താൾ:CiXIV132a.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 52 —

ഭാരങ്ങളെ പൊന്തിക്കേണ്ടതിന്നും ഈ പിരിയാണിയെ എടു
ക്കാം. ഒരിക്കൽ പിരിയാണിയെ തിരിക്കുമ്പോൾ ഭാരം ഒരു തി
രിവിന്റെ ഉയരത്തോളം മാത്രം കയറിപ്പോകും.

120. കുപ്പികളുടെ കിടേശയെ എടുപ്പാനായിട്ടു നാം ഒരുവിധം പിരിയാ
ണിയെ പ്രയോഗിക്കുന്നതു എന്തുകൊണ്ടു?

ഇതിനായി നാം പ്രയോഗിക്കുന്ന പിരിയാണി ഒരു പിരി
യാണിമാത്രമല്ല, അതു ഒരു ആപ്പു കൂടേയാകുന്നു. ആകയാൽ
അതു കിടേശയിൽ എളുപ്പത്തിൽ പ്രവേശിച്ചിട്ടു പിരിയാണി
യുടെ രൂപത്തിൻനിമിത്തം കിടേശ വലിച്ചെടുക്കുന്ന സമയ
ത്തു ഉരസലിനെക്കൊണ്ടു കിടേശ പിരിയാണിയോടു പറ്റും.

121. പുകയാവിയെക്കൊണ്ടു തിരിക്കപ്പെടുന്ന ഒരു പിരിയാണിയാൽ ഒരു
തീക്കപ്പലിനെ നാം ഓടിക്കുന്നതു എങ്ങിനേ?

ഈ വലിയ പിരിയാണി തിരിയുന്ന സമയം തിൎയ്യഗ്രേഖ
യായി നില്ക്കുന്ന ഭാഗത്തെക്കൊണ്ടു വെള്ളത്തിന്റെ നേരേ കു
ത്തീട്ടു ഈ ഉന്തിൽ ഒരംശം നിഷ്ഫലമായിപ്പോകുന്നെങ്കിലും വെ
ള്ളം വിരോധമായി നില്ക്കുന്നതിനാൽ കപ്പൽ മുന്നോട്ടു ഓടും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/72&oldid=190607" എന്ന താളിൽനിന്ന് ശേഖരിച്ചത്