താൾ:CiXIV132a.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 18 —

പ്പോകുന്നതിനാൽ അണുക്കൾ അധികം അണഞ്ഞു കടലാ
സ്സുകളെ വേൎവ്വിടുത്തുവാൻ കഴിവില്ലാതാക്കുന്നു.

48. വെള്ളത്തിൽ കൈ മുക്കിയാൽ നനഞ്ഞുപോകുന്നതു എന്തുകൊണ്ടു?

കൈ വെള്ളത്തിൽ മുക്കിയാൽ വെള്ളത്തിന്റെ അംശ
ങ്ങൾക്കുള്ള സംലഗ്നാകൎഷണത്തെക്കാൾ കൈക്കും വെള്ളത്തി
ന്നും ഉള്ള സംശ്ലിഷ്ടത ഏറുന്നതുകൊണ്ടു അത്രേ നനഞ്ഞു
പോകുന്നതു.

49. രസത്തിൽ കൈ മുകിയാൽ ഒന്നും പറ്റാത്തതു എന്തുകൊണ്ടു?

രസത്തിൽ കൈ മുക്കിയാൽ അതിന്നും കൈക്കും തമ്മിലു
ള്ള സംശ്ലിഷ്ടതയെക്കാൾ രസത്തിന്റെ അണുക്കളുടെ ഇടയി
ലുള്ള സംലഗ്നാകൎഷണം വലിയതാകകൊണ്ടു കൈക്കു ഒന്നും
പറ്റുന്നില്ല. രസം നാകത്തിന്മേൽ ഒഴിച്ചാൽ അതു നല്ലവ
ണ്ണം പറ്റിക്കൊള്ളും താനും.

50. നൈകൊണ്ടു തേച്ച കണ്ണാടി വെള്ളത്തിൽ മുക്കിയാൽ വെള്ളം പറ്റാ
ത്തതു എന്തുകൊണ്ടു?

എണ്ണെക്കും വെള്ളത്തിന്നും യാതൊരു സംശ്ലിഷ്ടത ഇല്ലാ
യ്കകൊണ്ടു ഈ നൈ കണ്ണാടിക്കും വെള്ളത്തിന്നും തമ്മിലുള്ള
സംശ്ലിഷ്ടതയെ തടുക്കുന്നു; വെള്ളത്തിന്റെ സംലഗ്നാകൎഷണം
സംശ്ലിഷ്ടതയെ ജയിക്കപോലും ചെയ്യും.

51. ചില പാത്രങ്ങളിൽനിന്നു വെള്ളം ഒഴിക്കുമ്പോൾ കുറേ ഒലിച്ചുപോ
കുന്നതു എന്തുകൊണ്ടു?

പാത്രത്തിൻ പുറഭാഗം വെള്ളത്തിന്റെ അണുക്കളെ ആ
കൎഷിക്കുന്നതിനാലത്രേ. വെള്ളത്തിൻ ഒരംശം കലിച്ചുപോക
ന്നതു. അതു മാറ്റേണ്ടതിന്നു വെള്ളത്തിന്റെ എല്ലാ അംശ
ങ്ങളും പുറഭാഗത്തിൽനിന്നു കഴിയുന്നേടത്തോളം ദൂരത്തിൽ
വീഴുവാൻ തക്കവണ്ണം പകരേണം. അതിന്നായിട്ടു നാം ചില
പാത്രങ്ങൾക്കു ഒരുമാതിരി കൊക്ക് (അല്ലെങ്കിൽ മോന്ത) കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/38&oldid=190530" എന്ന താളിൽനിന്ന് ശേഖരിച്ചത്