v. a. ഔഷധം കൂട്ടുന്നു.

Drugget, s. കട്ടിയുള്ള ചകലാസ

Druggist, s. മരുന്നവങ്ങളെ വില്ക്കുന്ന
വൻ.

Drum, s. ചെണ്ട, പടഹം, ഭെരി.

To Drun, v. a. ചെണ്ടകൊട്ടുന്നു, പട
ഹമടിക്കുന്നു.

Drummer, s. ചെണ്ടക്കാരൻ, പടഹമടി
ക്കുന്നവൻ, കൊട്ടുകാരൻ.

Drumstick, s. ചെണ്ടകൊൽ, കൊട്ട,
കൊൽ,

Drunk, a. ലഹരിപിടിച്ച കുടിച്ച, വെ
റിപ്പെട്ട.

Drunkard, s. മദ്യപൻ, കുടിയൻ, വെ
റിയൻ, മത്തൻ.

Drunken, a. ലഹരിപിടിച്ച, മദ്യപാനം
ചെയ്ത, വെറിയുള്ള; മത്തുപിടിച്ച.

Drunkenness, s. മദ്യപാനം, കള്ളു കുടി,
വെറി, മത്ത, ലഹരി.

Dry, a. ഉണങ്ങിയ, ഉലൎന്ന, ഉണക്കമുള്ള,
വരണ്ട; ൟറമില്ലാത്ത, രസമില്ലാത്ത;
ദാഹമുള്ള; സാരമില്ലാത്ത; നീൎവറ്റിയ,
കണ്ണുനീരില്ലാത്ത.

To Dry, v. a. ഉണക്കുന്നു, ഉലത്തുന്നു, വ
രട്ടുന്നു; വറ്റിക്കുന്നു; വാടിക്കുന്നു ; നന
വുതുടെക്കുന്നു.

To dry the hair, തലമുടിയാറ്റുന്നു.

To Dry, v. n. ഉണങ്ങുന്നു, ഉലരുന്നു, വ
രളുന്നു; വാറ്റുന്നു.

To dry up, വറ്റിപ്പോകുന്നു; വാടി
പ്പൊകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/160&oldid=178013" എന്ന താളിൽനിന്ന് ശേഖരിച്ചത്