താൾ:CiXIV132a.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 19 —

ണുന്നില്ലേ! അതില്ലെങ്കിൽ മേല്ഭാഗത്തു നൈ പിരട്ടിയാൽ മ
തി; ഇതിനാൽ സംശ്ലിഷ്ടത ഇല്ലാതേ പോം. (50-ാം ചോദ്യം
നോക്ക). വെള്ളത്തിനു പകരം രസം പകരുമ്പോൾ യാതൊ
രു പ്രയാസം ഇല്ല; പാത്രത്തിന്നും ഇതിനും തമ്മിൽ സംശ്ലി
ഷ്ടത ഇല്ലല്ലോ.

52. ഒരു തുള്ളി വെള്ളം മേശമേൽ വീണാൽ അല്പം പരന്നുപോകുന്നതു
എന്തുകൊണ്ടു?

തുള്ളിയുടെ സംലീഗ്നാകൎഷണത്തെക്കാൾ മേശയുടെ സം
ശ്ലിഷ്ടശക്തി അധികമാകകൊണ്ടു അല്പം പരന്നുപോകുന്നു:
മേശമേൽ നൈ തേക്കുമ്പോൾ വെള്ളത്തിന്റെ തുള്ളിയുടെ
രൂപം മാറിപ്പോകാതേ സംലഗ്നാകൎഷണം ജയിക്കും. (50, 51-ാം
ചോദ്യങ്ങളെ നോക്ക.)

53. രസത്തിന്റെ തുള്ളി ഒഴുകിപ്പോകാതേ മേശമേൽ ഉരുളുന്നതു എന്തു
കൊണ്ടു?

മേശയുടെ സംശ്ലിഷ്ടതയെക്കാൾ രസത്തിന്റെ സംലഗ്നാ
കൎഷണം അധികമായും അതിന്റെ അണുക്കളെ എല്ലാദിക്കി
ൽനിന്നും ആകൎഷിക്കയും ചെയ്യുന്നതു കൊണ്ടു രസത്തിൻ തു
ള്ളി ഉണ്ടയായിത്തീൎന്നു ഉരുളുന്നു.

54. ഒരു പലകമേൽ വീണ വെള്ളത്തിന്റെ തുള്ളി പലകയെ കമിഴ്ത്തി
യാലും വീണുപോകാതിരിക്കുന്നതു എന്തുകൊണ്ടു?

ഭൂമിയുടെ ആകൎഷണത്തെക്കാൾ തുള്ളിക്കും പലകെക്കും
തമ്മിലുള്ള സംശ്ലിഷ്ടത വലുതാകുന്നതുകൊണ്ടത്രേ.

55. വെള്ളത്തിൻ തുള്ളിക്കു പകരം രസത്തുള്ളിയെ പ്രയോഗിച്ചാൽ അതു
വീഴന്നതു എന്തുകൊണ്ടു?

പലകെക്കും രസത്തിൻ തുള്ളിക്കും അല്പം സംശ്ലിഷ്ടത മാ
ത്രം ഉണ്ടാകകൊണ്ടു ഭൂമിയുടെ ആകൎഷണം ജയിച്ചു ആ തു
ള്ളി വീഴും.

2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/39&oldid=190531" എന്ന താളിൽനിന്ന് ശേഖരിച്ചത്