താൾ:CiXIV132a.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 48 —

ശ്രമിക്കും. ഉന്തുന്നവൎക്കു ഈശക്തിയെ ജയിപ്പാൻ മാത്രമേ ആ
വശ്യമുള്ളു. ഇവ്വണ്ണം D Eഎന്ന ശക്തിയെ വിരോധിക്കുന്നതി
ന്നു പകരം D F എന്ന ശക്തിയെ മാത്രം തടുക്കേണം.

116. കടുന്തൂക്കമുള്ള പൎവ്വതങ്ങളിന്മേൽ കയറിപ്പോവാൻ വളഞ്ഞവഴിക
ളെ ഉണ്ടാക്കുന്നതു എന്തുകൊണ്ടു?

പൎവ്വതത്തിന്മേൽ കുത്തനെ കയറിയാൽ ശരീരത്തിന്റെ
ഘനം ഏകദേശം മുഴുവനും നാംതന്നേ വഹിക്കേണ്ടിവരും.
വളഞ്ഞ വഴിയിൽകൂടേ പോകുന്നതോ ഒരു വസ്തുവിനെ ചരി
ഞ്ഞ സ്ഥലത്തുകൂടി ഉന്തുന്നതുപോലേ അത്രേ. ആകയാൽ ശ
രീരത്തിൻ ഘനത്തിന്റെ വലിയ ഒരംശം നിലം വഹിക്കുന്നു;
ശേഷിക്കുന്ന അംശം മാത്രമേ നമ്മുടെ അദ്ധ്വാനത്താൽ ഉന്തു
വാൻ ആവശ്യമുള്ളൂ. എങ്കിലും ഇതിൽ ഒരു കാൎയ്യം എപ്പോഴും
മനസ്സിൽ ധരിക്കേണ്ടതു ആവശ്യം. ചരിഞ്ഞ സ്ഥലങ്ങൾ കൊ
ണ്ടു വളരേ ശക്തി രക്ഷിപ്പാൻ കഴിയുന്നെങ്കിലും വഴിയും സ
മയവും അധികം വേണ്ടിവരും. കൈകൊണ്ടു ഒരു പീപ്പയെ
വണ്ടിയിൽ കയറ്റുമ്പോൾ അകലം എത്രയും കുറഞ്ഞിരിക്കും.
മലയെ നേർവഴിയായി കയറുമ്പോൾ വഴി ചുരുങ്ങുന്നു. കയ
റുന്ന വഴി ഭൂരേഖയോടു (Horizontal line) സമമായി തിരുന്നേട
ത്തോളം വഴിയുടെ നീളം വൎദ്ധിക്കയും ഇതിൽക്കൂടി വല്ലതും ഉ
ന്തുവാൻ വേണ്ടുന്ന ശക്തി കുറഞ്ഞു പോകയും ചെയ്യും. കേ
വലം സമമായ സ്ഥലത്തിൽക്കൂടി വല്ലതും ഉന്തുമ്പോൾ വസ്ത
വിന്റെ ഘനത്തെ മുഴുവൻ നിലം താങ്ങുന്നതുകൊണ്ടു ഘന
ത്തെ അല്ല ഉരസലിനെയും അതിന്റെ നിഷ്കാരകത്വത്തെയും
മാത്രം ജയിപ്പാൻ ശക്തി വേണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/68&oldid=190597" എന്ന താളിൽനിന്ന് ശേഖരിച്ചത്