താൾ:CiXIV132a.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 55 —

നെയോ മരക്കഷണത്തെയോ പാരയുടെ കീഴിൽ വെക്കുന്നതി
നാൽ ഈ പാര അസമഭുജങ്ങളുള്ള ഒരു തുലാം ആയ്ത്തീരും.
ആ ചെറിയ കല്ലിന്റെ അരികേ രണ്ടു ഭുജങ്ങളും തിരിയുന്ന
വിന്ദു ഇരിക്കുന്നുണ്ടു. കൂലിക്കാരൻ വലിയ ഭുജത്തെ താഴോട്ടു
അമൎത്തുന്നതിനാൽ ചെറിയ ഭുജത്തിന്മേൽ കിടക്കുന്ന കല്ലി
നെ പൊന്തിപ്പാൻ കഴിവുണ്ടു. താഴോട്ടു ശക്തി നടക്കുന്ന വ
ഴി കല്ലു മേലോട്ടുപോകുന്ന വഴിയെക്കാൾ (എത്ര പ്രാവശ്യം
ശക്തിയുടെ ഭുജം ഭാരത്തിൻ ഭുജത്തെക്കാൾ വലുതാകുന്നുവോ
അത്ര മടങ്ങു) ഏറിയതാകുന്നു. ഇവ്വണ്ണം ഈ യന്ത്രത്താൽ ശ
ക്തിയുടെ വിഷയത്തിൽ വരുന്ന ലാഭവും വഴിയുടെ ദൈൎഘ്യം
കൊണ്ടു ഉണ്ടാകുന്ന സമയത്തിന്റെ നഷ്ടവും സമമാകുന്നു.
എത്രവട്ടം ഭാരം വൎദ്ധിക്കുന്ന ഭുജത്തിൻ നീളം ശക്തി ഏല്ക്കുന്ന
ഭുജത്തിൻ നീളത്തിൽ അടങ്ങിയിരിക്കുന്നുവോ അത്ര പ്രാവശ്യം
ഭാരം ശക്തിയെക്കാൾ വലുതായിരിക്കാമല്ലോ! ഭാരം വഹിക്കു
ന്ന ഭുജത്തിന്നു ¼ അടിയും ശക്തി ഏല്ക്കുന്ന ഭുജത്തിനു 2 അടിയും
എന്നു വരികിൽ 20 റാത്തലോടു സമമായ ഒരു ശക്തികൊണ്ടു
160 റാത്തൽ ഘനമുള്ള ഒരു ഭാരത്തിന്നു സമത്തൂക്കം വരുത്താം.

തോളിന്മേൽ വഹിക്കേണ്ടതിന്നു ചുമട്ടുകാർ സാമാനങ്ങളെ
കെട്ടിത്തൂക്കുന്ന വടിയും കത്രിയും വാതിലുകളുടെ പിടികളും
ചുക്കാനും തോണിയിൽ ഉറപ്പിക്കപ്പെടുന്ന തണ്ടും അസമഭുജ
ങ്ങളുള്ള തുലാത്തിന്നു ദൃഷ്ടാന്തങ്ങളാകുന്നു.

128. നല്ല തുലാസിന്നുള്ള വിശേഷതകൾ ഏവ?

1. അതിന്റെ രണ്ടു ഭുജങ്ങളും മുറ്റും സമമായിരിക്കേണം
ഒരു തുലാസിന്റെ പ്രയോജനം രണ്ടു ഭാരങ്ങം സമമായി
നില്ക്കുന്നതത്രേ. അതിനെ സാധിപ്പിക്കേണ്ടതിന്നു രണ്ടു ഭുജ
ങ്ങളുടെ നീളവും ഘനവും ഒത്തിരിക്കേണ്ടുന്നതു ആവശ്യം ത
ന്നേ. ഭുജങ്ങൾ സമമായി നില്ക്കുന്നില്ലെങ്കിൽ അധികം ഘനമു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/75&oldid=190613" എന്ന താളിൽനിന്ന് ശേഖരിച്ചത്