താൾ:CiXIV132a.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 71 —

ത്യാഗശക്തി അത്യന്തം വൎദ്ധിക്കും. ഈ കേന്ദ്രത്യാഗശക്തി അ
ധികം ആയ്ത്തീരുമ്പോൾ വണ്ടികൾ പാതയിൽനിന്നു തെറ്റി
പ്പോവാൻ സംഗതി ഉണ്ടാകും. അതുകൊണ്ടു ഇങ്ങിനേയുള്ള
സ്ഥലങ്ങളിൽ പുറമേയുള്ള പാതയെ അല്പം ഉയൎത്തുന്നതു
നടപ്പായ്ത്തീൎന്നു.

142. കുശവൻ മണ്ണുരുള ചക്രത്തിന്മേൽ വെച്ചു വേഗത്തിൽ തിരിക്കു
മ്പോൾ ഉരുള അല്പം പരന്നു പോകുന്നതെന്തുകൊണ്ടു?

ഉരുള ചക്രത്തിന്മേൽ വെച്ചു തിരിക്കുന്നതിനാൽ കേന്ദ്ര
ത്യാഗശക്തിയുടെ വൎദ്ധനകൊണ്ടു ഉരുളയുടെ പുറമേയുള്ള
അംശങ്ങൾ അകന്നുപോവാൻ ഉള്ള ഒരു താല്പൎയ്യം വരുന്നതി
നാൽ ഉരുള അല്പം പരന്നുപോകുന്നു. എന്നാലും അതിന്നുള്ള
സംലഗ്നാകൎഷണം നിമിത്തം അംശങ്ങളായി ചിതറിപ്പോകുന്നി
ല്ല. അതിവേഗത്തിൽ തിരിച്ചാൽ ഉരുളയുടെ രൂപം കേവലം
മാറി ഒരു പരപ്പു ആയിച്ചമയും താനും. ഇതുപ്രകാരം ഭൂമി ആദ്യം
ചളിപ്രായമായോരു ഗോളമായിരുന്നു; അതു തിരിയുന്നതിനാൽ
കേന്ദ്രത്യാഗശക്തിയുടെ വൎദ്ധനകൊണ്ടു അതിന്റെ മദ്ധ്യം കു
റേ വിരിഞ്ഞും ധ്രുവങ്ങൾ പരന്നും ഇരിക്കുന്നു എന്നു ചിലർ
വിചാരിക്കുന്നു.

143. തിരിക്കല്ലുകൊണ്ടു ധാന്യങ്ങൾ പൊടിച്ചു എടുക്കുന്നതു എങ്ങിനേ?

പണ്ടു പണ്ടേ എല്ലാ രാജ്യങ്ങളിലും ആളുകൾ നമ്മുടെ
42-ാം ചിത്രത്തിൽ കാണുന്ന മാതിരി തിരിക്കല്ലുകളെ കൈകൊ
ണ്ടു തിരിച്ചുവന്നു; അതു കേരളത്തിൽ ഇപ്പോഴും നടപ്പുണ്ടല്ലോ.
മീതേ ഉള്ള കല്ലിന്റെ (പിള്ളക്കല്ല്) ദ്വാരത്തിൽ പൊടിപ്പാ
നുള്ള ധാന്യമണികളെ ഇട്ടു കല്ലു തിരിക്കുമ്പോൾ അവ രണ്ടു
കല്ലുകളുടെ ഇടയിൽവെച്ചു പൊടിയായി തീരുന്നതല്ലാതേ
തിരിക്കുന്നതിനാലുളവാകുന്ന കേന്ദ്രത്യാഗശക്തിയാൽ പൊടി
കല്ലിൻ ചുറ്റുമുള്ള വിള്ളലിൽനിന്നു പുറപ്പെട്ടു നിലത്തു വീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/91&oldid=190653" എന്ന താളിൽനിന്ന് ശേഖരിച്ചത്