താൾ:CiXIV132a.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 64 —

യെക്കൊണ്ടു ഭാരത്തെ പൊന്തിപ്പാൻ കഴിയുന്നുപോലും. ഈ
രണ്ടു വിധം കപ്പികളുടെ ഉപകാരം ബോധിച്ചാൽ പലവിധ
മായ ഭേദങ്ങളുടെ കാൎയ്യം (37, 38, 39) തിരിച്ചറിയുവാൻ പ്രയാ
സം തോന്നുകയില്ല. ഈ യന്ത്രത്താലും നാം സമ്പാദിക്കുന്ന
ശക്തിയോടു സമമായ സമയത്തിൽ ഒരംശം നഷ്ടമായിപ്പോ
കും. ദൃഷ്ടാന്തം 36-ാം ചിത്രത്തിൽ C എന്ന ഭാരത്തെ ഒരു അടി
ഉയരത്തിൽ കയറ്റേണ്ടതിന്നു P എന്ന ശക്തിയെ രണ്ടടി താ
ഴോട്ടു വലിക്കേണം എന്നല്ലേ!

മൂന്നാം അദ്ധ്യായം.

വീഴ്ചയും ഊഞ്ചലും പരിഭ്രമണവും.
Fall, Pendulum and Central motion.

"മേല്പെട്ടു പോവാൻ പ്രയാസമുണ്ടേവനും;
കീഴ്പെട്ടു പോകുവാൻ ഏതും പണിയില്ല."

130. താഴോട്ടു വീഴുന്ന ഏതു വസ്തുവിന്റെയും വേഗത വൎദ്ധിക്കുന്നതു
എന്തുകൊണ്ടു?

ഭൂമിയുടെ ആകൎഷണം വസ്തുക്കളെ ഇടവിടാതേ, വലിക്കു
ന്നതുകൊണ്ടു വീഴുന്ന വസ്തു ആദിയിൽ കാണിച്ച വേഗതപ്ര
കാരം അല്ല നിരന്തരമായി വൎദ്ധിക്കുന്ന വേഗതയിൽ താഴോട്ടു
വീഴും. ഇതു ഹേതുവായി വീഴ്ചയുടെ സമയം വൎദ്ധിക്കുന്തോറും
വേഗതയും അധികമായ്ത്തീരും. പരീക്ഷയാൽ നാം അറിയും
പ്രകാരം ഒരു വസ്തു ഒന്നാമത്തേ വിനാഴികയിൽ 16 അടി കീ
ഴ്പെട്ടു വീഴുന്നതല്ലാതേ ഒന്നാമത്തേ വിനാഴികയുടെ അവസാ
നത്തിൽ അതു വിനാഴികയിൽ 32 അടി ദൂരം വീഴുവാൻ തക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/84&oldid=190634" എന്ന താളിൽനിന്ന് ശേഖരിച്ചത്