Jump to content

താൾ:CiXIV133.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DEL 120 DEL

Delectableness, s. ഇൻപം, സന്തൊഷം.

Delectably, ad, ഇൻപമായി, ഇഷ്ടമായി,
രമ്യമായി.

Delectation, S. ഇൻപം, ഇഷ്ടം, മൊദം,
രമ്യത.

To Delegate, v. a. നീയൊഗിച്ചയക്കുന്നു,
നിയമിച്ചയക്കുന്നു, കാൎയ്യസ്ഥനായി അയ
ക്കുന്നു, ആളയക്കുന്നു, വിശ്വസിച്ചെല്പിക്കു
ന്നു, ഭരമെല്പിക്കുന്നു.

Delegate, s, കാൎയ്യസ്ഥൻ, സ്ഥാനാപതി,
ആൾപെർ, വക്കീൽ.

Delegate, a. നിയൊഗിച്ചയക്കപ്പെട്ട, നി
യമിക്കപ്പെട്ട.

Delegation, s. നിയൊഗിചയപ്പ, സ്ഥാ
നാപത്യം, അധികാരം കൊടുത്തയക്കു
ക; വിശ്വസിച്ചെല്പിക്കുക.

Deleterious, a. മൃത്യുകരമായുള്ള, നാശക
രമായുള്ള.

Deletery, a. മൃത്യുകരമായുള്ള, നാശക
രമായുള്ള.

Deletion, s. കിറുക്കൽ; മായിക്കുക. നാശം.

Delf, Delfe, s, കല്ലുവെട്ടംകുഴി; മൺപാ
ത്രം, പിഞ്ഞാണം.

To Deliberate, v. n. ചിന്തിക്കുന്നു, വി
ചാരിക്കുന്നു, ധ്യാനിക്കുന്നു, നിരൂപിക്കു
ന്നു , കരുതികൊള്ളുന്നു, ആലൊചിക്കുന്നു,
കൂടിവിചാരിക്കുന്നു, വിചാരണ ചെയ്യുന്നു;
സംശയിക്കുന്നു.

Deliberate, a. വിചാരമുള്ള, സൂക്ഷമുള്ള,
കരുതലുള്ള; സാവധാനമുള്ള.

Deliberately, ad. വിചാരത്തൊടെ, ക
രുതലൊടെ; സാവധാനമായി.

Deliberateness, s. വിചാരം, സൂക്ഷം, ക
രുതൽ, സാവധാനം.

Deliberation, s, വിചാരം, ചിന്ത, ധ്യാ
നം, നിരൂപണം; ആലൊചന; കൂടി
വിചാരം, സമൎത്ഥനം, വിചാരണ.

Deliberative, a. വിചാരമുള്ള, കരുതലു
ള്ള, വിചാരശീലമുള്ള, ആലൊ
ചനബു ദ്ധിയുള്ള.

Deliberative, s. വിചാരണ, ആലൊച
ന ബുദ്ധി.

Delicacy, s. രുചിയുള്ള വസ്തു, രസവസ്തു;
രുചികരഭൊജനം; പലഹാരം; ഇൻപം,
മാൎദ്ദവം; നെൎമ്മ, വാസന, കൌതുകം;
ലാവണ്യം, മൊടി; ഉപചാരം; താലൊ
ലം; ദുൎബലം, ദയ; കൃശത; സൂക്ഷ്മം.

Delicate, a. നെൎമ്മയുള്ള, മെലിച്ചിലുള്ള,
സൂക്ഷ്മായുള്ള, തനുവുള്ള; ഇഷ്ടമുള്ള, ഇൻ
പമുള്ള, ജാത്യമായുള്ള, രസമുള്ള, രുചി
കരമായുള്ള, വിശെഷമായുള്ള; മാൎദ്ദവമു
ള്ള , കൌതുകമായുള്ള, നിൎമ്മലമായുള്ള.

Delicately, ad. ഭംഗിയായി, നെൎമ്മയാ

യി, സൂക്ഷ്മമായി, രുചികരമായി, വി
ശെഷമായി, ഉപചാരമായി.

Delicateness, s. സൂക്ഷ്മം, നെൎമ്മ; മൃദുത്വം,
കൌതുകം.

Delicates, s. pl. രുചികരവസ്തുക്കൾ, പ
ലഹാരങ്ങൾ, ദുൎലഭവസ്തുക്കൾ.

Delicious, s. മധുരമായുള്ള, രുചികരമാ
യുള്ള, സ്വാദുള്ള, ഇൻപമുള്ള, ഇഷ്ടമുള്ള,
പ്രിയമുള്ള.

Deliciously, ad. മധുരമായി, രുചികര
മായി, ഇൻപമായി, ഇഷ്ടമായി, ജാത്യ
മായി.

Deliciousness, s. മാധുൎയ്യം, ഇൻപം, മൊ
ദം, സന്തൊഷം.

Deligation, s. കെട്ടിമുറുക്കൽ, കെട്ടിവരി
ച്ചിൽ, ബന്ധനം.

Delight, s. ആനന്ദം, സന്തോഷം, ഇൻ
പം, മൊദം; തൃപ്തി, രമ്യത, സന്തുഷ്ടി,
പ്രീതി, ഉന്മഷം.

To Delight, v. a. സന്തോഷിപ്പിക്കുന്നു,
ആനന്ദിപ്പിക്കുന്നു, ഇൻപപ്പെടുത്തുന്നു, ഇ
ഷ്ടപ്പെടുത്തുന്നു, മൊദിപ്പിക്കുന്നു, രമ്യപ്പെ
ടുത്തുന്നു, സന്തുഷ്ടിപ്പെടുത്തുന്നു, തൃപ്തിയാ
ക്കുന്നു.

To Delight, v. n. സന്തോഷിക്കുന്നു, ആ
നന്ദിക്കുന്നു, ഇൻപപ്പെടുന്നു, ഇഷ്ടപ്പെടു
ന്നു, മൊദിക്കുന്നു, സന്തുഷ്ടിപ്പെടുന്നു, പ്രി
യപ്പെടുന്നു.

Delightful, a. സന്തോഷമുള്ള, ഇൻപ
മുള്ള, ഇഷ്ടമുള്ള, മൊദമുള്ള, രമണീയം,
രമ്യമായുള്ള, സന്തുഷ്ടിയുള്ള.

Delightfully, ad. സന്തൊഷത്തോടെ,
ഇൻപമായി, മൊദത്തൊടെ, രമ്യമായി.

Delightfulness, s. ഇൻപം, ഉന്മേഷം,
ആനന്ദം, മനോരമ്യം,

Delightsome, a,. സന്തോഷമുള്ള, രമ്യമാ
യുള്ള, മനോരമ്യമുള്ള, ആമൊദമുള്ള

Delightsomeness, s, ആമൊദം, സന്തൊ
ഷം, ആനന്ദം, ഇൻപം, മനോരമ്യം.

To Delineate, v, a. വരക്കുന്നു; കുറി
ച്ചെടുക്കുന്നു; വൎണ്ണിക്കുന്നു; ചായംപൂശുന്നു,
ചിത്രമെഴുതുന്നു.

Delineation, s. വരെച്ചിൽ, രെഖ, വര,
പുറവരകൾ, ചിത്രത്തിലെ പുറവരകൾ,
വൎണ്ണനം, വിവരണം, പടം.

Delinquency, s. തെറ്റ, കുറ്റം, പിഴ,
വീഴ്ച.

Delinquent, s. തെറ്റുകാരൻ, കുറ്റക്കാ
രൻ, പിഴയാളി, വീഴ്ചക്കാരൻ.

To Deliquate, v. n. ഉരുകുന്നു, ദ്രവിക്കു
ന്നു, അലിയുന്നു.

Deliquation, s. ഉരുകൽ, ദ്രവം, അലി
ച്ചിൽ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/132&oldid=177985" എന്ന താളിൽനിന്ന് ശേഖരിച്ചത്