താൾ:CiXIV132a.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

തോക്കിനെ പൊട്ടിച്ചു കളഞ്ഞതായി കേൾ്ക്കുന്നു. പിന്നേ വ
ടികൊണ്ടു വീശിയാൽ സസ്യങ്ങളുടെ തണ്ടു ഇളകാതേ അവ
യുടെ കായ്കളും പൂക്കളും മുറിഞ്ഞു വീഴുന്നു.

77. ഒരു മെഴുത്തിരി ഇട്ടു അല്പം ദൂരത്തിലുള്ള ഒരു പലകയൂടേ വെടിവെ
ച്ചാൽ പലകയെ തുളെച്ചു കടന്നുപോകുന്നതെങ്ങിനേ?

മെഴുത്തിരി എത്രയും പതമുള്ളതായാലും വളരേ ശക്തി
യോടും വേഗതയോടും ആ പലകമേൽ തട്ടുന്നതുകൊണ്ടു തി
രിയുടെ അംശങ്ങൾ്ക്കു വേർപിരിഞ്ഞു ചിതറിപ്പോവാൻ സ
മയം ഇല്ലായ്കയാൽ തിരി മുഴുവൻ പലകയൂടേ കടന്നു പോ
കുന്നു.

78. ഒരു കുപ്പിയുടെ മീതേ കടലാസ്സിന്മേൽ ഒരു നാണ്യത്തെ വെച്ചിട്ടു
കടലാസ്സു വേഗം വലിച്ചെടുത്താൽ നാണ്യം കുപ്പിക്കുള്ളിൽ വീഴുന്നതു എന്തു
കൊണ്ടു?

നാണ്യത്തിനുള്ള നിഷ്കാരകത്വം നിമിത്തം അതു ഇരുന്ന
സ്ഥലത്തു തന്നേ ഇരിപ്പാൻ ആഗ്രഹിക്കുന്നതുകൊണ്ടു കടലാ
സ്സിനെ വളരേ വേഗത്തിൽ വലിച്ചശേഷവും നാൺയ്യം കടലാ
സ്സിനോടു കൂടേ പോകാതേ കുപ്പിയിൽ വീഴുന്നു.

79. കൈ വേദനപ്പെടാതേ മുട്ടി (ചുറ്റിക) കൊണ്ടു ഒരു കല്ലു കയ്യിൽ വെച്ചു
പൊട്ടിപ്പാൻ കഴിയുന്നതെങ്ങിനേ?

കൈയിൽ കല്ലു വെച്ചു അടിക്കുന്നതിനാൽ കല്ലിന്നു തട്ടു
ന്ന ഇളക്കം ക്ഷണത്തിൽ കൈയിലും വ്യാപിക്കായ്കകൊണ്ടു
കൈക്കു വേദന തട്ടാതേ കല്ലു മാത്രം പൊട്ടിപ്പോകുന്നു. മെ
ല്ലേ മെല്ലേ അടിച്ചാൽ അങ്ങിനേ അല്ല താനും. എന്തെ
ന്നാൽ ഇളക്കത്തിനു കയ്യിലേക്കു ചെല്ലുവാൻ സമയം ഉണ്ടാ
കുന്നതുകൊണ്ടു കൈക്കു വേദന ഉണ്ടാകും. അങ്ങിനേ ത
ന്നേ ചിലപ്പോൾ കളിക്കാർ ഇരുമ്പുകൊണ്ടുള്ള അടക്കല്ല് നെ
ഞ്ഞിന്മേൽ വെച്ചിട്ടു മറ്റൊരുവൻ വലിയ മുട്ടികൊണ്ടു മുട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/47&oldid=190550" എന്ന താളിൽനിന്ന് ശേഖരിച്ചത്