താൾ:CiXIV132a.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 37 —

101. നാം വലങ്കൈ കൊണ്ടു ഒരു വലിയ കെട്ടിനെ എടുക്കുമ്പോൾ ഇട
ത്തോട്ടു ചായുന്നതു എന്തുകൊണ്ടു?

വലങ്കെയിൽ എടുക്കുന്നതിനാൽ ഘനരേഖ വലത്തോട്ടു
മാറി വീഴുന്നു എങ്കിലും ഇടത്തോട്ടു ചായുന്നതിനാൽ അടി
സ്ഥാനത്തിൽ വീഴുന്നു.

102. ഒറ്റക്കാലിന്മേൽ നില്പാൻ പ്രയാസമുള്ളതെന്തുകൊണ്ടു?

ഒറ്റക്കാലിന്മേൽ നില്ക്കുമ്പോൾ ഘനരേഖ ആ കാൽച്ചു
വട്ടിൽ വീഴുവാൻ തക്കവണ്ണം ശരീരത്തെ മുഴുവൻ ആ ദിക്കി
ലേക്കു ചായിപ്പാൻ ആവശ്യം. എന്നാലും ശരീരത്തെ താങ്ങു
ന്ന സ്ഥലം എത്രയും ചെറിയതാകകൊണ്ടു അല്പം എങ്കിലും
ഇളകിപ്പോയാൽ ഘനരേഖ നമ്മെ താങ്ങുന്ന സ്ഥലത്തിന്റെ
പുറമേ വീഴും. ഇതു നിമിത്തം അങ്ങിനേ നില്പാൻ പെരു
ത്തു സുക്ഷമവും ശക്തിയും വേണം. ഇതു കൂടാതേ ഒരു കാൽ
കൊണ്ടു മതിലിനോടു ചേൎന്നു നില്ക്കുമ്പോൾ മറ്റേ കാൽ മട
ക്കി നില്പാൻ പാടില്ല. മതിലിന്റെ അതിക്രമിച്ചു ചായുവാൻ
കഴിവില്ലാത്തതിനാലത്രേ.

103. ഉരയും കാലും മടക്കാതേ ഒരു വസ്തുവിനെ നിലത്തുനിന്നു എടു
പ്പാൻ പാടില്ലാത്തതെന്തുകൊണ്ടു?

ഉൗരയെ മടക്കാതേ കുനിയുമ്പോൾ ശരീരത്തിന്റെ ഘന
ത്തിൻകേന്ദ്രം വളരേ മൂന്നോട്ടു നീങ്ങി ഘനരേഖ ചുവട്ടടിക്കു
മുമ്പിൽ വീഴുന്നു. ഊരയെയും കാലുകളെയും മടക്കുന്നതിനാ
ലോ ഘനത്തിന്റെ കേന്ദ്രം കുറേ മുന്നോട്ടു നീങ്ങിപ്പോയിട്ടു
ഘനരേഖ നാം നില്ക്കുന്ന സ്ഥലത്തു വീഴുന്നു.

104. നാം നടക്കുമ്പോൾ കൈവീശുന്നതു എന്തുകൊണ്ടു?

ഒരു കാൽ മുന്നോട്ടു വെക്കുമ്പോൾ ഘനത്തിന്റെ കേ
ന്ദ്രം മുന്നോടു പോകുന്നതു കൂടാതേ ഒരിക്കൽ വലത്തോട്ടും പി
ന്നീടു ഇടത്തോട്ടും മാറിമാറിപ്പോയാൽ നടക്കുന്നതിൽ നല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/57&oldid=190572" എന്ന താളിൽനിന്ന് ശേഖരിച്ചത്