താൾ:CiXIV132a.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 36 —

98. നാം മലയിൽനിന്നു ഇറങ്ങുമ്പോൾ പിന്നോട്ടു ഞെളിഞ്ഞു പോകു
ന്നതു എന്തുകൊണ്ടു?

ഇറങ്ങിപ്പോകുന്ന സമയം നിവിൎന്നു നടക്കുമ്പോൾ ഘന
രേഖ ചുവട്ടടിക്കു മുമ്പിൽ വീഴുന്നതുകൊണ്ടു നില്പാൻ വഹി
യാ. ഞെളിഞ്ഞു പോകുന്നതിനാലോ ആ രേഖ കാലുകളുടെ
ഇടയിൽ കൂടി ചുവട്ടടിയിൽ വീഴുന്നതിനാൽ സ്ഥിരമായി നി
ല്പാൻ കഴിയുന്നു.

99. നമ്മുടെ മുൻഭാഗത്തു വളരേ ഘനമുള്ള ഒരു ഭാരത്തെ വഹിക്കുമ്പോൾ
പിന്നോട്ടു ചായുന്നതു എന്തുകൊണ്ടു?

അങ്ങിനേ ഭാരം വഹിക്കുന്നതിനാൽ ഘനത്തിന്റെ കേ
ന്ദ്രം മുന്നോട്ടു നീങ്ങി ഘനരേഖ ചുവട്ടടിക്കു മുമ്പിൽ വീഴുന്നു.
പിന്നോട്ടു ചായുന്നതിനാലോ വിന്ദു വീണ്ടും പിന്നോട്ടു നീങ്ങി
ഘനരേഖ കാലുകളുടെ ഇടയിൽ വീഴുന്നു. അങ്ങിനേ തന്നേ
തടിച്ച ആളുകൾ ഞെളിഞ്ഞു നടക്കുന്നതു കാണാം.

100. ചുമട്ടുകാർ ഭാരമുള്ള
ചുമടിനെ പുറത്തു ഇട്ടു ചുമക്കു
മ്പോൾ മുന്നോട്ടു ചാഞ്ഞു നടക്കു
ന്നതു എന്തുകൊണ്ടു?

അങ്ങിനേ ചുമക്കുന്ന
തിനാൽ ഘനത്തിന്റെ
കേന്ദ്രം പിന്നോട്ടു നീ
ങ്ങിപ്പോയിട്ടു ഘനരേഖ
ചുവട്ടടിയിൽ വീഴുന്നി
ല്ല മുന്നോട്ടു ചായുന്ന
തിനാലോ ഘനത്തി
ന്റെ കേന്ദ്രം വീണ്ടും
മുന്നോട്ടു നീങ്ങീട്ടു ഘന
രേഖ കാലുകളുടെ ഇട
യിൽ വീഴുന്നതിനാൽ
നില തെറ്റാതേ നില്ക്കു
ന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/56&oldid=190569" എന്ന താളിൽനിന്ന് ശേഖരിച്ചത്