താൾ:CiXIV132a.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 45 —

ത്തിന്റെ കൎണ്ണത്തിൻ ദിക്കിലേക്കു ഓടുന്നു. പിന്നേ നാം 14-ാം ചി
ത്രത്തിൽ കാണുംപ്രകാരം ഒരു പുഴയുടെ രണ്ടു ഭാഗത്തുനിന്നു
രണ്ടാൾ ഒരു തോണിയെ കയറുകൊണ്ടു വലിക്കുമ്പോൾ അതു
ഈ രണ്ടാളുകൾ വലിക്കുന്ന ദിക്കിലേക്കല്ല കൎണ്ണത്തിന്റെ ദിക്കാ
കുന്ന പുഴയിൽ മേലോട്ടു കയറുന്നുതാനും.

113. കാറ്റു പാൎശ്വഭാഗങ്ങളിൽനിന്നു ഊതുന്നെങ്കിലും ഒരു കപ്പൽ മു
ന്നോട്ടു ഓടുന്നതെങ്ങിനേ?

112-ാം ചോദ്യത്തിൽ കണ്ടപ്രകാരം ഒരു കോണിന്റെ രണ്ടു
ഭുജങ്ങളുടെ ദിക്കിൽ വ്യാപരിക്കുന്ന ശക്തികൾ ഒന്നായി തീൎന്നിട്ടു
ആ രണ്ടു ഭുജങ്ങളെക്കോണ്ടു ഉളവാകുന്ന ഒരു സമാന്തരചതു
രശ്രത്തിന്റെ കൎണ്ണത്തിന്നു സമമായ ശക്തിയോടേ വ്യാപരി
ക്കുമല്ലോ. അങ്ങിനേതന്നേ വേറേ ഒരു വസ്തുവിനെ ലംബരേ
ഖയായി അല്ലെങ്കിൽ തിൎയ്യഗ്രേഖയായി തട്ടുന്ന ശക്തി രണ്ടു
ശക്തികളായി വേർപിരിഞ്ഞു പോകും. ഈ രണ്ടു ശക്തികളെ
കണ്ടെത്തേണ്ടതിന്നു നാം ആദ്യശക്തിയെ ഒരു സമാന്തരചതു
രശ്രത്തിന്റെ കൎണ്ണമായി വിചാരിച്ചിട്ടു ആ രണ്ടു ശക്തികളോ
സമാന്തരചതുരശ്രത്തിന്റെ എതിർച്ചെല്ലുന്ന രേഖകളോടു
സമമായിട്ട വിചാരിക്കേണം. നമ്മുടെ ചോദ്യത്തിൽ നിൎയ്യ
ഗ്രേഖയായി വ്യാപരിക്കുന്ന ശക്തി കാറ്റു തന്നേ; അതു തട്ടു
ന്ന വസ്തുവോ കപ്പലിന്റെ പായി തന്നേ. കാറ്റിന്റെ ശ
ക്തി രണ്ടു അംശമായി വേർപിരിഞ്ഞിട്ട ഇതിൽ ഒന്നു പായി
ന്റെ ദിക്കിൽ ചെല്ലുന്നതുകൊണ്ടു നിഷ്ഫലമായി പോയിട്ടു ശേ
ഷിക്കുന്ന ശക്തി ലംബരേഖയായി പായിക്കു തട്ടും. ഈ പായി
തിൎയ്യഗ്രേഖയായി നില്ക്കുന്നതുകൊണ്ടു കാറ്റിന്റെ ശേഷിച്ച
ശക്തി കപ്പലിനെ ആകപ്പാടേ ഉന്താതേ രണ്ടു ശക്തികളായി
വിഭാഗിച്ചു പോകും. വീണ്ടും നാം ഈ ശേഷിച്ച ശക്തി ഒരു
സമാന്തരചതുരശ്രത്തിന്റെ കൎണ്ണമായി വിചാരിക്കുമ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/65&oldid=190590" എന്ന താളിൽനിന്ന് ശേഖരിച്ചത്