ഹം, അപെക്ഷ, ആസ്ഥ, അഭിരുചി, അ ഭിലാഷം, വാഞ്ഛ, കാംക്ഷം.
To Desire, v, a. ഇഛിക്കുന്നു, ആഗ്രഹി ക്കുന്നു, അപെക്ഷിക്കുന്നു; ആശപ്പെടുന്നു; കാമിക്കുന്നു; ചൊദിക്കുന്നു, യാചിക്കുന്നു; കാംക്ഷിക്കുന്നു.
Desirer, s. ആഗ്രഹി, അപെക്ഷക്കാരൻ, കാംക്ഷിക്കുന്നവൻ.
Desirous, a. ആഗ്രഹമുള്ള, ആശയുള്ള, അപെക്ഷയുള്ള, കാംക്ഷയുള്ള.
To Desist, v. n. വിട്ടൊഴിയുന്നു, മാറുന്നു, നിന്നുപൊകുന്നു.
Desistance, s. വിട്ടൊഴിവ, ഒഴിച്ചിൽ, മാറ്റം; നില.
Desk, s. എഴുതുന്നതിനുള്ള ചായ്വൻമെശ, എഴുത്തുമെശ, എഴുത്തുപെട്ടി.
Desolate, a. നിൎജ്ജനമായുള്ള, കുടിയിരി പ്പില്ലാത്ത; പാഴായുള, ശൂന്യമായുള്ള; ആരുമില്ലാത്ത, തനിച്ച.
To Desolate, v. a. വിജനമാക്കുന്നു, പാ ഴാക്കുന്നു, ശൂന്യമാക്കുന്നു, തരിശാക്കുന്നു.
Desolation, s. വിജനം, നാശം, ശൂന്യ ത; ആരുമില്ലാതാകുക; അന്ധകാരം; ദുഃ ഖം, കുണ്ഠിതം; നിൎജ്ജനസ്ഥലം.
Despair, s. നിരാശ, നിരാശ്രയം; മടു പ്പ; അതിദുഃഖം, ഇഛാഭംഗം.
To Despair, v. n. നിരാശപ്പെടുന്നു, നി രാശ്രയമാകുന്നു; അതിദുഖപ്പെടുന്നു, മ ടുക്കുന്നു; ഇഛാഭംഗംവരുന്നു.
Despairer, s. നിരാശൻ, നിരാശ്രയക്കാ രൻ.
Despairingly, ad. നിരാശയോടെ, ഇ ഛാഭംഗത്തോടെ.
To Despath, v. a. അയക്കുന്നു, തിടുക്ക മായിട്ടയക്കുന്നു; ലൊകത്തിൽനിന്ന അ യച്ചുകളയുന്നു, കൊല്ലുന്നു; വെഗം ചെയ്യു ന്നു; ചെയ്തു തീൎക്കുന്നു; അവസാനിക്കുന്നു.
Despatch, s. അയക്കുക, ബദ്ധപ്പാട; തി ടുക്കം, അടിയന്തിരം; നിൎവാഹം; ദൂത; ധൃതി, തിരക്കം.
Desperate, a, നിരാശയുള്ള, ഉറപ്പില്ലാ ത്ത; സാഹസമുള്ള, പൊറുക്കാത്ത; വെറി യുള്ള, ബുദ്ധികെടുള, നിൎവ്വിചാരമുള്ള, മദമുള്ള, ഭ്രാന്തുള്ള.
Desperateness, s. സാഹസം, വെറി, മ ദം, ഭ്രാന്ത, മതികെട.
Desperation, s. നിരാശ, നിരാശ്രയം, ഇഛാഭംഗം.
Despicable, a, അപഹസിക്കതക്ക, വെറു ക്കതക്ക, നിന്ദ്യമായുള്ള, ഹീനമായുള്ള, നി സ്സാരമായുള്ള.
Despicableness, s. ലഘുത്വം, ഹീനത, നികൃഷ്ടത, അധമത്വം.
|
Despicably, ad. ഹീനമായി, അധമമാ യി, ലഘുത്വമായി.
Despisable, a. നിന്ദിക്കാകുന്ന, നിന്ദ്യമാ യുള്ള, നിരസിക്കതക്ക, ധിക്കരിക്കതക്ക, ല ഘുത്വമായുള്ള.
To Despise, v. a. അപഹസിക്കുന്നു, നി ന്ദിക്കുന്നു, നിരസിക്കുന്നു, ധിക്കരിക്കുന്നു, വെറുക്കുന്നു.
Despiser, s. അപഹാസി, നിന്ദിക്കാരൻ, നിരസിക്കുന്നവൻ, ധിക്കാരി.
Despite, s. ദ്വെഷം, നിന്ദ, ൟൎഷ്യ, പ ക; ഉപദ്രവം; കൊപം.
Despiteful, a. ദ്വെഷമുള്ള, ൟൎഷ്യയുള്ള, നിന്ദയുള്ള.
Despitefully, ad. ദൊഷമായി, ൟൎഷ്യ യായി.
Despitefulness, s. ദ്വെഷം, ൟൎഷ്യ, പ ക, നീരസം, നിന്ദ, വൈരം.
To Despoil, v. a. അപഹരിക്കുന്നു, കൊ ള്ളയിടുന്നു, ചൊരണം ചെയ്യുന്നു; കവരു ന്നു, പിടിച്ചുപറിക്കുന്നു.
To Despond, v. n. നിരാശപ്പെടുന്നു, മ ടുക്കുന്നു; അതിദുഃഖപ്പെടുന്നു, ആശ്രയമി ല്ലാതാകുന്നു, നിരാധാരമാകുന്നു.
Despondency, s. നിരാശ, മടുപ്പ, നിരാ ശ്രയം, നിരാധാരം.
Despondent, a. നിരാശയുള്ള, മടുപ്പുള്ള, കുണ്ഠിതമുള്ള.
Despot, s, സ്വയാധിപത്യമുള്ള, തികഞ്ഞ അധികാരമുള്ള, അമിതശക്തിയുള്ള.
Despotism, s. സ്വയാധിപത്യം, തികഞ്ഞ അധികാരം; ഡംഭം, കടുപ്പം, ഉഗ്രത.
Dessert, s. ഭക്ഷണത്തിന ഒടുക്കം വിള മ്പുന്ന സാധനങ്ങൾ.
To Destinate, v, a. നിയമിക്കുന്നു, നി ശ്ചയിക്കുന്നു, ഉദ്ദെശിക്കുന്നു.
Destination, s, നിയമം, നെമം, നിശ്ച യം, നിൎണ്ണയം, ഉദ്ദെശം; ഇന്നിടത്തെക്കു ള്ള പൊക്ക.
To Destine, v. a. നിയമിക്കുന്നു, നിശ്ച യിക്കുന്നു, നിൎണ്ണയിക്കുന്നു; വിധിക്കുന്നു.
Destiny, s. വിധി, വിധിവശം, കല്പിതം, ദൈവകല്പിതം; ഗതി, ഭാഗ്യം.
Destitute, a. നികൃതിയുള്ള, ഇല്ലാത്ത, ര ഹിതം, ഉപെക്ഷിക്കപ്പെട്ട, ആദരവില്ലാ ത്ത, ദരിദ്രതയുള്ള, നിരാധാരമായുള്ള, വെറ്റത്തരമുള്ള.
Destitution, s, ഇല്ലായ്മ, നിൎഗ്ഗതി, ദരിദ്രത, അഗതിത്വം, വെറ്റത്തരം, നിരാധാരം.
To Destroy, v, a. ഇടിക്കുന്നു, നിൎമ്മൂലമാ ക്കുന്നു, ഇടിച്ചുകളയുന്നു, കെടുക്കുന്നു, ഒടു ക്കുന്നു, മുടിക്കുന്നു, നശിപ്പിക്കുന്നു, നാശം വരുത്തുന്നു, ക്ഷയിപ്പിക്കുന്നു; ഹനിക്കുന്നു,
|