Jump to content

താൾ:CiXIV133.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DIS 134 DIS

വളൎത്തുന്നു: ക്രമപ്പെടുത്തുന്നു, ശിക്ഷിക്കു
ന്നു; നന്നാക്കുന്നു.

To Disclaim, v. a. നിഷെധിക്കുന്നു; നി
രസിക്കുന്നു; അറിയുന്നില്ലെന്ന പറയുന്നു;
തള്ളിക്കളയുന്നു, തൎക്കിക്കുന്നു.

Disclaimer, s. നിഷെധിക്കുന്നവൻ, അ
റിയുന്നില്ലെന്ന പറയുന്നവൻ; തൎക്കിക്കു
ന്നവൻ.

To Disclose, v. a. & n. വെളിപ്പെടുത്തു
ന്നു, വെളിയിലാക്കുന്നു, പ്രത്യക്ഷമാക്കു
ന്നു; അറിയിക്കുന്നു; മൂടൽ തുറക്കുന്നു; തുറ
ന്നുപോകുന്നു, വെളിപ്പെടുന്നു.

Discloser, s. വെളിപ്പെടുത്തുന്നവൻ.

Disclosure, s. വെളിയിൽ വരിക; പ്രത്യ
ക്ഷമാകുക; വെളിപ്പെടുത്തുക, പ്രത്യക്ഷ
മാക്കുക.

Discoloration, s. നിറഭെദം വരുത്തുക,
നിറഭെദം, കറ, ചായം.

To Discolour, v, a. നിറഭെദം വരുത്തു
ന്നു, നിറകെട വരുത്തുന്നു; കറയാക്കുന്നു.

To Discomfit, v. a. തൊല്പിക്കുന്നു, വെ
ല്ലുന്നു, അപജയപ്പെടുത്തുന്നു, മടക്കുന്നു,
ഭംഗംവരുത്തുന്നു.

Discomfit, Discomfiture, s. തൊലി, മ
ടക്കം, അപജയം, തട്ടുകെട, മടുപ്പ.

Discomfort, s. ആശ്വാസകെട, സുഖക്കെ
ട, ചഞ്ചലത, സ്വൈരക്കെട; ഖെദം.

To Discomfort, v. a. ആശ്വാസമില്ലാ
താക്കുന്നു, സുഖക്കെടവരുത്തുന്നു; ചഞ്ചല
പ്പെടുത്തുന്നു; ഖെദിപ്പിക്കുന്നു.

Discomfortable, a. സുഖക്കെടുള്ള, ആ
ശ്വാസക്കെടവരുത്തുന്ന.

To Discompose, v. a. ചഞ്ചലപ്പെടുത്തു
ന്നു, ക്രമക്കെടാക്കുന്നു, താറുമാറാക്കുന്നു; ഭ്ര
മിപ്പിക്കുന്നു; അശാന്തമാക്കുന്നു, കലശലാ
ക്കുന്നു.

Discomposure, v. a. ചഞ്ചലത, ഭൂമം, അ
ശാന്തത, ക്രമക്കെട, താറുമാറ; കലശൽ,
തൊല്ല.

To Disconcert, v. a. ഇളക്കുന്നു, ചഞ്ചല
പ്പെടുത്തുന്നു, ഭ്രമിപ്പിക്കുന്നു; തകരാറാക്കു
ന്നു.

Disconformity, s. യൊജ്യതക്കെട, അ
യൊജ്യത; നിരപ്പില്ലായ്മ.

Discongruity, s. അയൊജ്യത, ചെൎച്ചകെ
s, യുക്തിഭംഗം.

Disconsolate, a. ആശ്വാസകെടുള്ള; ദുഃ
ഖമുള്ള, വിഷാദമുള്ള; ആദരമില്ലാത്ത;
നിരാശയുള്ള.

Disconsolateness, s. ആശ്വാസകെട, ദുഃ
ഖം, വിഷാദം; നിരാശ.

Discontent, s. അസന്തുഷ്ടി: തൃപ്തിയില്ലാ
യ്മ, രമ്യതകെട; വിരക്തി, സൌഖ്യക്കെട.

Discontent, a. അസന്തുഷ്ടിയുള്ള, സുഖ
ക്കെടുള്ള.

To Discontent, . a. അസന്തുഷ്ടിവരു
ത്തുന്നു, സുഖക്കെടവരുത്തുന്നു, രമ്യതകെ
ടാക്കുന്നു.

Discontented, part. a. അസന്തുഷ്ടിപ്പെ
ട്ട, അസന്തുഷ്ടിയുള്ള, രമ്യമില്ലാത്ത, വിര
ക്തിയുള്ള.

Discontentedness, s. അസന്തുഷ്ടി, സുഖ
ക്കെട, രമ്യതകെട, വിരക്തി.

Discontentment, s. അസന്തുഷ്ടി, സുഖ
ക്കെട.

Discontinuance, s. ഇടവിടുതൽ, നി
ൎത്തൽ, നിൎത്ത, ഒഴിച്ചിൽ, ഒഴിവ; നിന്നു
പൊകുക; മാറ്റം.

Discontinuation, s. വെർപിരിച്ചിൽ, നി
രന്തരമില്ലായ്ക, നിൎത്തൽ; മുടക്കം, വീഴ്ച.

To Discontinue, v. n. ഇടവിടുന്നു, നി
ന്നുപോകുന്നു, നിൎത്തലാകുന്നു, നടപ്പി
ല്ലാതാകുന്നു; ഒഴിഞ്ഞുപോകുന്നു; മാറുന്നു.

To Discontinue, v. a. വിടുന്നു, വിട്ടുക
ളയുന്നു, നിൎത്തുന്നു, നിൎത്തലാക്കുന്നു, ഒഴി
ഞ്ഞുകളയുന്നു; മാറ്റുന്നു വീഴ്ചവരുത്തു
ന്നു; മടക്കുന്നു.

Discord, s. ചെൎച്ചകെട, ചെരായ്മ, പിണ
ക്കം, വഴക്കം, രാഗാദി, യൊജ്യതകെട;
വിപരീതം, വ്യത്യാസം; ശബ്ദവ്യത്യാസം.

Discordance, s. ചെൎച്ചകെട, ചെരായ്മ;
Discordancy, s. വിരൊധം, വിപരീ
തം, യൊജ്യതകെട.

Discordant, a. ചെൎച്ചകെടുള്ള, യൊജ്യത
യില്ലാത്ത, ചെരാത്ത.

Discordantly, ad. ചെൎച്ചകെടായി, ചെ
രാതെ.

To Discover, v. a. വെളിപ്പെടുത്തുന്നു,
കാട്ടിക്കൊടുക്കുന്നു, കണ്ടറിയുന്നു, കുറ്റി
യറിയുന്നു, ഒറ്ററിയുന്നു, കണ്ടുപിടിക്കു
ന്നു, കണ്ടെത്തുന്നു; തുൻപുണ്ടാക്കുന്നു, അ
റിയിക്കുന്നു.

Discoverable, a, കണ്ടെത്താകുന്ന, കണ്ടു
പിടിക്കാകുന്ന, സ്പഷ്ടമായുള്ള, പ്രത്യക്ഷ
മായുള്ള

Discoverer, s. കണ്ടുപിടിക്കുന്നവൻ, തുൻ
പുണ്ടാക്കുന്നവൻ; ഒറ്റുകാരൻ.

Discovery, s. കണ്ടുപിടിത്തം, ഒറ്റ, കു
റ്റി, തുൻപ, പ്രത്യക്ഷത.

Discount, s. കണക്കിൽ തള്ളൽ, തള്ളി
കൊടുത്ത പണം, കിഴിപ്പ.

To Discount, v. a. കണക്കിൽ തള്ളുന്നു,
കണക്കിൽ കിഴിക്കുന്നു.

To Discountenance, v. a. വിമുഖത കാ
ട്ടുന്നു, അധൈൎയ്യപ്പെടുത്തുന്നു; നാണിപ്പി
ക്കുന്നു, നിരൊധിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/146&oldid=177999" എന്ന താളിൽനിന്ന് ശേഖരിച്ചത്