താൾ:CiXIV132a.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 16 —

ൎഷണത്തിന്നു വിരോധമായി നില്ക്കും. ഇതു ഹേതുവായി ഭൂമി
യുടെ ആകൎഷണത്തിന്നു വെള്ളത്തിന്റെ സംലഗ്നാകൎഷണ
ത്തെ ജയിച്ചു സൂചിയെ താഴോട്ടു വലിപ്പാൻ കഴിയുന്നില്ല.
സൂചി അല്പം താണുപോകുന്നതോ ഈ ഭൂവാകൎഷണത്തിന്റെ
ഫലമാകുന്നു താനും.

43. വെള്ളത്തിന്മേൽ ക്ഷണത്തിൽ അടിക്കുമ്പോൾ വേദന ഉണ്ടാകുന്നതു
എന്തുകൊണ്ടു?

കൈ വെള്ളത്തിൽ മെല്ലേ മുക്കുമ്പോൾ വെള്ളത്തിന്റെ
അംശങ്ങൾ്ക്കു നീങ്ങിപ്പോവാൻ സമയമുണ്ടു. വേഗത്തിൽ
അടിക്കുമ്പോൾ വെള്ളത്തിന്നു നീങ്ങിപ്പോവാൻ സമയം ഇ
ല്ലായ്കയാൽ അതു ഉറപ്പുള്ള വസ്തുവിനെപ്പോലേ കൈക്കു വി
രോധമായി നില്ക്കുന്നതിനാൽ വേദന ഉണ്ടാകുന്നു. അങ്ങിനേ
തന്നേ കപ്പലിന്റെ പാമരത്തിൽനിന്നു വെള്ളത്തിലേക്കു ചാ
ടുമ്പോൾ കാൽ തമ്മിൽ കെട്ടിയില്ലെങ്കിൽ ശരീരം പിളൎന്നു
പോകും.

നൂൽ മെഴുകൊണ്ടു തേക്കുന്നതും തുണികളെ യന്ത്രംകൊ
ണ്ടു അമത്തി ഒതുക്കുന്നതും സംലഗ്നാക്ഷണത്തിന്റെ ശക്തി
യെ കാണിക്കുന്ന വേറേ ദൃഷ്ടാന്തങ്ങളാകുന്നു.

VI.

സംശ്ലിഷ്ടത (പറ്റ്) Adhension.

44. സംശ്ലിഷ്ടത എന്നതു എന്തു?

ഓരോ വസ്തുക്കളുടെ മേല്ഭാഗങ്ങൾ അന്യോന്യം ആകൎഷി
ച്ചു പറ്റുന്നത്. ഈ ആകൎഷണത്തിൽ വ്യാപരിക്കുന്ന ശക്തി
തൊടുന്നതിനാലോ തമ്മിൽ അടുത്തു ചേൎന്നിരിക്കുന്നതിനാലോ
ഉളവാകുന്നു. ഒരു സാധനത്തിൽ സംലഗ്നാകൎഷണം വൎദ്ധിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/36&oldid=190527" എന്ന താളിൽനിന്ന് ശേഖരിച്ചത്