താൾ:CiXIV132a.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 291 —

ടത്തോളം അതിന്റെ ബലം പെരുകുന്നതു പോലേ പല മനുഷ്യരുടെ പ്രാപ്തി
യും ശക്തിയും ഞെരുക്കുത്താലും പ്രയാസത്താലും അത്യന്തം ശോഭിക്കും.
എന്നാലും ഈ രണ്ടുകാൎയ്യങ്ങൾക്കും ഒരു അതിരുണ്ടെന്നു ഓൎക്കേണം. ഉഷ്ണത്താൽ
പദാൎത്ഥങ്ങൾ വിരിയുകയും സസ്യങ്ങൾ വളരുകയും ചെയ്യുമ്പോലേ ആത്മാക്ക
ളിലും ഉഷ്ണത്തോടും വെളിച്ചത്തോടും തുല്യമായ സ്നേഹം മാനുഷഹൃദയങ്ങളെ അ
ന്യോന്യം ചേരുവാൻ തക്കവണ്ണം തുറന്നു ഉണ്മയായ ചൈതന്യവും ജീവനും പ്രാ
ക്തിയും അവ്യക്തമായി അടങ്ങിയിരിക്കുന്നു; ഇപ്പറഞ്ഞ ശക്തികൾ വ്യാപിക്കു
ന്ന മറ്റു ഓരോ വസ്തുവിനാൽ ഉണൎന്നു പ്രവൃത്തിക്കുംപോലേ ആത്മികരാജ്യ
ത്തിൽ ജീവൻ ജീവനെ ജനിപ്പിച്ചു തക്കതായ ഓരോ സഹായത്താലും ഉപദേ
ശത്താലും മനുഷ്യനിൽ എന്തെല്ലാം ശക്തികളെ ഉണൎത്തി പ്രവൃത്തിപ്പിപ്പാൻ ക
ഴിയും. അയസ്കാന്തം അനേകകഷണങ്ങളായി നുറുക്കിക്കളഞ്ഞാലും ഓരോ ക
ഷണത്തിലും ഈ ശക്തി ഇനിയും വ്യാപിക്കുന്നു എന്നാലും പെരുഞ്ഞു ഉഷ്ണത്താൽ
ശക്തി ഇല്ലാതേ പോകുന്നതുപോലേ പ്രാകൃതനായ മനുഷ്യന്റെ പാപസ്വഭാവ
വും പറഞ്ഞുകൂടാത്ത കഷ്ടങ്ങളാലും ശിക്ഷകളാലും മാറിപ്പോകാതേ മേലിൽനിന്നു
പുതിയ ഒരാത്മാവു അവനിൽ ആവസിക്കുന്നതിനാൽ മാത്രമേ ഭേദിച്ചു പോക
യുള്ളൂ. സമമായ അയസ്കാന്തശക്തികളും വിദ്യുച്ഛകതികളും തമ്മിൽ തമ്മിൽ മ
റുക്കുകയും ഭേദ്യമായവ അന്യോന്യം ആകൎഷിക്കയും ചെയ്യുന്നപ്രകാരം മുറ്റും സ
മന്മാരായ മനുഷ്യർ പലപ്പോഴും തമ്മിൽ വെറുക്കയും വ്യത്യാസപ്പെട്ടവരോ അ
ന്യോന്യം ആകൎഷിക്കയും ചെയ്യുന്നുണ്ടല്ലോ. അയസ്കാന്തസൂചി എപ്പോഴും വട
ക്കോട്ടു തിരിഞ്ഞുനില്ക്കുന്നതുപോലേ ഓരോ മനുഷ്യന്റെ മനക്കാമ്പിലും ദൈവ
ത്തോടു ചേരുവാൻ തക്കതായ ഒരു ആഗ്രഹമുണ്ടു. നിൎമ്മൂലനാശം വരാതേ ഭൂക
ബങ്ങളും കൊടുങ്കാറ്റുകളും മിന്നൽപിണരുകളും ആകാശത്തെ ശുദ്ധീകരിപ്പാ
നായിട്ടു മാത്രം അത്യാവശ്യമാകുന്നപ്രകാരം മനുഷ്യജാതിക്കും ഭയങ്കരനഷ്ടം വരാ
തേ ഇരിക്കേണ്ടതിന്നു പലപ്പോഴും യുദ്ധം, ക്ഷാമം, രോഗം മുതലായ ദുഷ്കാലങ്ങ
ളും വലിയ ഉപകാരങ്ങളായി ഉതകേണം. വലിയ അനുഗ്രഹത്തിൻ ദൃഷ്ടാന്ത
മാകുന്ന മഴ ഭേദം എന്നിയേ എല്ലാ നിലങ്ങളിലും പെയ്യുന്നതു പോലേ ദൈവ
ത്തിന്റെ കൃപയും ദുഷ്ടരും നല്ലവരും ഒരുപോലേ അനുഭവിക്കുന്നു എങ്കിലും ഈ
വൎഷത്താൽ ചില ദിക്കിൽ നദികൾ കവിഞ്ഞു മൂലച്ഛേദം വരുത്തുകയും മറ്റുള്ള
സ്ഥലങ്ങൾ തണുത്തു കൃഷി എത്രയും നല്ലവണ്ണം വളരുകയും ചെയ്യുന്നപ്രകാരം
ദൈവത്തിന്റെ കൃപയും ഒരുവന്നു അനുഗ്രഹവും മറ്റൊരുവന്നു ശിക്ഷയും

19*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/311&oldid=191073" എന്ന താളിൽനിന്ന് ശേഖരിച്ചത്