താൾ:CiXIV132a.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 75 —

പ്പാൻ കഴിയും. അതിന്നായി ഒരു ഘടികാരത്തിൽ എങ്ങിനേ
എങ്കിലും മൂന്നു കരണങ്ങൾ ആവശ്യം. 1. ഘടികാരത്തെ
നടത്തേണ്ടതിന്നു ഒരു ബലം. 47-ാം ചിത്രത്തിൽ അതു
ഒരു ചക്രവും ഈ ചക്രത്തെ തിരിക്കുന്ന ഒരു തൂക്കവും A
തന്നേ. ഒരു കയറു കൊണ്ടോ ചെറിയ തുടൽകൊണ്ടോ
കെട്ടപ്പെട്ട ഈ തൂക്കം താഴോട്ടു വരുന്നതിനാൽ ചക്രത്തെ തിരി
ക്കും. തൂക്കം നിലത്തു എത്തിയശേഷം ഒരു താക്കോൽകൊണ്ടു
ചക്രത്തെ എതിൎവ്വഴിയായി തിരിക്കുന്നതിനാൽ തൂക്കം വീണ്ടും
കയറീട്ടു താഴോട്ടു വലിയും. മുമ്പേ ഈ വക തൂക്കങ്ങൾ വിശേഷാ
ൽ വലിയ ഘടികാരങ്ങളിൽ പ്രയോഗിച്ചു വന്നെങ്കിലും നാം
സഞ്ചിയിൽ ഇടുന്ന ചെറിയ ഘടികാരങ്ങളിൽ ഈ യന്ത്രത്തെ
നടത്തുന്ന ഒരു ബലം കിട്ടേണ്ടതിന്നു വേറൊരു കൌശലപ്പണി
വേണം. ഉരുക്കുകൊണ്ടു നീളമുള്ള ഒരുമാ
തിരി വാർ എടുത്തു പുറമേയുള്ള അറ്റം
സ്ഥിരമായിനില്ക്കുന്ന ഒരു സ്ഥലത്തു ഉറപ്പി
ച്ചിട്ടു ഉള്ളിലുള്ള അറ്റമോ തിരിയുന്ന ഒ
രു ആണിയോടു ചേൎത്തശേഷം ആണി
തിരിച്ചാൽ ഈ ഉരുക്കുകൊണ്ടുള്ള വാർ ആ
ണിയെ എത്രയും തിങ്ങി ചൂഴുന്നതിനാൽ
ഉരുക്കു വീണ്ടും അഴഞ്ഞു പോവാനായി
ട്ടു അതിന്റെ അയവു പ്രകാരം അച്ചി
നെ എതിരായി തിരിക്കുമളവിൽ അച്ചിനോടു ചേൎക്കപ്പെട്ട ച
ക്രങ്ങൾ തിരിയും. ഇവ്വണ്ണം ഘടികാരത്തെ തൂക്കത്തെക്കൊ
ണ്ടോ ഇപ്പോൾ തന്നേ വിവരിച്ച ചുരുൾ്വില്ല് കൊണ്ടോ നട
ത്തിയാൽ സമമായ ഗതിയും വേഗതയും കിട്ടുവാൻ പാടില്ല.
തൂക്കം ആദ്യം മെല്ലേ മെല്ലേ വലിഞ്ഞശേഷം ഒരു വിധത്തിൽ
താഴോട്ടു വീഴുന്ന ഈ തൂക്കത്തിന്റെ വേഗത മേല്ക്കുമേൽ വൎദ്ധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/95&oldid=190661" എന്ന താളിൽനിന്ന് ശേഖരിച്ചത്