താൾ:CiXIV132a.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 17 —

ന്തോറും സംശ്ലിഷ്ടത കുറയുകയും സംലഗ്നാകൎഷണം കുറഞ്ഞു
പോകുന്നേടത്തോളം സംശ്ലിഷ്ടത വൎദ്ധിക്കയും ചെയ്യുന്നു.
സംലഗ്നാകൎഷണവും സംശ്ലിഷ്ടതയും തമ്മിൽ വിരോധമായി
പ്രവൃത്തിക്കുന്ന രണ്ടു ശക്തികളാകുന്നു.

45. ലോഹംകൊണ്ടുള്ള രണ്ടു മിനുസമായ തകിടുകളെ ചേൎത്തു വളരേ അ
മൎത്തുന്നെങ്കിൽ തമ്മിൽ വേർതിരിപ്പാൻ പ്രയാസം തോന്നുന്നതു എന്തുകൊണ്ടു?

തകിടുകൾ വളരേ മിനുസമുള്ളവയാകയാൽ അവയുടെ
അണുക്കൾ തമ്മിൽ അണഞ്ഞ ഉടനേ ആകൎഷിക്കുന്ന ശക്തി
വ്യാപിക്കും. ഈ വക തകിടുകളെ ചിലപ്പോൾ തമ്മിൽ വേർ
തിരിപ്പാൻ, അശേഷം കഴിയുന്നില്ല. രണ്ടു തകിടുകൾ്ക്കിടെ ഒരു
കടലാസ്സു വെച്ചാൽ അണുക്കൾ തമ്മിൽ തൊടായ്കകൊണ്ടു
ആകൎഷണം വ്യാപരിക്കുന്നില്ല അഥവാ പരുപരുത്ത തകിടു
കൾ തമ്മിൽ ചേൎക്കുന്നെങ്കിൽ അവയുടെ ഇടയിൽ ദ്വാരങ്ങൾ
ഉള്ളതുകൊണ്ടു അണുക്കൾ അധികം ചേരാതേയും ആകൎഷ
ണം വ്യാപരിക്കാതേയും വരുന്നു.

46. രണ്ടു കണ്ണാടിച്ചില്ലുകളെ നനെച്ചിട്ടു ഒന്നിന്മേൽ മറ്റൊന്നു വെച്ചാൽ
നിരക്കാതേ അകത്തുവാൻ പെരുത്തു പ്രയാസമായിവരുന്നതു എന്തുകൊണ്ടു?

കണ്ണാടി വളരേ മിനുസമുള്ള വസ്തുവാകുന്നു. അതല്ലാതേ
നനെക്കുന്നതിനാൽ അവയുടെ ദ്വാരങ്ങൾ വെള്ളംകൊണ്ടു നി
റഞ്ഞു അടഞ്ഞു പോകുന്നു. അതുകൊണ്ടു സംശ്ലിഷ്ടതയാൽ
രണ്ടു ചില്ലകൾ തമ്മിൽ നല്ലവണ്ണം പറ്റുന്നു.

47. പശകൊണ്ടു തേച്ച രണ്ടു കടലാസ്സ് നല്ലവണ്ണം പറ്റുന്നതു എന്തു
കൊണ്ടു?

കടലാസ്സിന്മേൽ പശ തേക്കുന്നതിനാൽ കടലാസ്സിലുള്ള
പരുപരുപ്പു എല്ലാം നീങ്ങിസമമായി തീൎന്നശേഷം ദ്വാരങ്ങൾ
അടഞ്ഞു രണ്ടും തമ്മിൽ നല്ലവണ്ണം പറ്റുന്നു. പിന്നേ പ
ശ ഉണങ്ങുമ്പോൾ കടലാസ്സുകളുടെ ദ്വാരങ്ങൾ ചെറുതായി

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/37&oldid=190529" എന്ന താളിൽനിന്ന് ശേഖരിച്ചത്