താൾ:CiXIV132a.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 59 —

126. മുട്ടികൊണ്ടു ഒരു ആണിയെ എളുപ്പത്തിൽ വലിച്ചെടുപ്പാൻ കഴിയു
ന്നതു എന്തുകൊണ്ടു?

മുട്ടി ചിത്രത്തിൽ കാണിച്ച പ്രകാരം
പ്രയോഗിക്കുന്നതിനാൽ അതു ഒരു ഭൂജമു
ള്ള തുലാം ആയ്ത്തീരും. ഈ തുലാം തിരിയു
ന്ന സ്ഥലം c ആണിയുടെ വിരോധം N
എന്ന സ്ഥലത്തിൽ അനുഭവമാകകൊ
ണ്ടു വിരോധത്തിന്റെ ഭുജം c N എന്നു
പറയേണം. ശക്തി a എന്ന സ്ഥലത്തിൽ
വ്യാപരിക്കയാൽ a b c ശക്തിയുടെ ഭുജം. ഈ രണ്ടാം ഭുജം വി
രോധത്തിന്റെ ഭുജത്തെക്കാൾ വലുതാകകൊണ്ടു ആണിയെ
വലിച്ചെടുപ്പാൻ പ്രയാസമില്ല.

അപ്രകാരം തന്നേ കൈകൊണ്ടു നാം ഉന്തുന്ന ഒരു മാതിരി
വണ്ടിയും താക്കോലും തോണികളുടെ തണ്ടുകളും ഭാരങ്ങളെ മു
ന്നോട്ടു ഉന്തുന്ന വടികളും വാതിലുകളും വല്ലതും തിരിയേണ്ടതി
ന്നു പ്രയോഗിക്കുന്ന എല്ലാ പിടികളും ഒരു ഭുജമുള്ള തുലാം
അത്രേ എന്നറിക.

127. കപ്പി
കൊണ്ടു വള്ളം
കോരുന്നതു കൈ
കൊണ്ടു കോരുന്ന
തിനെക്കാൾ എളുപ്പ
മാകുന്നതു എന്തുകൊ
ണ്ടു? ഈ കപ്പിയും
ഒരു മാതിരി തു
ലാമാകുന്നു. അ
തിന്റെ പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/79&oldid=190623" എന്ന താളിൽനിന്ന് ശേഖരിച്ചത്