താൾ:CiXIV132a.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 292 —

ആയ്ചമയും താനും. ഓരോ വൎഷവിന്ദുവിൽ ആദിത്യന്റെ സ്വരൂപം പ്രതി
ബിംബിക്കും പോലേ മനുഷ്യരുടെ ഇടയിൽ ഓരോരുവന്റെ ഹൃദയത്തിലും
മഹാദൈവത്തിന്റെ കരുണ വിളങ്ങീട്ടു മൎത്യന്റെ മനസ്സു പരിശുദ്ധാത്മാവി
ന്റെ ആലയവും വാസസ്ഥലവും ആയി തിരേണ്ടതു. മേല്പറഞ്ഞതു ചില ഉദാ
ഹരണങ്ങളത്രേ; തുറന്ന കണ്ണുകൊണ്ടും ദൈവത്തെ സ്നേഹിക്കുന്ന ഹൃദയംകൊ
ണ്ടും നാം പ്രകൃതി എന്ന പുസ്തകം വായിപ്പാൻ ശീലിച്ച ശേഷം നാം എവിടേ
നിന്നാലും അതു വിശുദ്ധസ്ഥലം എന്നും ദൈവം ആ വഴിയെ കടന്നുപോയിട്ടു
നമുക്കുവേണ്ടി ഒരു ഉപദേശം എഴുതിയിരിക്കുന്നു എന്നും കാണും. പ്രിയവായ
നക്കാരേ! കല്ലുകൾ വീടുകെട്ടേണ്ടതിനായും മൃഗസസ്യാദികൾ ആഹാരത്തി
ന്നായും വെള്ളം കുടിപ്പാനായും മാത്രമല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു; പ്രകൃതിയുടെ
മീതേ ദൈവത്തിന്റെ ആത്മാവു ആവസിക്കുന്നതുകൊണ്ടു ഈ ആത്മാവിൽനിന്നു
ഉത്ഭവിച്ച മനുഷ്യദേഹി പ്രകൃതിയിൽ എങ്ങും അവന്നു ഗ്രഹിപ്പാൻ കഴിയുന്ന
ഒരു ഭാഷ കേൾക്കുന്നുവല്ലോ! അതുനിമിത്തം മാത്രം വെളിച്ചം നമ്മുടെ ഹൃദയ
ത്തെ സന്തോഷിപ്പിക്കയും സ്വരം നമ്മെ ആശ്വസിപ്പിക്കയും ചെയ്യുന്നുള്ളൂ.
പ്രകൃതി എന്ന പുസ്തകം നിങ്ങൾക്കു ഉള്ളവണ്ണം ബോധിക്കയും സ്വൎഗ്ഗീയപിതാ
വിന്റെ പത്രത്തെ നിങ്ങൾ വായിക്കയും ചെയ്തശേഷം ഉന്നതത്തിൽ വസിക്കു
ന്ന നമ്മുടെ ദൈവം തേജസ്സും ദയയും കൊണ്ടു സമ്പൂൎണ്ണനും നാമോ അവന്റെ
മുമ്പാകേ പൊടിയും വെണ്ണീരുമത്രേ എന്നു കണ്ടറിയുന്നതുമല്ലാതേ ദൈവബോ
ധത്തിന്റെ ഈ ആദ്യാക്ഷരങ്ങളെ പഠിക്കയും വെളിച്ചമാകന്ന ദൈവത്തിന്റെ
വസ്ത്രത്തോങ്ങൽ തൊടുകയും ചെയ്തതിൽ പിന്നേ നിങ്ങൾ തികഞ്ഞ അറിവിൽ എത്തുവാനും ദൈവത്തിന്റെ ഹൃദയത്തിൽ തന്നേ നോക്കുവാനും ആഗ്രഹിക്കും
എന്നു ഈ പുസ്തകത്തിന്റെ ഗ്രന്ഥകൎത്താവു വാഞ്ചിക്കുന്നു.

സമാപ്തി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/312&oldid=191075" എന്ന താളിൽനിന്ന് ശേഖരിച്ചത്