താൾ:CiXIV132a.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 63 —

ണ്ടു ഈ യന്ത്രത്താലും ഉപകാരം വരും. ചക്രം സ്ഥലം മാറാ
തേ നിന്നു തിരിയുന്നതത്രേ. രണ്ടാം മാതിരി വേറേ, അതിന്റെ
രൂപം 36-ാം ചിത്രത്തിൽ കാണാം. ഈ യന്ത്രത്തിൽ സ്ഥിരമാ
യ്നില്ക്കുന്ന ചക്രം അല്ലാതേ വേറേ ഒന്നുണ്ടു. ഈ രണ്ടാമത്തേ
ചക്രം ഭാരത്തോടുകൂടേ മേലോട്ടു കയറും. ഇതിനാൽ നാം
പ്രയോഗിക്കുന്ന ശക്തിക്കും ലാഭം ഉണ്ടു. ആ ചക്രം B എന്ന
വിന്ദുവിൽ തിരിയുന്നതുകൊണ്ടും ഭാരം C എന്ന സ്ഥലത്തിലും
ശക്തി D എന്ന വിന്ദുവിലും വ്യാപരിക്കുന്നതുകൊണ്ടും ശ
ക്തിയുടെ ഭുജം ചക്രത്തിന്റെ വിട്ടമായി ഭാരത്തിൻ ഭുജമാ
കുന്ന ചക്രത്തിന്റെ അൎദ്ധവ്യാസത്തെക്കാൾ രണ്ടു മടങ്ങു
വലുതാകയാൽ ഭാരത്തെ പൊന്തിക്കേണ്ടതിന്നു അതിന്റെ
പാതിയോടു സമമായ ശക്തി മതിയാകും. ഇനി ശക്തികളെ
നിക്ഷേപിപ്പാനായി അധികം ചക്രങ്ങളെ ഇണച്ചിടാം.

37-ാം ചിത്രത്തിൽ നാം കാണുന്ന മൂന്നു കയറുന്ന ചക്ര
ങ്ങളാൽ ഭാരത്തിന്റെ ആറാം അംശത്തോടു സമമായ ശക്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/83&oldid=190632" എന്ന താളിൽനിന്ന് ശേഖരിച്ചത്