താൾ:CiXIV132a.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 41 —

രണ്ടാം അദ്ധ്യായം.

കട്ടിയായ വസ്തുക്കളുടെ സമത്തുക്കവും അപാദാനവും.

Equilibrium and Motion of solid bodies.

"ആൾക്കു സഹായം, മരത്തിന്നു വേർ."
"അവൻ പത്താൾക്കു ഒരു മെത്ത."

109. വസ്തുക്കളുടെ സമത്തൂക്കവും അപാദാനവും എന്നതു എന്തു?

സ്വസ്ഥതയിലിരിക്കുന്ന ഒരു വസ്തു തന്നാൽ തന്നേ നീ
ങ്ങിപ്പോകയില്ല. ഇതിന്നായി നീക്കുന്ന ഒരു ബലം വേണം.
ഒരു സമയം തന്നേ തമ്മിൽ സമമായ രണ്ടോ അധികമോ ശ
ക്തികൾ അന്യോന്യം വിരോധമായി വ്യാപരിക്കുന്നെങ്കിൽ അ
വ തമ്മിൽ തമ്മിൽ നിശ്ചേഷ്ടകളാക്കി അവ വ്യാപരിച്ചിരുന്ന
വസ്തുക്കൾ്ക്കു സമത്തുക്കം ഉണ്ടാകും, സമമായ ബലങ്ങളിൽ ഒന്നു
വലത്തോട്ടും മറ്റൊന്നു ഇടത്തോട്ടും വലിച്ചാൽ വസ്തുക്കൾ
നീങ്ങിപ്പോകാതേ സ്ഥിരമായി നില്ക്കുന്നതുകൊണ്ടു അവെക്കു
സമത്തുക്കം ഉണ്ടാകുന്നു എന്നു പറയാം. ഒരൊറ്റ ശക്തിമാത്രം
ഒരു വസ്തുവിനെ നീക്കുമ്പോൾ അതിന്നു അനുസരിച്ചു നീങ്ങു
ന്ന വസ്തു നേരേ ചെല്ലുകയും ചെയ്യും. ഒരു ദിക്കിലേക്കു ഓടുന്ന
ഒരു വസ്തുവിനെ വേറേ ദിക്കിലേക്കു നിരന്തരമായി ഒരു ശക്തി
അതിക്രമിച്ചു ആകൎഷിക്കുമ്പോൾ വസ്തു വളഞ്ഞ വഴിയായി
ഓടും. ഇപ്രകാരം ഇടവിടാതേ വസ്തുക്കളെ അതിക്രമിക്കുന്ന
ശക്തി ഭൂവാകൎഷണം തന്നേ. ഇതു നിമിത്തം നാം എറിയുന്ന
ഒരു കല്ലു വളഞ്ഞ വഴിയായി പോകയും വരികയും ചെയ്യുന്നു.
വേഗതയെ നോക്കുമ്പോൾ ചിലവിധം അപാദാനങ്ങളുണ്ടു.
നിശ്ചയിക്കപ്പെട്ട സമയത്തിൽ ഒരു വസ്തു എപ്പോഴും സമമായ
വഴിയുടെ അംശങ്ങളിലൂടേ ഓടുമ്പോൾ അതിന്നു ഏകാകൃതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/61&oldid=190581" എന്ന താളിൽനിന്ന് ശേഖരിച്ചത്