താൾ:CiXIV132a.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 73 —

ഴും, വിലാത്തിക്കാർ ചോറ്റിന്നു പകരമായി അപ്പം തി
ന്നുന്നതിനാൽ വളരേ മാവു ചെലവഴിക്കുന്നതുകൊണ്ടു കൈ
കൊണ്ടല്ല മറ്റു ബലത്താൽ തിരിക്കല്ലുകളെ തിരിപ്പാൻ ത
ക്ക യന്ത്രങ്ങളെ സങ്കല്പിച്ചു. നമ്മുടെ 43-ാം ചിത്രത്തിൽ നാം
ഒരു വക പൊടിക്കുന്ന യന്ത്രം കാണുന്നുവല്ലോ. ഒരു പാ
ത്തിയിൽക്കൂടേ ഒഴുകുന്ന വെള്ളം മേലിൽനിന്നു എത്രയും വ
ലിയ ഒരു മരച്ചക്രത്തിന്മേൽ വീണു ഇതിനെ തിരിക്കുന്നു. ഈ
ചക്രത്തിന്റെ അച്ചിനോടു രണ്ടു ഇരിമ്പുചക്രങ്ങൾ 44-ാം
ചിത്രത്തിൽ കാണുന്ന സ്ഥിതിയിൽ നില്ക്കുന്നതിനാൽ ലം
ബരേഖയായി നില്ക്കുന്ന ഒരു വ
ലിയ ഇരിമ്പുകോലും കൂടേ തി
രിയും. ഈ ഇരിമ്പുകോൽ മീതേ
യുള്ള രണ്ടു വലിയ തിരിക്കല്ലുകളു
ടെ ഇടയിൽ ചേൎന്നു നില്ക്കുന്നു.
താഴേയുള്ള (തള്ളക്കല്ല്) കല്ലു
സ്ഥിരമായി നില്ക്കയും മേലുള്ള
കല്ല് ഇരിമ്പു കോൽ താങ്ങീട്ടു അ
തിനോടുകൂടേ തിരിയുകയും ചെ
യ്യും. 42-ാം ചിത്രത്തിൽ കാണും
പോലേ മീതേയുള്ള കല്ലിൽ ധാന്യമണികൾ വീഴുവാൻ വേ
ണ്ടുന്ന ഒഴിവു ഉണ്ടാകും. രണ്ടു കല്ലുകൾ തമ്മിൽ എതിർ
നില്ക്കുന്ന ഭാഗത്തു നാം ചെറിയ ചാലുകളെ വെട്ടീട്ടു ഇവ
യുടെ തിണ്ടുകൾ മണിയെ ഒരു കത്ത്രികൊണ്ടു എന്ന
പോലേ ചതെച്ചുപൊടിച്ചശേഷം കേന്ദ്രത്യാഗശക്തിമൂലം
പൊടി ചുറ്റുമുള്ള വിള്ളലിൽനിന്നു പുറപ്പെട്ടു ഒരു തോൽസ
ഞ്ചിയിൽ വീഴും. അങ്ങിനേയുള്ള തിരിക്കല്ലു ഒരു നിമിഷത്തിൽ
70 പ്രാവശ്യംതിരിഞ്ഞു 24 മണിക്കൂറിൽ 500–600 റാത്തൽ ധാന്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/93&oldid=190657" എന്ന താളിൽനിന്ന് ശേഖരിച്ചത്