Jump to content

താൾ:CiXIV133.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DIS 135 DIS

Discountenance, s, വിമുഖത,നിരൊധം.

To Discourage, v. a. അധൈൎയപ്പെടു
ത്തുന്നു, ഇടിക്കുന്നു, പെടിപ്പിക്കുന്നു; വി
ലക്കുന്നു.

Discourager, s. അധൈൎയ്യപ്പെടുത്തുന്ന
വൻ, പെടിപ്പിക്കുന്നവൻ.

Discouragement, s. അധൈൎയ്യം, ഭീഷ
ണി; വിലക്ക.

Discourse, s. സംവാദം, സംഭാഷണം,
സല്ലാപം; പ്രസംഗം, വചനക്രമം.

To Discourse, v. n. തമ്മിൽ സംസാരി
ക്കുന്നു, സംഭാഷണം ചെയ്യുന്നു, സല്ലാപി
ക്കുന്നു; പ്രസംഗം ചെയ്യുന്നു.

Discourser, s. സംസാരി, സംഭാഷണ
ക്കാരൻ, പ്രസംഗക്കാരൻ.

Discoursive, a. സംസാരമുള്ള, സംഭാഷ
ണം ചെയ്യുന്ന.

Discourteous, a. അനാചാരമായുള്ള, അ
പചാരമായുള്ള, ദുരാചാരമുള്ള; ഉപചാര
മില്ലാത്ത.

Discourteously, ad. അനാചാരമായി,
അപചാരമായി, ദുൎമ്മൎയ്യാദയായി.

Discourtesy, s. അനാചാരം, ദുരാചാരം,
അപചാരം, ഉപചാരകെട; അവമൎയ്യാദ.

Discredit, s. അപകീൎത്തി, അപശ്രുതി,
ദുൎയ്യശസ്സ, അവമാനം; വിശ്വാസമില്ലായ്മ.

To Discredit, v. a. വിശ്വസിക്കാതിരി
ക്കുന്നു, അപകീൎത്തിവരുത്തുന്നു, ദുൎയ്യശസ്സ
വരുത്തുന്നു, ദുഷ്കീൎത്തിപ്പെടുത്തുന്നു.

Discreet, a. ബുദ്ധിയുള്ള, വിവെകമുള്ള,
സുബൊധമുള്ള, വിചാരമുള്ള, ജാഗ്രതയു
ള്ള: അടക്കമുള്ള, മൎയ്യാദയുള്ള.

Discreetly, ad. ബുദ്ധിയായി, ജാഗ്രത
യായി, വിചാരമായി.

Discreetness, s. ബുദ്ധി, വിവെകം, ജാ
ഗ്രത, വിചാരം.

Discrepance, s. വ്യത്യാസം, ഭെദം, ഭെ
ദഗതി; വിപരീതം.

Discrepant, a. വ്യത്യാസമുള്ള, ഭെദമുള്ള,
വിപരീതമുള്ള.

Discretion, s. ബുദ്ധി, വിവെകം, ജാഗ്ര
ത, വിചാരം; തലതിരിവ, വകതിരിവ;
തന്നിഷ്ടം; സ്വാതന്ത്ര്യം.

Discretionary, a. തന്നിഷ്ടപ്രകാരമുള്ള,
സ്വാധീനമുള്ള, സ്വാതന്ത്ര്യമുള്ള.

To Discriminate, v. a. വിശെഷതപ്പെ
ടുത്തുന്നു, പരാമൎശിക്കുന്നു, വകതിരിക്കുന്നു,
തെരിഞ്ഞെടുക്കുന്നു; വിഭാഗതവരുത്തുന്നു;
പരിഛെദിക്കുന്നു; സൂക്ഷിച്ചനൊക്കുന്നു.

Discrimination, s. വിവെചനം, വിവെ
കം, വിശെഷണം; പരാമൎശം, വകതിരി
വ, തലതിരിവ, വിഭാഗത, പരിഛെദം.

Discriminative, a. വിശെഷകമായുള്ള,

വിവെചനമുള്ള, പരാമൎശമുള്ള, വകതി
രിവുള്ള, വ്യത്യാസം വരുത്തുന്ന.

Discriminous, a. അപകടമുള്ള, ആപ
ത്തുള്ള.

Discursive, a. അലഞ്ഞുനടക്കുന്ന, തെറു
ന്ന; ക്രമമുള്ള, വിന്യായമുള്ള.

Discursory, a.വ്യവഹാരമുള്ള, ന്യായമു
ള്ള; ക്രമമുള്ള.

Discus, s. ചക്രം; കളിപ്പാനുള്ള ഒരു ഇ
രിമ്പ ചക്രം.

To Discuss, v. a. വിസ്തരിക്കുന്നു, പരി
ശൊധിക്കുന്നു; ശൊധനചെയ്യുന്നു; ന്യാ
യം തൎക്കിക്കുന്നു.

Discussion, s. പരിശൊധനം, ശൊധ
ന; വിസ്താരം; വ്യവഹാരം, ധ്രുവം.

Discussient, s. ശാന്തതവരുത്തുന്ന ഔഷ
ധം.

To Disdain, v. a. അധിക്ഷെപിക്കുന്നു,
നിന്ദിക്കുന്നു; കുത്സിക്കുന്നു; പരിഹസിക്കു
ന്നു; എളിതം പറയുന്നു.

Disdain, s. അധിക്ഷെപം, അകനിന്ദ,
പരിഹാസം, എളിതം, ധിക്കാരം.

Disdainful, a. അധിക്ഷെപമുള്ള, അക
നിന്ദയുള്ള; എളിതമുള്ള.

Disease, s. വ്യാധി, രൊഗം, ദണ്ഡം, ആ
മയം.

To Disease, v. a. & n. വ്യാധിപിടിപ്പി
ക്കുന്നു, രൊഗപ്പെടുന്നു; ദുഃഖിപ്പിക്കുന്നു,
ബാധിക്കുന്നു.

To Disembark, v. a, കരെക്ക ഇറക്കുന്നു,
കരക്കാക്കുന്നു.

To Disembark, v. n. കരെക്ക ഇറങ്ങുന്നു,
കപ്പലിൽനിന്ന ഇറങ്ങുന്നു.

To Disembitter, v. a. മധുരിപ്പിക്കുന്നു,
മത്തിപ്പിക്കുന്നു; കൈപ്പില്ലാതാക്കുന്നു.

Disembodied, v. a. അശരീരമായുള്ള.

To Disembogue, v. a. & n. ഒഴുക്കുന്നു,
ഒഴുകുന്നു, കടലിലെക്ക ഒഴുകുന്നു.

Disembowelled, part. a. വയറ്റിൽനി
ന്ന പുറത്തെടുക്കപ്പെട്ട.

To Disembroil, v, a. താറമാറതീൎക്കുന്നു,
പിണക്കുതീൎക്കുന്നു, വില്ലങ്കം തീൎക്കുന്നു.

To Disenable, v. a. പ്രാപ്തികെട വരു
ത്തുന്നു, ശക്തിയില്ലാതാക്കുന്നു; ക്ഷീണിപ്പി
ക്കുന്നു.

To Disenchant, v. a. ആഭിചാരം തീൎക്കു
ന്നു.

To Disencumber, v, a, ഭാരമില്ലാതാക്കു
ന്നു; വരുത്തം തീൎക്കുന്നു, തടവൊഴിപ്പിക്കു
ന്നു; കുടുക്കഴിക്കുന്നു, ജൊലിതീൎക്കുന്നു.

Disencumbrance, s, ഭാരമില്ലാതാക്കുക;
വരുത്തം തീൎക്കുക, തടവൊഴിച്ചിൽ, തട
വൊഴിവ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/147&oldid=178000" എന്ന താളിൽനിന്ന് ശേഖരിച്ചത്