താൾ:CiXIV132a.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 23 —

ന്റെ ഘനവും സംശ്ലിഷ്ടശക്തിയും ഒക്കുന്നേടത്തോളം
വെള്ളം കയറും. കുഴൽ നേരിയതാകുന്നേടത്തോളം വെള്ളം
കയറിപ്പോം.

66. ഈ കുഴൽ രസത്തിൽ ഇട്ടാൽ കുഴലിലുള്ള രസം പാത്രത്തിലുള്ളതി
നെക്കാൾ താണുനില്ക്കുന്നതു കാണാം. അതു എന്തുകൊണ്ടു?

രസത്തിന്റെ സംലഗ്നാകൎഷണം രസത്തിന്നും പാത്രത്തി
ന്നും തമ്മിലുള്ള സംശ്ലിഷ്ടതയെക്കാൾ അധികരിക്കുന്നതുകൊ
ണ്ടു ഈ സംലഗ്നാകൎഷണം രസം കുഴലിൽ പ്രവേശിക്കുന്നതി
നെ തടുക്കുന്നു.

67. ഒപ്പുന്ന കടലാസ്സു വെള്ളത്തിൽ പിടിച്ചാൽ പുറമേയുള്ള അംശങ്ങൾ
നനഞ്ഞുപോകുന്നതു എന്തുകൊണ്ടു?

ഇവ തമ്മിൽ ചേൎക്കുന്നതിനാൽ എത്രയോ ചെറിയ കുഴ
ലുകൾ ഉള്ളവയിൽക്കൂടി വെള്ളം കയറി വെള്ളത്തിന്നു മുകളി
ലുള്ള കടലാസ്സ് നനഞ്ഞു പോകുന്നു.

68. ഇരിമ്പുസാധനങ്ങൾ പൊടിച്ച കരിയിലിട്ടാൽ തുരുമ്പു പിടിക്കാത്ത
തു എന്തുകൊണ്ടു?

ഈ പൊടിച്ച കരിയിൽ എണ്ണമില്ലാത്ത സുഷിരങ്ങൾ ഉ
ള്ളതിനാൽ ഇവ ചെറിയ കുഴലുകൾ എന്നപോലേ എല്ലാ
നനവിനെയും ഗ്രസിക്കുന്നതിനാൽ ഇരിമ്പു തുരുമ്പിക്കാതേ
ഇരിക്കുന്നു.

69. വിളക്കിൽ ഒരല്പം എണ്ണ മാത്രം ഉണ്ടായാലും വിളക്കുകത്തുന്നതു എന്തു
കൊണ്ടു?

വിളക്കിന്റെ തിരി എത്രയും നേരിയ കുഴലുകളുടെ കൂട്ടം
എന്നു ഒരു വിധത്തിൽ പറയാം. തിരികത്തുന്നസമയം ഈ
കുഴലുകളിൽക്കൂടി എണ്ണ കയറിപ്പോകുന്നതുകൊണ്ടു എണ്ണ തീ
ൎന്നുപോകാകുംവരേ ജ്വാലെക്കു ആധാരമുണ്ടാകും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/43&oldid=190540" എന്ന താളിൽനിന്ന് ശേഖരിച്ചത്