താൾ:CiXIV132a.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

56. ഒരു നാകത്തളികയിന്മേൽ ഒരു തുള്ളി രസം വീഴ്ത്തീട്ടു തളികയെ മ
റിച്ചാൽ വീഴാതിരിക്കുന്നതു എന്തുകൊണ്ടു?

ഭൂമിയുടെ ആകൎഷണത്തെക്കാൾ നാകത്തിന്നും രസത്തിന്നു
മുള്ള സംശ്ലിഷ്ടത ഏറുന്നതുകൊണ്ടത്രേ. തുള്ളി അധികം വലി
യതാകുമ്പോൾ ആകൎഷണത്തിന്നു രസത്തിന്റെ സംലഗ്നാക
ൎഷണത്തെ ജയിപ്പാൻ കഴിയുന്നു; അതുകൊണ്ടു ഭൂവാകൎഷ
ണം അതിൽ ഒരംശത്തെ താഴോട്ടു വലിക്കും. അങ്ങിനേ തന്നേ
നാം 54-ാം ചോദ്യത്തിൽ വിവരിച്ച വെള്ളത്തിന്റെ തുള്ളിയു
ടെ കാൎയ്യം.

57. ഒരു കയറു വെള്ളത്തിൽനിന്നു മെല്ലേ വലിച്ചെടുത്താൽ അല്പം വെ
ള്ളത്തിൻ തുള്ളികൾ മാത്രമേ പറ്റുന്നുള്ളുവെങ്കിലും അതു വേഗത്തിൽ വലിച്ചാൽ
അധിമായി നനഞ്ഞുപോകുന്നതു എന്തുകൊണ്ടു?

മെല്ലേ വലിക്കുന്നെങ്കിൽ വെള്ളത്തിന്റെ സംലഗ്നാകൎഷ
ണവും ഭൂമിയുടെ ആകൎഷവും കയറ്റിന്റെ ആകൎഷണത്തെ
തടുക്കുന്നതിനാൽ വളരേ വെള്ളം വീഴും. വേഗം വലിക്കുമ്പോ
ഴോ കയർ വെള്ളത്തിൽനിന്നു വേഗത്തിൽ വേർപിരിഞ്ഞു
പോകുന്നതുകൊണ്ടു വെള്ളത്തിന്റെ സംലഗ്നാകൎഷണം അ
ല്പസമയത്തേക്കു മാത്രം വ്യാപരിക്കുന്നതിനാൽ കയറിന്റെ
ആകൎഷണം ജയിച്ചിട്ടു വളരേ വെള്ളം പറ്റും.

58. ഒരു കണ്ണാടിയിന്മേൽ കൈകൊണ്ടു എഴുതീട്ടു അതിന്മേൽ ആവിയി
ട്ടാൽ ആ എഴുത്തു നന്നായി കാണുന്നതു എന്തുകൊണ്ടു?

നമ്മുടെ കയ്യിന്മേൽ എപ്പോഴും ഒരല്പം മെഴുക്കുള്ളതുകൊ
ണ്ടു കണ്ണാടിയിന്മേൽ എഴുതുന്നതിനാൽ അതിനെയും മെഴുക്കു
മയമുള്ളതായി പിടിക്കും. പിന്നേ ആവി വിടുമ്പോൾ നാം മു
മ്പേ കേട്ടപ്രകാരം മെഴുക്കിന്നും വെള്ളത്തിനും (അല്ലെങ്കിൽ
വെള്ളമായ്ത്തീരുന്ന ആവിക്കും) സംശ്ലിഷ്ടത ഇല്ലായ്കകൊണ്ടു മു
മ്പേ എഴുതിയ സ്ഥലത്തിൽ ആവി നില്ക്കയില്ല. ചുറ്റുമോ
ഈ ആവി വെള്ളമായി നില്ക്കുന്നതുകൊണ്ടു ആവി പിടിക്കാ
ത്ത അക്ഷരങ്ങളെ സ്പഷ്ടമായി കാണാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/40&oldid=190533" എന്ന താളിൽനിന്ന് ശേഖരിച്ചത്