താൾ:CiXIV133.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DIS 142 DIV

To Distrain, v. a. കണ്ടുകെട്ടിയെടുക്കു
ന്നു; തടങ്ങൽ ചെയ്യുന്നു.

Distrainer, s. തടങ്ങൽ ചെയ്യുന്നവൻ.

Distraint, s. കണ്ടുകെട്ട, തടങ്ങൽ, തട
വ.

Distress, s. തടങ്ങൽ, തടവ, ഞെരുക്കം;
ബുദ്ധിമുട്ട, മനസ്സമുട്ട, വലച്ചിൽ, ദരിദ്ര
ത; ദുഃഖം, പരവശത.

To Distress, v. a. തടങ്ങൽ ചെയ്തു എടു
ക്കുന്നു; ഞെരുക്കംചെയ്യുന്നു; ബുദ്ധിമുട്ടിക്കു
ന്നു, മനസ്സുമുട്ടിക്കുന്നു ; ദരിദ്രതപ്പെടുത്തു
ന്നു; ദുഃഖിപ്പിക്കുന്നു, പരവശപ്പെടുത്തു
ന്നു.

Distressed, part. a. പരവശപ്പെട്ട, വ
ലഞ്ഞ; ദുഃഖിച്ചു; ദുഃഖാൎത്ഥമായുള്ള.

Distressful, ദുഃഖകരമായുള്ള, പരവശമാ
യുള്ള, ദുഃഖാവസ്ഥയുള്ള.

To Distribute, v. a. വിഭാഗിച്ച കൊടു
ക്കുന്നു, പകുത്ത കൊടുക്കുന്നു, കൊടുക്കു
ന്നു; വിതറുന്നു; ക്രമപ്പെടുത്തുന്നു.

Distribution, s. വിഭാഗിച്ചുകൊടുക്കുക,
പകുത്തകൊടുക്കൽ; കൊടുക്കൽ; ദാനം;
വിതറൽ.

Distributive, a. വിഭാഗിച്ചുകൊടുക്കുന്ന.

District, s. മണ്ഡപത്തിൻ വാതിൽ, കൊ
വിലകത്തിൻ വാതിൽ, താലൂക്ക, തുക്കിടി;
ദെശപുരം; ശീമ, രാജ്യം.

To Distrust, v. a. വിശ്വസിക്കാതിരികു
ന്നു, അവിശ്വാസപ്പെടുന്നു.

Distrust, s. അവിശ്വാസം, വിശ്വാസകെ
ട; ദുശ്ശങ്ക, സംശയം.

Distrustful, a. വിശ്വാസകെടുള്ള; ശങ്ക
യുള്ള, സംശയമുള്ള; ഭയമുള്ള.

To Disturb, v. a. ആലശീലപ്പെടുത്തുന്നു;
കലക്കുന്നു; കലഹിക്കുന്നു; അസഹ്യപ്പെടു
ത്തുന്നു; അസൌഖ്യപ്പെടുത്തുന്നു; മിന
ക്കെടുത്തുന്നു.

Disturbance, s. ആലശീല; കലക്കം, ക
ലഹം; അമളി; കുഴക്ക; താറുമാറ. .

Disturber, s. ആലശീലപ്പെടുത്തുന്നവൻ,
കലഹക്കാരൻ.

Disvaluation, s. മാനക്കെടേ, മാനഹാനി;
വിലകുറച്ചിൽ.

To Disvalue, v, a. മാനഹാനിവരുത്തു
ന്നു, വിലയിടിക്കുന്നു.

Disunion, s. വിയോഗം, വെർപിരി
ച്ചിൽ, ചെരായ്മ, ഭിന്നത, വിരഹം.

To Diunite, v. a. വെർപിരിക്കുന്നു; ഭി
ന്നിപ്പിക്കുന്നു; വിയൊജിപ്പിക്കുന്നു; ചെൎച്ച
കെടുവരുത്തുന്നു.

To Distunite, v. n. വെർപിരിയുന്നു, ഭി
ന്നിക്കുന്നു.

Disusage, s, നടപ്പില്ലായ്മ, മൎയ്യാദഹാനി.

Disuse, s. നടപ്പില്ലായ്മ; മാൎയ്യാദയില്ലായ്മ,
അനഭ്യാസം.

To Disuse, v. a. നടപ്പില്ലാതാക്കുന്നു, മ
ൎയ്യാദഹാനിവരുത്തുന്നു, പ്രയൊഗിക്കാതി
രിക്കുന്നു.

To Disvouch, v. a. നിഷേധിക്കുന്നു, വി
രൊധം പറയുന്നു, മറുത്ത പറയുന്നു.

Ditch, s. കുഴി, തൊട, ചാലി; കിടങ്ങ.

To Ditch, v. a. കുഴിവെട്ടുന്നു, കിടങ്ങു
കുഴിക്കുന്നു.

Ditcher, s. കിടങ്ങകുഴിക്കുന്നവൻ.

Ditto, s. മെല്ലടി.

Ditty, s. ഒരു വക പാട്ട.

Divan, s. ആലൊചന സഭ.

To Dive, v. n. വെള്ളത്തിൽ മുങ്ങുന്നു, മു
ഴുകുന്നു, മഗ്നംചെയ്യുന്നു, കൂളിയിടുന്നു,
നിക്കാങ്കുഴിയിടുന്നു; ആഴംനൊക്കുന്നു,
വിചാരണചെയ്യുന്നു, എൎപ്പെടുന്നു.

Diver, s. വെള്ളത്തിൽ മുക്കുന്നവൻ, മുഴ
കുന്നവൻ, കൂളിയിടുന്നവൻ; നീർകൊ
ഴി.

To Diverge, v. n. ഒന്നിൽനിന്ന പല വ
ഴിയായി പൊകുന്നു, വിട്ടുപിരിയുന്നു, വി
ട്ടുമാറുന്നു.

Divergent, a. ഒന്നിൽ നിന്ന പല വഴിയാ
യി പോകുന്ന.

Divers, a. പല, പലപല, ബഹു.

Diverse, a. വിവിധമായുളള, ബഹുവിധ
മായുള്ള, പലവിധമായുള്ള, ഒന്നുപൊ
ലെയല്ലാത്ത, തമ്മിൽ വ്യത്യാസമുള്ള, വെ
വ്വറെയുള്ള, നാനാവിധമായുള്ള.

Diversification, s, ഭെദംവരുത്തുക, വ്യ
ത്യാസം; ചിത്രവിചിത്രം, രൂപഭേദം;
നാനാവൎണ്ണനം; നാനാരൂപത; മാറ്റം.

To Diversify, v. a. വെറാക്കുന്നു, വെ
വെറാക്കുന്നു, വ്യത്യാസം വരുത്തുന്നു; വി
വിധമാക്കുന്നു; ചിത്രവിചിത്രമാക്കുന്നു,
നാനാവൎണ്ണമാക്കുന്നു.

Diversion, s. വഴിമാററം, ഭാവമാറ്റം;
ഉല്ലാസം, നെരംപൊക്ക, വിനോദം;
മറിച്ചിൽ.

Diversity, s. വ്യതാസം; ഭെദം; വിവി
ധം.

Diversely, ad. വിവിധമായി, വെ
വെറ്റുവഴി.

To Diveart, v. a വഴിമാററുന്നു; ഭാവം
മാറ്റുന്നു, മറിക്കുന്നു; ഉല്ലസിപ്പിക്കുന്നു, ര
സിപ്പിക്കുന്നു, വിനൊദിപ്പിക്കുന്നു, സ
ന്തോഷിപ്പിക്കുന്നു.

Diverter, s. ഉല്ലസിപ്പിക്കുന്നവൻ, രസി
പ്പിക്കുന്നത; മറിക്കുന്നത.

Divertive, a. ഉല്ലാസപ്പെടുത്തുന്ന, വി
നൊദിപ്പിക്കുന്ന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/154&oldid=178007" എന്ന താളിൽനിന്ന് ശേഖരിച്ചത്