താൾ:CiXIV132a.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

62. തംബ്ലേറിൻ ഉള്ളിൽ നൈ തേക്കുമ്പോൾ അകത്തു നില്ക്കുന്ന വെള്ളം
നടുവിൽ ഉന്തിനില്ക്കുന്നതു എന്തുകൊണ്ടു?

നൈ തേക്കുന്നതിനാൽ വെള്ളത്തിന്നും തംബ്ലേറിന്നും ഉ
ള്ള സംശ്ലിഷ്ടത ഇല്ലാതേപോയിട്ടു വെള്ളം അതിന്റെ സം
ലഗ്നാകൎഷണത്താൽ നടുവിൽ പൊങ്ങിനില്ക്കും.

63. ഒരു നാകത്തളികയുടെ അരുവോടു അടുത്തു നില്ക്കുന്ന രസം ഒരല്പം ഉ
യൎന്നു നില്ക്കുന്നതു എന്തുകൊണ്ടു?

രസത്തിന്റെ സംലഗ്നാകൎഷത്തെക്കാൾ നാകത്തിന്നും ര
സത്തിന്നുമുള്ള സംശ്ലിഷ്ടത വലുതാകുന്നതുകൊണ്ടു പാത്രം
സമീപത്തുള്ള രസത്തിന്റെ അംശങ്ങളെ മേലോട്ടു ആകൎഷി
ച്ചു വലിക്കും.

64. ഒരു തംബ്ലേറിൽ വെള്ളം നിറെച്ചാൽ അതിന്റെ മേല്ഭാഗം പൊന്തി
നില്ക്കുന്നതു എന്തുകൊണ്ടു?

തംബ്ലേർ അശേഷം നിറഞ്ഞശേഷം അതിന്റെ സംശ്ലി
ഷ്ടതെക്ക് വ്യാപരിപ്പാൻ കഴിയായ്കയാൽ വെള്ളം യാതൊരു ത
ടസ്ഥവും കൂടാതേ അതിന്റെ സംലഗ്നാകൎഷണത്തിൻ പ്രകാ
രം നടുവിൽ പ്രത്യേകമായി കൂടുന്നതിനാൽ പൊന്തിനില്ക്കുന്നു.

65. ഒരു രോമത്തോടു തുല്യമായ നേരിയ കുഴൽ വെള്ളത്തിൽ മുക്കിയാൽ
വെള്ളം ഈ കുഴലിൽ കയറിപ്പോകുന്നതു എന്തുകൊണ്ടു?

കുഴലിന്റെ അന്തൎഭാഗം വെള്ളം ഒരല്പം മേലോട്ടു വലിച്ച
ശേഷം അതു കഴിവുള്ള മേല്ഭാഗം കാണിക്കുന്നെങ്കിലും കുഴലി
ന്റെ ഉള്ളകലം കുറയുന്നതുകൊണ്ടു അന്തൎഭാഗത്തിന്നു പറ്റു
ന്ന വെള്ളത്തിന്റെ അംശങ്ങൾ തമ്മിൽ അടുക്കുന്നതിനാൽ
സംലഗ്നാകൎഷണം വ്യാപരിച്ചു കുഴി നിറഞ്ഞു പോയിട്ടു മേല്ഭാ
ഗം സമമായ്ത്തീരും. എന്നാൽ കുഴലിന്റെ അന്തൎഭാഗം വീണ്ടും
മേലോട്ടു വലിച്ചതിൽപിന്നേ സംലഗ്നാകൎഷണം വീണ്ടും മേ
ല്ഭാഗത്തെ സമമാക്കും. ഇവ്വണ്ണം കയറിപ്പോയ വെള്ളത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/42&oldid=190538" എന്ന താളിൽനിന്ന് ശേഖരിച്ചത്