താൾ:CiXIV133.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DRE 147 DRI

ക്കുന്നവൻ; പടമെഴുതുന്നവൻ; വലിക്കു
ന്ന വസ്തു; വലിക്കുന്ന പെട്ടി ; പെട്ടിക്കക
ത്തുള്ള അറ; അകത്തെ കാൽ ചട്ട

Drawing, s. ചിത്രമെഴുത്ത, പടമെഴുത്ത,
വര

To Drawl, v. n. പതുക്കെ പിറുപിറചൊ
ല്ലുന്നു

Drawn, part. ഒരുപൊലെ എടുത്ത; ഊ
രിയ; തുറന്ന വെച്ച; വരച്ച; വലിച്ച;
ആകൎഷിക്കപ്പെട്ട.

Drawwell, s, ആഴമുള്ള കിണറ.

Dread, s, ഭയം, ഭീതി, ഭീമം, ഭീഷണം,
നടുക്കും.

Dread, s. ഭയങ്കരമായുള്ള, ഭീമമായുള്ള,
ഘോരമായുള്ള.

To Dread, v. a. & n. ഏറ്റവും ഭയപ്പെ
ടുന്നു, പേടിക്കുന്നു, നടുങ്ങുന്നു.

Dreader, s. ഭയമുള്ളവൻ, ഭീതൻ.

Dreadful, a. ഭയങ്കരമായുള്ള, ഭയമുള്ള,
ഘോരമായുള്ള; ഭിമമായുള്ള.

Dreadfully, ad. ഭയങ്കരമായി, ഭയമായി.

Dreadfulness, s. ഭയങ്കരത, ഭീമം, ഘൊ
രത.

Dreadless, a, നിൎഭയമായുള്ള, ഭയമില്ലാത്ത.

Dream, s. സ്വപ്നം, കിനാവ.

To Dream, v. n. സ്വപ്നം കാണുന്നു, കി
നാവകാണുന്നു; മടിയായിരിക്കുന്നു.

Dreamer, s. സ്വപ്നക്കാരൻ, കിനാവകാ
ണുന്നവൻ.

Dreamless, a. സ്വപ്നമില്ലാത.

Dreary, a. ദുഃഖമുള്ള, കുണ്ഠിതമുള്ള; ഭയ
ങ്കരമുള്ള; ഇരുണ്ട.

Dreggy, a. കല്ക്കമുള്ള, മട്ടുള്ള, ഊറലുള്ള.

Dregs, s. മട്ട, കല്ക്കം; കീടൻ, കിട്ടം; ഊ
റൽ.

To Drench, v. a. കുതിൎക്കുന്നു, നനെക്കു
ന്നു; വെള്ളത്തിൽ മുക്കുന്നു; മൃഗങ്ങൾക്ക മ
രുന്നകൊടുക്കുന്നു.

Drench, s. മിടറ; മൃഗങ്ങൾക്ക കൊടുക്കു
ന്ന മരുന്ന; വാച്ചാൽ.

To Dress, v. a. ഉടുപ്പിക്കുന്നു, വസ്ത്രംധ
രിപ്പിക്കുന്നു; ചമയിക്കുന്നു, അലങ്കരിക്കു
ന്നു; മുറിവകെട്ടുന്നു; പതമാക്കുന്നു; ഒരു
ക്കുന്നു; പാകംചെയ്യുന്നു, ഭക്ഷണമുണ്ടാ
ക്കുന്നു.

Dress, s. ഉടുപ്പ, വസ്ത്രം; ചമയം, അല
ങ്കാരം, ഭൂഷണം; ആട്ടക്കൊപ്പ

Dresser, s. ഉടുപ്പിക്കുന്നവൻ; ഒരുക്കി വെ
ക്കുന്നവൻ; ഭക്ഷണം ഒരുക്കുന്നതിനുള്ള
മെശ.

Dressing, s. മുറിവിൽ കെട്ടുന്ന മരുന്ന.

Dressing—room, s. ഉടുക്കുംമുറി, അണി
യറ; ചമയുന്ന മുറി.

Disessy, a. ശൃംഗാരമുള്ള.

To Dibble, v. n. തുള്ളിതുള്ളിയായി വീഴു
ന്നു, ഇറ്റുവീഴുന്നു; മെല്ലെ വീഴുന്നു; ഒലി
ക്കുന്നു.

To Dribble, v. a. ഇറ്റ വീഴ്ത്തന്നു, തുളി
ക്കുന്നു.

Dribblet, s. ചെറുതുക; ചില്വാനം.

Drier, s. ൟറംവലിച്ച ഉണക്കുന്നത.

Drift, s, ബലാല്ക്കാരം, കരുത്ത; വെള്ള
ത്തിന്മേൽ അടിഞ്ഞു പോകുന്ന വസ്തു; കാ
റ്റിനാൽ അടിച്ചു കൊണ്ടുപോകപ്പെട്ട
ധൂളിക്കാട; കൊടുങ്കാറ്റും മഴയും; ഭാ
വം; വാക്കിന്റെ യുക്തി, താത്പൎയ്യം.

To Drift, v. a. & n. തള്ളിക്കൊണ്ടുപൊ
കുന്നു, കാാറ്റടിച്ചുകൊണ്ടുപോകുന്നു; അ
ടിച്ചുകൂട്ടുന്നു; വന്ന അടിഞ്ഞുകൂടുന്നു, അ
ടിയുന്നു; ഒഴുകിപ്പോകുന്നു.

To Drill, v. a. തമരുകൊണ്ടുതുളക്കുന്നു;
തമരിടുന്നു; നാൾനീക്കം ചെയ്യുന്നു ; അ
ണിപഴക്കുന്നു.

Drill, s. തമര, തുരപ്പൻ; അണിപഴക്കം.

To Drink, v. a. & n. കുടിക്കുന്നു; പാ
നം ചെയുന്നു; വലിക്കുന്നു.

Drink, s. പാനീയം, പാനം, പെയം

Drinkable, a, കുടിക്കതക്ക, പെയമായു
ള്ള

Drinker, s, കുടിക്കുന്നവൻ, കുടിയൻ.

To Drip, v, n. തുള്ളിതുള്ളിയായിവീഴുന്നു,
ഇറ്റുവീഴുന്നു; കനിയുന്നു.

To Drip, v. a. ഇറ്റുവീഴ്ത്തുന്നു.

Drip, s. ഇറ്റവീഴുന്നത.

Dripping, s. ഇറ്റ, തുളിപ്പ; ചുടുന്ന ഇറ
ച്ചയിൽ നിന്ന കനിയുന്ന നൈ.

Dripping—pan, s. ചുടുന്ന ഇറച്ചിയിൽനി
ന്ന കനിയുന്ന നൈ വീഴുന്ന പാത്രം.

To Drive, v. a. തള്ളികൊണ്ടുപോകുന്നു:
ഒടിക്കുന്നു, ആട്ടികളയുന്നു, തുരത്തുന്നു;
തെളിക്കുന്നു, നടത്തുന്നു; തറെക്കുന്നു, ത
ല്ലിക്കെറ്റുന്നു, ചെലുത്തുന്നു; അടിക്കുന്നു;
നിൎബന്ധിക്കുന്നു, ഹെമം ചെയ്യുന്നു; പുറ
ത്താക്കുന്നു.

To Drive, v. n. ബലംകൊണ്ട പൊകു
ന്നു; ഒടുന്നു; പാഞ്ഞുപോകുന്നു; വണ്ടി
യിൽ കെറിപൊകുന്നു; ഭാവിക്കുന്നു; ഉ
റച്ച അടിയുന്നു.

To Drivel, v. n. ഉമിനീര ഇറ്റുവീഴുന്നു, ഉ
മിനീര ഒലിക്കുന്നു.

Driveller, s. ഉമിനീര ഒലിപ്പിക്കുന്നവൻ;
മൂഢൻ.

Driven, part. pass. from To Drive.
തെളിക്കപ്പെട്ട, ഒടിക്കപ്പെട്ട തുരത്തപ്പെട്ട

Driver, s, ഒടിക്കുന്നവൻ, തെളിക്കുന്നവൻ,
നടത്തുന്നവൻ, അടിക്കുന്നവൻ.


U 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/159&oldid=178012" എന്ന താളിൽനിന്ന് ശേഖരിച്ചത്