താൾ:CiXIV132a.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 47 —

സമ്മതിക്കയും അമരം പിടിക്കുന്നവൻ ഈ ദിക്കിലേക്കു കപ്പ
ലിനെ നടത്തുകയും ചെയ്യുന്നതുകൊണ്ടു കപ്പൽ മുന്നോട്ടു ന
ടത്തുന്ന ശക്തിയെ അനുസരിച്ചു അങ്ങോട്ടു ഓടും താനും.

114. കുട്ടികൾ പട്ടം പറപ്പിക്കുമ്പോൾ കാറ്റിന്നു എതിരായി വലിച്ചാലും
അതു നിലത്തു വീഴാതേ മേലോട്ടു പറക്കുന്നതു എന്തുകൊണ്ടു? (15.)

മുമ്പേത്ത ചോദ്യത്തിൽ എന്നപോലേ കാറ്റു ആ പട്ട
ത്തിന്മേൽ തിൎയ്യഗ്രേഖയായി തട്ടുന്നതുകൊണ്ടു അതിന്റെ ബ
ലം രണ്ടു ശക്തികളായി വിഭാഗിച്ചുപോകും. ഇവയിൽ പട്ടത്തി
ന്മേൽ ലംബരേഖയായി നില്ക്കുന്നതു മാത്രം ഫലമായി തീൎന്നി
ട്ടു ഇതിൽനിന്നും ചരടു വലിക്കുന്ന കുട്ടിയുടെ ശക്തിയിൽനിന്നും
ഒരു പുതുശക്തി ഉളവാകുന്നു. ഇതിനാൽ പട്ടം മേലോട്ടു കയ
റും. ഈ പുതിയ ശക്തി ലംബരേഖയായി വ്യാപരിക്കുന്ന ശ
ക്തികൊണ്ടും വലിക്കുന്ന കുട്ടിയുടെ ശക്തികൊണ്ടും ഉളവായ
സമാന്തരചതുരശ്രത്തിന്റെ കൎണ്ണമത്രേ എന്നറിക!

115. ഘനംകൊണ്ടു എടുപ്പാൻ കഴിയാത്ത ഒരു പീപ്പയെ പടങ്ങു ഇടുന്ന
തിനാൽ വണ്ടിയിൽ കയറ്റുവാൻ കഴിയുന്നതെങ്ങിനേ?

ഒരു പീപ്പയെ കൈകൊണ്ടു എടുത്തു വണ്ടിയിൽ വെക്കു
മ്പോൾ അതിന്റെ ഘനം മുഴുവൻ വഹിക്കേണ്ടിവരും. എ
ന്നാൽ പടങ്ങു ഇടുന്നതിനാലോ പീപ്പയുടെ ഘനത്തിന്റെ
ശക്തി രണ്ടു അംശങ്ങളായി പിരിഞ്ഞു പോകും. പീപ്പയുടെ
ഘനം മുഴുവൻ D E എന്നുള്ള
രേഖയോടു സമം എന്നു വരി
കിൽ അതു D G, D F എന്ന
ശക്തികളായി വിഭാഗിച്ചു
പോകും. ചരിഞ്ഞസ്ഥലത്തു
ലംബമായി‌നില്ക്കുന്ന അംശത്തെ (DC) ആ പടങ്ങുകൾ താങ്ങു
ന്നു. D F എന്ന ശക്തിയോടേപീപ്പ താഴോട്ടു വഴുതിപ്പോവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/67&oldid=190595" എന്ന താളിൽനിന്ന് ശേഖരിച്ചത്