താൾ:CiXIV132a.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 54 —

രിക്കുന്നതു ആവശ്യമില്ല. തുലാങ്ങൾ മൂന്നുവിധം സമമായ ര
ണ്ടു ഭുജങ്ങളുള്ളതും (23) അസമഭുജങ്ങളുള്ളതും (24) രണ്ടു ഭുജങ്ങ
ളും വിന്ദുവിന്റെ ഒരേ ഭാഗത്തിരിക്കുന്നതും (25) തന്നേ. ഭുജങ്ങൾ
തമ്മിൽ ഒക്കുന്നെങ്കിൽ ഒരു ഭുജത്തിൽ വ്യാപരിക്കുന്ന ശക്തിയും
മറുഭാഗത്തു തൂക്കപ്പെട്ട ഭാരവും സമമായിരിക്കുന്നതിനാലേ തു
ലാത്തിന്നു സമത്തൂക്കം ഉണ്ടാകുന്നുള്ളൂ. രണ്ടു ഭുജങ്ങൾ ഒക്കുന്നി
ല്ലെങ്കിൽ വലിയ ഭുജം നില്ക്കുന്ന ഭാഗത്തുള്ള ഒരു ചെറിയ ശ
ക്തിക്കു മറുഭാഗത്തുള്ള വലിയ ഭാരത്തെ പൊന്തിക്കാം. ഒരു
പണിയുടെയോ ശക്തിയുടെയോ ഫലം നിശ്ചയിക്കേണ്ടതിന്നു
രണ്ടു കാൎയ്യങ്ങളെ അറിയേണം. അതു തടുത്തു ജയിക്കുന്ന വി
രോധവും ഇതിന്നായി പോകുന്ന വഴിയും തന്നേയാകുന്നു. ഈ
വഴി കുറഞ്ഞിരിക്കുന്നേടത്തോളം ആ വിരോധമോ പൊന്തിക്കു
ന്ന ശക്തിയോ വൎദ്ധിക്കും. തുലാത്തിന്റെ വലിയ ഭുജത്തെ
കൊണ്ടു ശക്തിയോ ഭാരമോ സഞ്ചരിക്കുന്ന വഴി വൎദ്ധിക്കുന്നതി
നാൽ കുറച്ചു ശക്തിയാകട്ടേ ഭാരമാകട്ടേ മതിയാകും. ഇതു ഹേ
തുവായിട്ടു സമത്തൂക്കും കാണിക്കുന്ന ഒരു തുലാത്തിന്റെ ഒരുഭാഗ
ത്തിരിക്കുന്ന ഭുജത്തിന്റെയും അതു തൂക്കുന്ന ഭാരത്തിന്റെയും
ഗുണിതവും മറുഭാഗത്തിരിക്കുന്ന ഭുജത്തിന്റെയും അവിടേ വ്യാ
പരിക്കുന്ന ശക്തിയുടെയും ഗുണിതവും തമ്മിൽ ഒക്കുമ്പോൾ ര
ണ്ടു ഭാഗങ്ങൾ സമമായി നില്ക്കും. നാം പ്രയോഗിക്കുന്ന കയ്ക്കോ
ൽ ഒരു വിധംതുലാ
മാകുന്നു. (26) കൂലി
ക്കാരൻ ഒന്നാമതു
അതിനെ കല്ലി
ന്റെ ചുവട്ടിൽ ഇ
ട്ടിട്ടു പിന്നേ കഴിയു
ന്നേടത്തോളം അടുത്തിരിക്കുന്ന സ്ഥലത്തു ഒരു ചെറിയ കല്ലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/74&oldid=190611" എന്ന താളിൽനിന്ന് ശേഖരിച്ചത്