Jump to content

താൾ:CiXIV133.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DEV 128 DIA

ന്ദക്കാരൻ, ദൂഷ്യക്കാരൻ, ഭിത്തിപറയു
ന്നവൻ, കുരളക്കാരൻ.

Detraction, s. ദൂഷ്യം, കുരള, അവനിന്ദ,
നിന്ദാവാക്ക; കിഴിപ്പ.

Detractory, a. ദൂഷ്യമുള്ള, കുരളയുള്ള, അ
പനിന്ദയുള്ള.

Detriment, s. നഷ്ടം, ചെതം, ഹാനി;
ദൊഷം; നാശം; ഉപദ്രവം.

Detrimental, a. നഷ്ടമാക്കുന്ന, നഷ്ടമുള്ള,
ചെതമുള്ള, നാശകരമായുള്ള, ഹാനിയു
ള്ള; ഉപദ്രവമുള്ള.

To Devastate, v. a. അഴിച്ചുകളയുന്നു,
നശിപ്പിക്കുന്നു, നാശം വരുത്തുന്നു, ശൂന്യ
മാക്കുന്നു.

Devastation, s. അഴിവ, നാശം, വിനാ
ശനം, അവമൎദ്ദം.

To Develop, v. a. മടക്കനിവിൎക്കുന്നു, നി
വിൎക്കുന്നു; തെളിയിക്കുന്നു, തുറന്ന കാണി
ക്കുന്നു.

Development, s. തെളിവ, കാണിക്കുക.

Devergence, s, ചായിവ, ചരിവ.

To Devest, v. a. ഉരിയിക്കുന്നു, ഊരുന്നു;
എടുത്തുകളയുന്നു, നീക്കികളയുന്നു.

To Deviate, v, n. വഴിപിഴക്കുന്നു, വ
ഴിതെറ്റുന്നു, പിഴക്കുന്നു, തെറ്റുന്നു, പി
ഴച്ചുപോകുന്നു, ലംഘിക്കുന്നു.

Deviation, s, വഴിപിഴ, വഴിതെറ്റ, തെ
റ്റ, പിഴ; വിക്രിയ, മനൊമാറ്റം, ചട്ട
മഴിവ, മുറകെട.

Device, s. ഉപായം, തന്ത്രം, കൌശലം;
സൂത്രം, ചട്ടം; വിചാരം; വിരുത; യന്ത്രം,
കല്പന.

Devil, s. പിശാച, സാത്താൻ; ദുഷ്ടദൂതൻ.

Devilish, a. പിശാചുപൊലെയുള്ള, പി
ശാചിനടുത്ത.

Devious, s. വഴിവിട്ടുള്ള, വഴിതെറ്റുള്ള
പിഴയുള്ള, തെറ്റുള്ള, മുറകെടുള്ള.

To Devise, v. a. യന്ത്രിക്കുന്നു, ചട്ടമാക്കു
ന്നും ഉണ്ടാക്കി തീർ#ക്കുന്നു, കല്പിക്കുന്നു; മര
ണപത്രികയിൽ എഴുതി കൊടുക്കുന്നു.

To Devise, v. n. വിചാരിക്കുന്നു, കൌശ
ലം നൊക്കുന്നു.

Devise, s, മരണപത്രികയിൽ എഴുതി കൊ
ടുക്കുക.

Deviser, s. യന്ത്രി, കൌശലക്കാരൻ.

Devoid, a. ഒഴിഞ്ഞ, ഒഴിവുള്ള, വൃഥാവാ
യുള്ള, വൃൎത്ഥമായുള്ള; ഇല്ലാത്ത.

To Devolve, v. a. പരമ്പരയായി വരു
ന്നു, മാറിമാറിപൊകുന്നു; കൈമാറുന്നു;
മുറമാറുന്നു; മററ്റൊരുത്തന്റെ വശത്താ
കുന്നു, ചുമതലപ്പെടുന്നു.

To Devote, v. a. പ്രതിഷ്ഠിക്കുന്നു, മുഖ്യ
തപ്പെടുത്തുന്നു; നെമിക്കുന്നു, എല്പിച്ചുകൊ

ടുക്കുന്നു; എൎപ്പെടുത്തുന്നു, നെരുന്നു; കൈ
വിടുന്നു; ശപിക്കുന്നു.

Devotedness, s. ഭക്തിശ്രദ്ധ, ഭക്തി, വി
ശ്വാസഭക്തി, അഭിനിവെശം.

Devotee, s, അതിഭക്തൻ, തപൊധനൻ;
നഷ്ടസംഗൻ.

Devotion, s. ഭക്തി, ദൈവഭക്തി; ഉപാ
സനം, പ്രാൎത്ഥന; ഭയഭക്തി, ശുഷ്കാന്തി,
ശ്രദ്ധ, താത്പൎയ്യസ്നെഹം; ശക്തി.

Devotional, a, ദൈവഭക്തി സംബന്ധി
ച്ച.

To Devour, v. a. വിഴുങ്ങുന്നു, വിഴുങ്ങി
ക്കളയുന്നു; തിന്നുകളയുന്നു, ഭക്ഷിച്ചുകളയു
ന്നു; കബളിക്കുന്നു, നശിപ്പിക്കുന്നു.

Devourer, s, വിഴുങ്ങുന്നവൻ; നശിപ്പിക്കു
ന്നവൻ.

Devout, a. ദൈവഭക്തിയുള്ള, ശ്രദ്ധയു
ള്ള, ഭയഭക്തിയുള്ള, താത്പൎയ്യമുള്ള.

Devoutly, ad. ദൈവഭക്തിയോടെ, ഭ
ക്തിയായി, ശ്രദ്ധയൊടെ.

Deuteronomy, s. മൊശയുടെ അഞ്ചാംപു
സ്തകത്തിന്റെ പെർ.

Dew, s. മഞ്ഞ, ഹിമം.

Dewbesprent, part. മഞ്ഞിനാൽ തളിക്ക
പ്പെട്ട.

Dewdrop, s. മഞ്ഞുതുള്ളി.

Dewlap, s. താട.

Dewy, a, മഞ്ഞുള്ള: മഞ്ഞുകൊണ്ട നന
ഞ്ഞ.

Dexterity, s. സാമൎത്ഥ്യം, മിടുക്ക, കൈമി
ടുക്ക, കെചുറുക്ക; തന്റെടം, അടവ;
കൌശലം, നൈപുണ്യം, പാടവം.

Dexterous, s. സാമൎത്ഥ്യമുള്ള, പടുത്വമു
ള്ള, മിടുക്കുള്ള, കൈമിടുക്കുള്ള, കൈചുറുക്കു
ള്ള; പാടവമുള്ള, നിപുണതയുള്ള ; കൌ
ശലമുള്ള, ഉപായമുള്ള.

Dexterously, ad, മിടുക്കൊടെ, സാമൎത്ഥ്യ
മായി, നിപുണതയൊടെ.

Dey, s. ബാൎബരി ദെശങ്ങളിൽ ദെശാധി
പതി.

Diabetes, s. മൂത്രം ഒഴിവ, പ്രമെഹം, മൂ
ത്രവാൎച്ച, നീരൊഴിവ.

Diabolic, a. പൈശാചമായുള്ള, പിശാ
ചസംബന്ധിച്ച, രൂക്ഷമായുള്ള.

Diabolical, a. പൈശാചമായുള്ള.

Diabolically, ad. പൈശാചമായി, രൂ
ക്ഷമായി.

Diadem, s, കിരീടം, ചൂഡാമണി, ഉഷ്കീ
ഷം, രാജചിഹ്നം.

Diademed, a, കിരീടംധരിക്കപ്പെട്ട

Diagonal, a. മൂലയൊടു മൂലയായി വര
ച്ചിട്ടുള്ള.

Diagonal, s, മൂലയൊടു മൂലക്കുള്ള വര.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/140&oldid=177993" എന്ന താളിൽനിന്ന് ശേഖരിച്ചത്